ഇനി പുതിയ ജീവിതം പുതിയ തുടക്കം സന്തോഷ വാര്‍ത്ത അറിയിച്ച് ആര്യ വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍

അഭിനയവും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ആര്യ. ആദ്യ വിദേശ യാത്രയില്‍ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പറഞ്ഞുള്ള ആര്യയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആര്യ ഇതേക്കുറിച്ച് പറഞ്ഞത്. ദോഹയിലേക്കായിരുന്നു പോയത്. ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു അത്. ഡാന്‍സറായാണ് പോയത്. എനിക്ക് അറിയുന്നൊരു ചേച്ചിയുടെ കൂടെയാണ് പോയത്. ചേച്ചിയുണ്ടെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍ വിട്ടത്.
മലയാളികളുടെ പരിപാടിയാണ്. അവര്‍ ഒരു വില്ലയിലാണ് ഞങ്ങളെ താമസിപ്പിച്ചത്. ഈ പരിപാടിക്ക് വന്ന എല്ലാരേയും അവിടെയാണ് താമസിപ്പിച്ചത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നാണ് ഞാന്‍ കരുതിയത്. ഗായികയും കോമഡി ആര്‍ടിസ്റ്റുകളുമൊക്കെയായി കുറേ പേരുണ്ട്. ആദ്യത്തെ ദിവസം നല്ല ഹാപ്പിയായിരുന്നു. ഷോയ്ക്ക് തൊട്ടുമുന്‍പായി ഫോട്ടോ എടുക്കാന്‍ വിളിച്ചിരുന്നു. സ്‌പോണ്‍സേഴ്‌സിന് ഇടയിലുള്ളൊരു മനുഷ്യനും വന്ന് ഫോട്ടോ എടുക്കാന്‍ നിന്നിരുന്നു. അയാള്‍ എന്റെ തോളില്‍ കൈ വെച്ചിരുന്നു. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ലായിരുന്നു. പതുക്കെ അയാള്‍ കൈ താഴേക്ക് കൊണ്ടുവന്നു. കൈ തട്ടിമാറ്റി ഞാന്‍ ഗ്രീന്‍ റൂമിലേക്ക് പോയി. ഇതേക്കുറിച്ച് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല.

കൂടെ വന്ന മെയില്‍ ആര്‍ടിസ്റ്റിനൊക്കെ പിറ്റേന്ന് തന്നെ ടിക്കറ്റ് കിട്ടിയിരുന്നു. അതിലെന്തോ പന്തികേട് തോന്നിയിരുന്നു. ഒരു പുള്ളിക്കാരി ചോദിച്ചപ്പോള്‍ അവരെന്തോ ഒഴിവ് കഴിവ് പറഞ്ഞു. അന്ന് രാത്രി സ്‌പോണ്‍സര്‍മാരിലൊരാള്‍ ലാപ്‌ടോപ്പ് നിങ്ങളുടെ റൂമില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചോട്ടെ എന്ന് ചോദിച്ചിരുന്നു. അത്രയും സ്ഥലമുണ്ടായിട്ടും ഞങ്ങളുടെ റൂമില്‍ അത് വെച്ചതില്‍ എന്തോ കുഴപ്പം തോന്നിയിരുന്നു. അത് ഊരിമാറ്റി ഹാളില്‍ വെച്ചാണ് കിടന്നത്. പുലര്‍ച്ചെ അയാള്‍ വന്ന് റൂമില്‍ തട്ടുന്നുണ്ടായിരുന്നു. തുറക്ക് എന്ന് പറയ്യെ പറയുകയായിരുന്നു. ഞങ്ങള്‍ ഡോര്‍ തുറന്നില്ല. ഞങ്ങളുടെ റൂമിന് അപ്പുറത്തും ഇതേപോലെ തട്ടിയിരുന്നു. എല്ലാ ഫീമെയില്‍ ആര്‍ടിസ്റ്റുകളുടെ റൂമിലും ഇതുപോലെ തട്ടിയിരുന്നു. ഷോപ്പിംഗിനായി പോവുന്നതിനിടയിലും പ്രശ്‌നമായിരുന്നു. ഇവരൊക്കെ എന്താണ് ഇങ്ങനെ എന്നായിരുന്നു അന്ന് ഞാന്‍ ചിന്തിച്ചതെന്നും ആര്യ പറയുന്നു. നീ അതിനെ പൊക്ക് എന്നൊക്കെ ചര്‍ച്ച ചെയ്യുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. വിദേശ യാത്രയെക്കുറിച്ച് പറയുമ്പോള്‍ എന്റെ മനസിലേക്ക് ആ അനുഭവമാണ് ആദ്യം വരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *