റിഷാനയും പ്രവീണും ഒന്നായി സര്‍വ്വമംഗളാശംസകള്‍ വിവാഹനിമിഷങ്ങള്‍

ഞങ്ങൾ ഒന്നാകുന്നു,ലിവിങ് റിലേഷനിൽ ആയിരുന്നു; ഇനി വിവാഹം പ്രണയം ഞാനാണ് ആദ്യം പറയുന്നത്- ഐഷു- പ്രവീൺ.അവനിൽ നിന്നും അവളാകുന്നതും, അവളിൽ നിന്നും അവൻ ആകുന്നതും അത്ര ഈസി ആയ കാര്യം അല്ല. യാതനകളും വേദനകളും സഹിച്ചാണ് ഓരോ ട്രാൻസും സ്വന്തം ഐഡന്റിറ്റിയിലേക്ക് എത്തുന്നത്. അത്തരത്തിൽ അവളിൽ നിന്നും അവനായി സ്വപ്നത്തിന്റെ പടികൾ ഓരോന്നായി കയറിയ കലാകാരനും, ബോഡി ബിൽഡറുമാണ് പ്രവീൺ. ഒരു കോടി ടിവി റിയാലിറ്റി ഷോ താരം കൂടിയായ പ്രവീൺ കേരളത്തിലെ ആദ്യ ട്രാൻസ്മാൻ മിസ്റ്റർ കേരളയാണ്. ഇപ്പോൾ പ്രവീൺ വിവാഹിതൻ ആകാൻ പോകുന്ന വാർത്തയാണ് പുറത്തുവരുന്നത്. നടിയും, നർത്തകിയും, അവതാരകയും മിസ് മലബാർ, മിസ് കാലിക്കറ്റുമായ റിഷാനെയാണ് പ്രവീൺ സ്വന്തം ആക്കുന്നത്.കുംഭമാസം 2 ന് ഫെബ്രുവരി പതിനാലിന് ഞങ്ങൾ വിവാഹിതർ ആകുകയാണ്. പാലക്കാട് വച്ചാണ് വിവാഹം. എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്നാണ് പ്രവീണും ഐഷുവും സോഷ്യൽ മീഡിയ വഴി അറിയിക്കുന്നത്. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ഇരുവരും പരസ്പരം അടുത്തറിഞ്ഞശേഷം ആണ് ഇപ്പോൾ ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിക്കുന്നത്. ഞങ്ങൾ പരസ്പരം പിന്തുണച്ചുകൊണ്ട് ജീവിതം മുൻപോട്ട് പോകും എന്നാണ് പ്രവീണും റിഷാനയും പറയുന്നത്.
പതിനെട്ടു വയസ്സുള്ളപ്പോൾ ഞാൻ എന്റെ ഐഡന്റിറ്റി പുറത്തു കൊണ്ടുവന്നത്. വീട്ടിൽ വലിയ പ്രശ്ങ്ങൾ ആരുന്നു എങ്കിലും പിന്നീട് എന്നെ അംഗീകരിച്ചു. .മഹാരാജാസിൽ ആയിരുന്നു എൻറെ പഠനം. സഹയാത്രികയുടെ ഒരു പ്രോഗ്രാമിനാണ് ഞാൻ ഐഷുവിനെ ആദ്യം കാണിക്കുന്നത്. ഐഷുവിന്റെ നൃത്തം കണ്ടാണ് ഞാൻ ഫ്ലാറ്റ് ആകുന്നത്. നമ്മൾ പിന്നീട് ആ ഇഷ്ടം തുറന്നു പറഞ്ഞു. ഞങ്ങൾ ഇപ്പോൾ നാല് മാസത്തോളമായി ഇഷ്ടത്തിലാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും രണ്ടു ഹിസ്റ്ററി ആണുള്ളത്. അത്യാവശ്യം നല്ല ചൂഷണങ്ങൾ, കഷ്ടപ്പാടുകൾ ഒക്കെ നേരിട്ട വ്യക്തികൾ ആണ് ഞങ്ങൾ.

ഇപ്പോൾ നമ്മൾ ലിവിങ് ടുഗെദറിൽ ആണ്. എല്ലാ റിലേഷൻ ഷിപ്പിലും ഇടയിൽ ഉള്ളതുപോലെ പ്രശ്നങ്ങൾ നമ്മുക്കിടയിലും ഉണ്ട്. ഐഷുവിൽ എനിക്ക് ആദ്യം ഇഷ്ടപെട്ടത് അവളുടെ കണ്ണുകൾ ആണ് എന്നും പ്രവീൺ പറയുന്നു.ഞങ്ങൾ മനസിലാക്കിയ ശേഷം വിവാഹം.പിന്നെ ഞങ്ങൾ ഒരുമിച്ചു യാത്രകൾ നടത്തി, ഒരുമിച്ചു താമസിച്ചു. പരസ്പരം കാര്യങ്ങൾ ഷെയർ ചെയ്തു അതിനുശേഷമാണ് പരസ്പരം കൂടുതൽ മനസിലാകുന്നത്. നല്ലൊരു മനസിന്റെ ഉടമയാണ് ഐഷു- പ്രവീൺ വാചാലനാകുന്നു. നന്നായി അഭിനയിക്കാനും മിമിക്രി ചെയ്യാനും ആങ്കറിങ് നടത്താനും ഐഷു മിടുക്കി ആണെന്നും പ്രവീൺ പറയുന്നുണ്ട്. ഭാവിയിൽ നല്ലൊരു കലാകാരി ആയി ഐഷു വരും എന്നാണ് വിശ്വാസം എന്നും പ്രവീൺ പ്രൈം മലയാളത്തോട് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *