മഞ്ജു വാര്യര്‍ ഡിപ്ലോമാറ്റിക് ആണെന്ന് നിങ്ങള്‍ക്ക് തോന്നാം, അതങ്ങനെയല്ല; അത്രയധികം ഇഷ്ടപ്പെടുന്നു എന്ന് ശോഭന

സമീപകാലത്തായി മലയാള സിനിമയില്‍ ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും എല്ലാം നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മഞ്ജു വാര്യര്‍ക്ക് നേരെയും പരോക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ വിഷയത്തിലും മഞ്ജു അഭിപ്രായം പറയാറുണ്ടെങ്കിലും, മറുപടി ഡിപ്ലോമാറ്റിക് ആണെന്നാണ് പലരുടെയും പക്ഷം. എന്നാല്‍ അത് അങ്ങനെ അല്ല എന്ന് ശോഭന പറയുന്നു.

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ശോഭനയുടെ 38 വര്‍ഷങ്ങള്‍ ആഘോഷിച്ച സീ കേരളത്തിന്റെ മധുരം ശോഭനം എന്ന ഷോയില്‍ വച്ചാണ് ശോഭന മഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. ശോഭനയോടുള്ള ഇഷ്ടത്തെ കുറിച്ചും ബഹുമാനത്തെ കുറിച്ചും എല്ലാം വളരെ കൗതുകത്തോടെ മഞ്ജു സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മഞ്ജു ഡിപ്ലോമാറ്റിക് ആണ് എന്ന വിവാദം ഉയരുന്ന പശ്ചാത്തലത്തില്‍, മുന്‍പ് ശോഭന അതങ്ങനെയല്ല എന്ന് പറഞ്ഞ വീഡിയോ മഞ്ജുവിന്റെ ഫാന്‍സ് പേജുകളിലൂടെ വൈറലാവുന്നു.

നമുക്ക് ഇതൊരു ലെജന്റ് ആണ് എന്ന് ശോഭന പറയുമ്പോള്‍, തന്നെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് ആദ്യം മഞ്ജു വാര്യര്‍ക്ക് മനസ്സിലായില്ല. പിന്നീട് പേര് പറഞ്ഞപ്പോള്‍ മഞ്ജു ശരിക്കും ഞെട്ടി, ശോഭനയുടെ തോളില്‍ ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ശോഭന തുടര്‍ന്നു, എനിക്കിവരോട് ഭയങ്കര ബഹുമാനമാണ്, എപ്പോഴും ഞാനത് പറയാറുണ്ട്. ഇതൊരു മ്യൂച്വല്‍ അഡ്മിറേഷന്‍ ക്ലബ്ബ് -അങ്ങനെ ഒന്നുമല്ല. ഇവിടെ മഞ്ജു ജിയ്‌ക്കൊപ്പം നില്‍ക്കുന്ന സമയം ദ ബെസ്റ്റ് ആണ്- ശോഭന പറഞ്ഞു.

എനിക്ക് മഞ്ജു വാര്യരെ കണ്ടപ്പോള്‍ ഒരു ഫാന്‍ മൊമന്റ് ആണ്. ഒരു അഞ്ച് – ആറ് തവണ ഞങ്ങള്‍ പരസ്പരം കണ്ടിട്ടുണ്ട്. പക്ഷേ ഒരുപാട് ഇങ്ങനെ ഇരുന്ന് സംസാരിക്കാനുള്ള സമയം ഒന്നുമില്ല ആര്‍ക്കും. കാരണം അവര്‍ക്ക് അവരുടേതായ ജോലിത്തിരക്കുകള്‍ ഉണ്ട്. എനിക്ക് പണിയൊന്നും ഇല്ലെങ്കിലും. മഞ്ജു വാര്യരെ കുറിച്ച് പറയുകയാണെങ്കില്‍, അവര്‍ ശരിക്കും ഒറിജിനല്‍ ആണ്. നിങ്ങള്‍ക്ക് മഞ്ജു പറയുന്നത് ഡിപ്ലോമാറ്റിക് ആയി തോന്നാം. പക്ഷേ അവര്‍ വളരെ ജെനുവിന്‍ ആയിട്ടുള്ള വ്യക്തിയാണ്. അത് മാത്രമല്ല, ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യും.

എന്തൊക്കെ പറഞ്ഞാലും തൊണ്ണൂറുകളില്‍ മലയാള സിനിമയ്ക്ക് കിട്ടിയ വരദാനമായിരുന്നു മഞ്ജു വാര്യരെയും ശോഭനയെയും പോലുള്ള നടിമാര്‍. ഇരുവരും പരസ്പരം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. മികച്ച അഭിനേത്രികള്‍ എന്നതിനപ്പുറം, രണ്ട് പേരും നര്‍ത്തകിമാര്‍ കൂടെയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *