സലിം കുറിമാറിന്റെ മകന് പിന്നാലെ മീനാക്ഷി ദിലീപും സിനിമയിലേക്ക് വരുമോ? ദിലീപ് മറുപടി പറയുന്നു
താരങ്ങളുടെ മക്കളും സിനിമയിൽ വന്നുകാണാൻ ആഗ്രഹിക്കുന്ന അനേകം ആരാധകരുണ്ട്. ഒന്ന് വന്നു കിട്ടിയാൽ പിന്നെ അച്ഛനെ പോലെയോ അമ്മയെ പോലെയോ ആണോ അവരുടെ അഭിനയമെന്നും മറ്റും കാണാനുള്ള കൗതുകമാകും ഇതിനു പിന്നിലെ പ്രധാന കാരണം. നടൻ ദിലീപിന്റെ (Dileep) മൂത്ത പുത്രി മീനാക്ഷി ദിലീപിന്റെ (Meenakshi Dileep) കാര്യത്തിലും ഇങ്ങനെയൊരു ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കാലം കുറെയായി
നടൻ സലിം കുമാറിന്റെ മൂത്ത മകൻ ചന്തു സിനിമയിൽ എത്തിയതും മീനാക്ഷിയും അതേ പാതയിൽ സിനിമയിൽ വരുമോ എന്ന ചോദ്യം പ്രസക്തമാകുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ചന്തു അതിനു ശേഷം എൽ.എൽ.ബി. പഠനത്തിൽ താൽപ്പര്യം കാട്ടുകയായിരുന്നു. അതിനിടയിലേക്കായിരുന്നു സിനിമയിലേക്കുള്ള ക്ഷണം (തുടർന്ന് വായിക്കുക)
മീനാക്ഷി സിനിമയിൽ ഇല്ലെന്നേയുള്ളൂ. സോഷ്യൽ മീഡിയയിൽ സജീവമാണ്. മീനൂട്ടി എന്ന ഓമനപ്പേരിൽ വിളിക്കുന്ന മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഞൊടിയിടയിലാണ് വൈറലായി മാറുക
തങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അതേപടി മക്കൾക്കും പകർന്നു കിട്ടുന്നതിൽ സന്തോഷം മാത്രമെന്ന് ദിലീപ്. അതൊരു ഭാഗ്യമായി ദിലീപ് കണക്കാക്കുന്നു. മകൾ പഠിച്ച് ഡോക്ടർ ആവണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്ന പിതാവാണ് ദിലീപ്.
@All rights reserved Typical Malayali.
Leave a Comment