സുബിയെ വിവാഹം കഴിക്കാൻ ഇരുന്ന വ്യക്തി.. ഓടിനടന്ന് പിറന്നാളൊരുക്കങ്ങൾ ചെയ്യുന്നു.. കണ്ടു നിൽക്കാൻ ആകാതെ സുബിയുടെ അമ്മ…

എവിടെയായാലും അത് നിര്‍ബന്ധമാണ്! സുബി സുരേഷില്ലാത്ത ആദ്യ പിറന്നാളിനെക്കുറിച്ച് വീട്ടുകാര്‍
ചേച്ചിയുടെ പിറന്നാളായിരുന്നു. ഏതു ലോകത്തിലാണെങ്കിലും ചേച്ചിയുടെ സന്തോഷത്തിനായി ഞങ്ങൾ അത് ഇങ്ങനെ ആഘോഷിക്കാൻ തീരുമാനിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ സന്തോഷമാണല്ലോ നമുക്ക് വലുത്.സുബി സുരേഷില്ലാത്ത ആദ്യ പിറന്നാളിനെക്കുറിച്ച് വീട്ടുകാര്‍.ചേച്ചിക്ക് നിര്‍ബന്ധമുള്ള കാര്യമാണ്
സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി തിളങ്ങി നിന്ന കലാകാരിയായിരുന്നു സുബി സുരേഷ്. വേദികളില്‍ നിറഞ്ഞുനിന്ന സുബിക്ക് പെട്ടെന്നായിരുന്നു അസുഖം വന്നത്. കരള്‍ മാറ്റിവെക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു ആരോഗ്യസ്ഥിതി വഷളായത്. ആരോഗ്യകാര്യങ്ങളില്‍ സുബി അത്രയധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ലെന്ന് പ്രിയപ്പെട്ടവര്‍ പറഞ്ഞിരുന്നു. പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരുന്നു വിടവാങ്ങല്‍. കല്യാണം കഴിച്ചോളാമെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്, എന്റെ അടുത്ത സുഹൃത്താണ്, വീട്ടുകാര്‍ക്കെല്ലാം അദ്ദേഹത്തെ അറിയാമെന്നായിരുന്നു സുബി രാഹുലിനെക്കുറിച്ച് പറഞ്ഞത്.അസുഖം മാറി സുബി തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. സുബിയുടെ വിയോഗശേഷവും യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും വീഡിയോകള്‍ വരുന്നുണ്ടായിരുന്നു. ചേച്ചി ഒരുപാട് ആഗ്രഹിച്ച് തുടങ്ങിയതാണ് ഈ ചാനല്‍. ചേച്ചി ഷൂട്ട് ചെയ്ത് വെച്ച വീഡിയോകളൊക്കെ പോസ്റ്റ് ചെയ്യാമെന്ന് കരുതിയെന്നായിരുന്നു സഹോദരന്‍ പറഞ്ഞത്. ഇപ്പോഴിതാ സുബിയില്ലാത്ത പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കുടുംബാംഗങ്ങള്‍. രാഹുലായിരുന്നു ആദ്യം സംസാരിച്ചത്.

സുബിയുടെ പിറന്നാളാണ്. സുബി ഇപ്പോള്‍ നമുക്കൊപ്പമില്ല, എങ്കിലും ഇവിടെ എവിടെയൊക്കെയോ ഉള്ളതുപോലെയാണ് നമുക്ക് തോന്നാറുള്ളത്. നമ്മളില്‍ നിന്നും അകന്ന് പോയതായുള്ളൊരു തോന്നലില്ല. എപ്പോഴും എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് സുബി. സുബി ഇത് കാണുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. രാഹുല്‍ സംസാരിക്കുമ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞ് വരുന്നുണ്ടായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *