ദേവി ഞങ്ങളെ അനുഗ്രഹിച്ചു സന്തോഷവാര്‍ത്ത അറിയിച്ച് ദേവിചന്ദനയും ഭര്‍ത്താവും

സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. കലാരംഗത്തും സജീവമാണ് ഇരുവരും. കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ദേവി കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ മിനി സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്ന ദേവി മിന്നൽ മുരളി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. ദേവിയുടെ വിശേഷങ്ങളിലൂടെ .സ്‌കൂളിൽ പഠിക്കുമ്പോഴാണ് കലാതിലകം ആകുന്നത്. അച്ഛന്റെ ഒരു വിദ്യാർത്ഥി ആയിരുന്ന ആള് സിനിമയിൽ അസ്സോസിയേറ്റ് ഡയറക്റ്റർ ആയിരുന്നു. അപ്പൊ പത്രങ്ങളിലെ എന്റെ ചിത്രവും മറ്റും കണ്ടിട്ട് മകളെ അഭിനയിപ്പിക്കാൻ താത്പര്യം ഉണ്ടോ എന്ന് തിരക്കുന്നത്. ഞങ്ങളുടെ കുടുംബത്തിൽ അന്ന് അങ്ങനെ സിനിമ എന്നൊന്നും ആരും ചിന്തിച്ചിരുന്നില്ല.വെറുതെ ഒന്ന് പോയി നോക്കിയാലോ എന്ന് അച്ഛനോട് ഞാൻ പറയുകയും ചെയ്തു. അന്ന് ഞങ്ങൾ ആലപ്പുഴയിൽ ആണ് താമസം. അവിടെ നിന്നും ഞങ്ങൾ എറണാകുളത്തേക്ക് ഒഡിഷനിൽ പങ്കെടുക്കാൻ എത്തുകയും ചെയ്തു. സ്‌ക്രിപ്പിറ്റ് കൈയ്യിൽ തന്നപ്പോൾ ആദ്യം അതിശയം ആയിരുന്നുവെന്നും, അവരുടെ നിർദ്ദേശത്തോടെ അവതരിപ്പിക്കുകയും ചെയ്തു.

അങ്ങനെയാണ് ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിലേക്ക് എത്തുന്നത്. ഒരു സിനിമ നടിയാകും എന്നൊരിക്കൽ പോലും ചിന്തിച്ചിട്ടില്ല. ഈ വിധി എന്ന് പറയില്ലേ അതേപോലെയാണ് കാര്യങ്ങൾ സംഭവിക്കുക. പിന്നീടങ്ങോട്ട് ഒരു യാത്ര തുടങ്ങുകയായിരുന്നു. വിജയരാഘവന്റെ അനുജത്തി ഗായത്രി എന്ന വേഷത്തിൽ ആണ് ആദ്യമായി എത്തുന്നതും.വിജയരാഘവന്റെ ഒപ്പമുള്ള ഒരു സീനിൽ വച്ചിട്ട് ഉണ്ടായ രസകരമായ അനുഭവത്തെ കുറിച്ചും ദേവി പറയുന്നു. ഒരു നടയടിയിലൂടെയാണ് തുടക്കം. ഇന്നും അത് തുടരുന്നു, കാരണം അത്തരം കഥാപാത്രങ്ങൾ ആണ് സിനിമയിലും സീരിയലിലും ഒക്കെയും ലഭിച്ചിട്ടുള്ളത്. പിന്നെ ഞാൻ അഭിനയിക്കുന്നത് ഫാസിൽ സാറിന്റെ സിനിമയിൽ ആണ്.ആശാൻ പള്ളിക്കൂടത്തിൽ പഠിച്ച ഒരാൾക്ക് പെട്ടെന്ന് എൻജിനീയറിങ്ങിന് എൻട്രൻസ് ഒന്നും എഴുതാതെ അഭിനയിക്കാൻ അവസരം കിട്ടിയാൽ എങ്ങനെ ഇരിക്കും അതേപോലെ ആയിരുന്നു ഞാൻ ഫാസിൽ സാറിന്റെ തമിഴ് പുതിയ സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. കാരണം മറ്റൊരു ഭാഷ, പരിചയം ഇല്ലാത്ത ആർട്ടിസ്റ്റുകൾ അങ്ങനെ തീർത്തും മറ്റൊരു അന്തരീക്ഷത്തിൽ ആണ് രണ്ടാം സിനിമയിലേക്ക് എത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *