സഹോദരിയുടെ കല്യാണം ആയിട്ട് ഭാമ പോയില്ലേ; അരുണുമായി ഡിവോഴ്സ് നടന്നില്ലേ; ആ വിവാഹവാർത്തയുടെ പിന്നിലെ യാഥാർത്യം
ഒരേ പേര് കാരണം പുലിവാല് പിടിച്ച അവസ്ഥയിൽ ആണ് നടി ഭാമ അരുൺ. ഒരു പുത്തൻ ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സംഭവം മറ്റൊന്നുമല്ല. കഴിഞ്ഞദിവസം ആയിരുന്നു നടി ഭാമ അരുൺ എന്ന നടിയുടെ സഹോദരിയും ഡോക്ടറും ആയ ഗാഥ അരുണിന്റെ വിവാഹം നടക്കുന്നത്. ചില മൂവി ഗ്രൂപ്പുകളിൽ ആകട്ടെ നടി ഭാമ അരുണിന്റെ സഹോദരി വിവാഹിതയായി എന്ന രീതിയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ഭാമയുടെ സഹോദരി? ഭാമ അരുണോ? എന്നുള്ള ചർച്ചകൾ കൂടി നടന്നത്.
നിവേദ്യം ഫെയിം നടി ഭാമ വിവാഹ ശേഷം അറിയപ്പെട്ടത് ഭാമ അരുൺ എന്നാണ്. എന്നാൽ അരുൺ ജഗദീഷുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഭാമ വെറും ഭാമ ആയിട്ടാണ് അറിയുന്നത്. ഭാമക്കും രണ്ടു സഹോദരിമാർ ആണുള്ളത്. രശ്‌മിത രഞ്ജിത എന്നിവർ ആണ് സഹോദരങ്ങൾ. റിപ്പോർട്ടുകൾ ശരി എങ്കിൽ ഇവരുടെ വിവാഹം നേരത്തെ നടന്നതുമാണ്. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നത് എന്നായി ഒരു വിഭാഗം വാദിച്ചത്. സത്യത്തിൽ വിവാഹം നടന്നത് നടി ഭാമ അരുണിന്റെ സഹോദരിയുടെ വിവാഹം തന്നെയാണ്. ബാല്‍ക്കണി,കളിക്കൂട്ടുകാര്‍,സ്‌ക്കൂള്‍ ഡയറി,നിദ്രാടനം, മദനോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഭാമ അരുൺ. താരത്തിന്റെ അച്ഛന്റെ പേരാണ് അരുൺ.
മാഹി എന്ന ചിത്രത്തിലൂടെയാണ് ഭാമ അരുൺ അരങ്ങേറ്റം കുറിച്ചത്. കളിക്കൂട്ടുക്കാർ, സ്കൂൾ ഡയറി എന്നീ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. അമൃത അയ്യർക്കും ശ്രീവിഷ്ണുവിനുമൊപ്പം തെലുങ്ക് ചിത്രമായ അർജുന ഫാൽഗുണയിലും ഭാമ അരങ്ങേറ്റം കുറിച്ചിരുന്നു. കണ്ണൂരുകാരി ആണ് ഭാമ. അരുൺ കുമാറിൻ്റെയും ശ്രീമതി ലീന അരുണിൻ്റെയും മകൾ.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും അമിറ്റി യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഭാമ സൂപ്പര്താരങ്ങൾക്കൊപ്പം സിനിമയിൽ സജീവമാകാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞദിവസം ആയിരുന്നു ഭാമയുടെ സഹോദരി ഗാഥ വിവാഹിത ആകുന്നത്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിരുവോണ നാളിലായിരുന്നു വിവാഹം. ദുബായിയിലെ അമേരിക്കൻ കമ്പനി അഡ്മിനിസ്ട്രേഷൻ മാനേജരായ വൈശാഖ് വി. നമ്പ്യാരാണ് വരൻ. അഴീക്കോട് മൈലപ്രത്ത് വീട്ടിൽ ജയമണിയുടെയും ചെറുതാഴം വേണു ഗോപാലൻ നമ്പ്യാരുടെയും മകനാണ് വൈശാഖ്.
അഴീക്കോട് അക്ലിയത്ത്കെ.വി. അരുൺ മാരാരുടെയും മാമ്പയിൽ ലീനയുടെയും മകളായ ഡോ. ഗാഥ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസസിൽ പ്രാക്ടീസ് ചെയ്യുന്നു. ഗാഥയുടെ ഇളയ
സഹോദരിയാണ് നടി ഭാമ-
അതേസമയം നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് പരിചയപ്പെടുത്തി മലയാളികൾക്ക് സ്വന്തമായി മാറിയ ഭാമയുടെ അരങ്ങേറ്റം. രേഖിത കുറുപ്പ് ആണ് പിന്നീട് മലയാളികൾക്ക് സ്വന്തം ഭാമ ആയി മാറുന്നത്. പേരിലെ സാമ്യത കാരണം ആണ് സഹോദരിയുടെ കല്യാണം ആയിട്ട് ഭാമ പോയില്ലേ; അരുണുമായി ഡിവോഴ്സ് നടന്നില്ലേ എന്നുള്ള ചർച്ചകൾ ഭാമയെ ചുറ്റിപ്പറ്റിയും സംഭവിച്ചത്.
@All rights reserved Typical Malayali.
Leave a Comment