ചേച്ചിയുടെ ചിരി എന്ന് കാണും! ഒരുകുടുംബത്തിന്റെ മുഴുവന്‍ സന്തോഷവും ഇല്ലാതായിരിക്കുന്നു! സങ്കടവാര്‍ത്ത പങ്കിട്ട് രശ്മി അനില്‍
ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് രശ്മി അനില്‍. സ്വഭാവിക കഥാപാത്രങ്ങളും കോമഡി വേഷവും ഒരുപോലെ ചെയ്യാന്‍ പറ്റുമെന്ന് ഇതിനകം രശ്മി തെളിയിച്ചതാണ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കിട്ട് സോഷ്യല്‍മീഡിയയിലും സജീവമാണ് രശ്മി അനില്‍. ഇടക്കാലത്ത് സോഷ്യല്‍മീഡിയയില്‍ കാണാതിരുന്നതിന്റെ കാരണം പറഞ്ഞുള്ള രശ്മിയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എവിടെയാണ്, കാണാനില്ലല്ലോ എന്ന് കുറേപേര്‍ ചോദിച്ചിരുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഇത്.
സഹോദരിയുടെ മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് എല്ലാവരുമെന്ന് അവര്‍ പറയുന്നു. കുടുംബസമേതമായുള്ളൊരു ഫോട്ടോയും നടി പങ്കുവെച്ചിട്ടുണ്ട്. ഇനി എന്നാണ് എൻ്റെ ചേച്ചിയെ ചിരിച്ച മുഖത്തോടെ കാണാനാവുകയെന്നും രശ്മി ചോദിക്കുന്നുണ്ട്.
തീരാദുഃഖത്തിന് മുൻപുള്ള ചിരി ചേച്ചിയുടെ മകൻ വിച്ചുക്കുട്ടൻ സെപ്റ്റംബര്‍ 18 ന് ഞങ്ങളെവിട്ടുപോയി. എയർപോഡ് വെച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നപ്പോൾ അവനും ഞങ്ങളും കരുതിയില്ല ഇനി തിരിച്ച് വരില്ലാന്ന്. 20 വർഷംകൊണ്ട് ഒരായുസ്സിലെ സ്നേഹം നീ ഞങ്ങൾക്ക് തന്നുകഴിഞ്ഞോ? ദൈവത്തിന് അങ്ങനെ തോന്നിയിട്ടുണ്ടാകും. നീ ഞങ്ങൾക്കെന്നപോലെ ദൈവത്തിനും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നിരിക്കും അല്ലെങ്കിൽ നിന്നെ പറിച്ചെടുത്തു കൊണ്ട്പോകില്ലല്ലോ.
സമാധാനിക്കാൻ പലതും ചിന്തിക്കുന്നു സമാധാനം മാത്രം കിട്ടുന്നില്ല. ഇനി എൻ്റെ ചേച്ചിയുടെ ചിരി ഞാനെന്ന് കാണും ഞങ്ങൾക്കിനി എന്താണ് സന്തോഷം ഒരുകുടുംബത്തിൻ്റെ മുഴുവൻ ചിരിയും ഒരുനിമിഷം കൊണ്ടില്ലാതായിരിക്കുന്നു. കുറച്ചു ദിവസം എന്നെ കാണാതിരുന്നപ്പോൾ അന്വേഷിച്ചെത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി എന്നായിരുന്നു രശ്മി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അനുശോചനം രേഖപ്പെടുത്തിയത്. വാര്‍ത്തയില് ഇതേക്കുറിച്ച് കണ്ടിരുന്നു, രശ്മിയുടെ കുടുംബത്തിലെ കുട്ടിയാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു ഒരാള് പറഞ്ഞത്.
എന്തിനാണ് ഈ പോസ്റ്റ് ഇട്ടത്, എനിക്കും ഉണ്ട് ഇതുപോലെയൊരു മകന്‍ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഞാന്‍ എവിടെ, എന്തുപറ്റി എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഇതെന്നായിരുന്നു രശ്മി പറഞ്ഞത്. സങ്കടം വന്നു, അതാണ് ഇങ്ങനെ ചോദിച്ചത്, ദൈവം അവരെ സമാധാനിപ്പിക്കട്ടെ എന്നായിരുന്നു മറുപടി. അപ്രതീക്ഷിതമായി മകനെ നഷ്ടമായതിനെക്കുറിച്ച് പറഞ്ഞുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ദൈവത്തിന് ഏറെ ഇഷ്ടമുള്ളവരായതിനാലാവാം ഇത്ര പെട്ടെന്ന് പോയത് എന്നായിരുന്നു കമന്റ്. വിച്ചുക്കുട്ടന്റെ വിയോഗം ഞങ്ങളുടെ ഗ്രാമത്തിന്റെ തീരാദു:ഖമാണ്, എന്റെ പ്രിയശിഷ്യന്റെ പുത്രനാണ് അവന്‍ എന്ന കമന്റും പോസ്റ്റിന് താഴെയുണ്ട്.
@All rights reserved Typical Malayali.
Leave a Comment