സംഭവം അറിഞ്ഞ സുരേഷ് ഗോപി ചെയ്തത് കൈയ്യടിച്ച് ആരാധകർ

സിനിമാതാരം എന്നതിലുപരി ജനസേവകൻ എന്ന നിലയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. പലരുടെയും കഷ്ടപ്പാടുകൾക്ക് പരിഹാരം കണ്ട നന്മയുടെ പ്രതീകമാണ് സാധാരണക്കാർക്ക് സുരേഷ് ഗോപി. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ ഹീറോ പരിവേഷം ആണ് അദ്ദേഹത്തിനുള്ളത്. പ്രസവവേദനയെ തുടർന്ന് തുണിമഞ്ചലിൽ വനത്തിലൂടെ ആശുപത്രിയിൽ കൊണ്ടു വന്ന സംഭവം കേരളക്കരയെ മൊത്തം വേദനയിൽ ആഴ്ത്തിയിരുന്നു.വേദനയിൽ പുള യുമ്പോഴും തൻ്റെ കുഞ്ഞിനും ഭാര്യയ്ക്കും ആപത്തു വരുത്തരുതേ എന്ന പ്രാർത്ഥനയിലായിരുന്നു ഭർത്താവ് മുരുകൻ കിലോമീറ്ററുകൾ ചുമന്ന് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോഴിതാ കടുകുമണ്ണയൂരിലെ മുരുകൻ്റെയും സുമതിയുടെയും കുഞ്ഞിനും സുരേഷ് ഗോപിയുടെ സമ്മാനം എത്തിയിരിക്കുകയാണ്. ഇവരുടെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ സുരേഷ് ഗോപി ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരെയാണ് സമ്മാനം നൽകാൻ ചുമതല പെടുത്തിയത്. പോട്ടത്തര ആശുപത്രിയിലെത്തിയ സംഘം സുമതിക്കും കുഞ്ഞിനും തൊട്ടിലും സമ്മാനങ്ങളും നൽകി.

സുരേഷ്ഗോപി വീഡിയോ കോളിലൂടെ അമ്മയും കുഞ്ഞിനെയും വിവരങ്ങൾ അന്വേഷിച്ചു. സംഘം കൊടുമണ്ണ് ഊരും സന്ദർശിച്ചു. ആംബുലൻസ് എത്തിയ മേലെ ആനവായി ഫോറസ്റ്റ് ക്യാമ്പ് ഷെണ്ട്മുതൽ കടുകുമണ്ണ ഊരു വരെ നടന്നാണ് സംഘമെത്തിയത്. മീറ്റർ അല്ല കിലോമീറ്ററുകൾ തന്നെയാണ് മുരുകൻ സുമതിയെ ചുമന്നതെന്ന് സന്ദീപ് വാര്യർക്ക് മനസിലായി. ഊരുകാരുടെ ദുരിതവും രാത്രിയിൽ അനുഭവിച്ച ബുദ്ധിമുട്ടും നിസാര വൽക്കരിക്കാൻ ഉള്ള ശ്രമം മനുഷ്യത്വരഹിതമാണ് എന്നും അഭിപ്രായപ്പെട്ടു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *