സിദ്ദിഖും ഭാര്യയും പിണങ്ങി’.. ഒടുവില്‍ പ്രതികരിച്ച് നടന്‍.
സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി മകൻ ഷഹീൻ സിദ്ദിഖ്. പടച്ചവൻ പ്രാർഥന കേട്ടെന്ന് ഷഹീൻ സിദ്ദിഖ് പറഞ്ഞു. എന്നാൽ കോടതി തീരുമാനം വലിയ ആശ്വാസം നൽകുന്നതല്ലെന്നും ഷഹീൻ പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ സംസാരിക്കാനാകില്ലെന്നും പ്രതികരിക്കാൻ പരിമിതകളുണ്ടെന്നും താരം വ്യക്തമാക്കി. വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ കൂട്ടിച്ചേർത്തു.
ലൈംഗീകാതിക്രമ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ ഭാഗം കേൾക്കാതെയാണ് കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയല്ലാതെ കേസിൽ മറ്റ് തെളിവുകളില്ലെന്നും സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണ് പരാതിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. താരത്തിനെതിരെ പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. സംസ്ഥാന സർക്കാർ 8 വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ആരാഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി സിദ്ദിഖിനോട് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ശ്രമിച്ചവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടികാട്ടി.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62 ആമത്തെ കേസായിട്ടാണ് കോടതി ഹർജി പരിഗണിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ ആണ് സംസ്ഥാനത്തിനായി ഹാജരായത്. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദിഖ് ഒളിവിൽ കഴിയുകയായിരുന്നു
@All rights reserved Typical Malayali.
Leave a Comment