മത്സരമില്ല, അസൂയയുമില്ല! ഞങ്ങള്‍ക്കിടയില്‍ സ്നേഹം മാത്രം! സുഹാനയെക്കുറിച്ച് പറഞ്ഞ് മഷൂറ
സുഹാന ബഷീറും മഷൂറ ബഷീറും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായും വീഡിയോയിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ആസ്വദിച്ചാണ് വീഡിയോകള്‍ ചെയ്യാറുള്ളത്. മകന് ജനിച്ചതോടെ സമയം കിട്ടുന്നില്ല, അതാണ് വീഡിയോകള്‍ കുറഞ്ഞതെന്ന് മഷൂറ വ്യക്തമാക്കിയിരുന്നു. സുഹാനയും മഷൂറയും സുഹൃത്തുക്കളെപ്പോലെയാണ് കഴിയുന്നത്. ഞങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് ഇരുവരും വ്യക്തമാക്കിയതാണ്. അവരവര്‍ക്ക് ഇഷ്ടമായ കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. യാത്ര പോവുമ്പോള്‍ ഇഷ്ടമുള്ള സീറ്റിലാണ് ഇരിക്കാറുള്ളത്. ആദ്യം വന്ന ആളാണെന്ന് കരുതി ഫ്രണ്ട് സീറ്റ് തന്നെ വേണമെന്ന നിര്‍ബന്ധമൊന്നും തനിക്കില്ലെന്ന് സുഹാന വ്യക്തമാക്കിയിരുന്നു.
ആദ്യഭാര്യ, രണ്ടാം ഭാര്യ എന്നൊന്നും ഞങ്ങളുടെ വീട്ടിലില്ല. സൗഹൃദത്തോടെ പരസ്പരം മനസിലാക്കിയാണ് ഞങ്ങള്‍ കഴിയുന്നത്. മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലെങ്കില്‍ കുടുംബജീവിതം ശരിയായി പോവില്ല. ഇവിടെ എല്ലാവരും പരസ്പരം മനസിലാക്കിയാണ് മുന്നോട്ട് പോവുന്നത്. ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കണമെന്നുണ്ടെങ്കില്‍ പരസ്പരം മനസിലാക്കി അഡ്ജസ്റ്റ് ചെയ്ത് പോയേ പറ്റൂ. അതാണ് തന്റെ കുടുംബജീവിതം സന്തോഷകരമായി മുന്നേറുന്നതിന്റെ കാരണമെന്നും ബഷീര്‍ പറഞ്ഞിരുന്നു.
കപ്പലണ്ടി വിറ്റിരുന്ന സമയത്തായിരുന്നു ബഷീര്‍ സുഹാനയെ കണ്ടുമുട്ടിയത്. സാധാരണ പോലെയൊരു കൂടിക്കാഴ്ചയായിരുന്നു അന്നത്തേത്. ജീവിക്കാനുള്ള കഷ്ടപ്പാടിലായിരുന്നു അന്ന്്. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ നടന്ന് പ്രേമിക്കാനുള്ള സമയമൊന്നും അന്നില്ലായിരുന്നു. കപ്പലണ്ടി കച്ചവടമായിരുന്നു അന്നത്തെ ഉപജീവന മാര്‍ഗം. ഇടയ്ക്കിടയ്ക്കുള്ള കൂടിക്കാഴ്ച തുടര്‍ന്നപ്പോള്‍ ഒരുദിവസം ബഷീര്‍ സുഹാനയെ തന്റെ ഇഷ്ടം അറിയിക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ ചോദിച്ച് വിളിച്ച് സംസാരിക്കുകയായിരുന്നു. നല്ലൊരു സുഹൃത്തിനെപ്പോലെയായിരുന്നു നിങ്ങളെ കണ്ടതെന്നായിരുന്നു സുഹാനയുടെ മറുപടി.
തുടക്കത്തില്‍ യെസ് പറഞ്ഞില്ലെങ്കിലും പിന്നീട് ഇരുവരും കൂടുതല്‍ അടുത്തറിഞ്ഞതോടെ സുഹാന തീരുമാനം മാറ്റുകയായിരുന്നു. മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ ബഷീര്‍ ആദ്യം പറഞ്ഞത് സുഹാനയോടായിരുന്നു. സുഹാനയുടെ സമ്മതത്തോടെയായിരുന്നു ബഷീറിന്റെ ജീവിതത്തിലേക്ക് മഷൂറ വന്നത്. നല്ലൊരു സുഹൃത്തും സഹോദരിയുമാണ് മഷൂറ എന്നും സുഹാന പറഞ്ഞിരുന്നു. സുഹാനയെക്കുറിച്ച് വാചാലയായുള്ള മഷൂറയുടെ പോസ്റ്റ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നമ്മള് അമേസിംഗാണെന്ന് കരുതുന്നൊരു സുഹൃത്ത് നമുക്ക് ആവശ്യമാണ്. മത്സര ബുദ്ധിയോ, ഇഅസൂയയോ ഇല്ലാത്തൊരു ഫ്രണ്ട്. ഞാന്‍ നിനക്കായി ഇവിടെയുണ്ട് എന്നെപ്പോഴും പറയുന്നൊരാള്‍. അത് നീയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അതുപോലെയൊരു എനര്‍ജിയുണ്ട്. എന്റെ കാര്യത്തില്‍ ഈ പറഞ്ഞതെല്ലാം നീയാണെന്നുമായിരുന്നു മഷൂറ കുറിച്ചത്.
@All rights reserved Typical Malayali.
Leave a Comment