എന്റെ ആ വലിയ സ്വപ്നം സത്യമായി! മോഹൻലാലിനൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കിട്ട് രശ്മി അനിൽ

എന്റെ ആ വലിയ സ്വപ്നം സത്യമായി! മോഹൻലാലിനൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കിട്ട് രശ്മി അനിൽ
ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല സ്വഭാവിക വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് രശ്മി അനില്‍. ടെലിവിഷനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും അഭിനയിച്ചിട്ടുണ്ട് അവര്‍. ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷമായി വീണ്ടും ജീത്തു ജോസഫിനൊപ്പം പ്രവര്‍ത്തിക്കുകയാണ് നേരില്‍.resmi anil shared a happy news that she is going to act with mohanlal.എന്റെ ആ വലിയ സ്വപ്നം സത്യമായി! മോഹൻലാലിനൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കിട്ട് രശ്മി അനിൽ.പരമ്പരകളിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് രശ്മി അനില്‍. ഇടയ്ക്ക് ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. 8 വര്‍ഷത്തിന് ശേഷമായി ജീത്തു ജോസഫ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് രശ്മി. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന നേരില്‍ രശ്മിയും അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള സിനിമ എന്ന സ്വപ്‌നം കൂടിയാണ് ഈ ചിത്രത്തിലേക്ക് പൂവണിയുന്നതെന്ന് താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ സന്തോഷം പങ്കുവെച്ചിട്ടുള്ളത്. സംവിധായകനൊപ്പമുള്ള ചിത്രവും രശ്മി പങ്കുവെച്ചിരുന്നു.

ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം 8 വർഷങ്ങൾക്ക് ശേഷം സാർ നേര് എന്ന സാറിന്റെ സിനിമയിൽ വിളിച്ചു. വേഷം ചെറുതായാലും വലുതായാലും ഉൾപ്പെടുത്താൻ കാണിച്ച മനസിന് നന്ദി സാർ. അങ്ങനെ 2023ൽ എന്റെ ആ വലിയ സ്വപ്നം സത്യമായി. ലാലേട്ടനോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. എന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ ജീത്തു സാറിനും ആശീർവാദ് ഫിലിംസിനും ലാലേട്ടനും നന്ദിയെന്നുമായിരുന്നു രശ്മി കുറിച്ചത്.ഒരുപാട് ഉയരങ്ങളില്‍ ഇനിയും എത്തിച്ചേരാന്‍ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം മംഗളകരമായി നടക്കട്ടെ. ഹാസ്യവും സ്വഭാവ വേഷങ്ങളും അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള കല്‍പ്പന, കെപിഎസി ലളിത, മീന തുടങ്ങിയവര്‍ക്ക് പകരക്കാര്‍ ഇതുവരെ വന്നിട്ടില്ല മലയാള സിനിമയില്‍. തീര്‍ച്ചയായും മലയാള സിനിമയില്‍ താങ്കള്‍ക്ക് നല്ലൊരു ഇടമുണ്ട്. നല്ല കഴിവുള്ള നിങ്ങളെ സിനിമയില്‍ കാണാത്തതില്‍ വിഷമം തോന്നിയിട്ടുണ്ട്. ജീത്തു ജോസഫ് സാറിന് നന്ദി, ഇങ്ങനെയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിന്, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *