ആഗ്രഹിച്ചു പണിത വീടാണിത്..!! പാലു കാച്ച് നടത്തി സുരേഷ് ഗോപി..!! എല്ലാത്തിനും മുന്നില്‍ നിന്ന് നടന്‍

ചലച്ചിത്ര താരവും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ വക തൃശൂരിലെ വാദ്യകലാകാരമാർക്ക് വിഷുക്കൈനീട്ടവും വിഷുക്കോടിയും. ഒരു കോടിയുടെ വിഷുക്കൈനീട്ടമാണ് താൻ നൽകുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് വിഷുക്കോടിയും കൈനീട്ടവും നല്‍കിയത്. ശേഷം വിവാദങ്ങളോട് പ്രതികരിക്കുകയും ചെയ്തു സുരേഷ് ഗോപി. വിഷുക്കൈനീട്ടം പരിപാടിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടികൾക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാർക്ക് നൽകുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിന്‍റെ നേതൃത്വത്തിലായിരുന്നു വിഷുക്കൈനീട്ടം നല്‍കിയത്. പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, വെളിത്തിരുത്തി ഉണ്ണി, തൃച്ചൂർ മോഹനൻ, പെരുവനം സതീശൻ മാരാർ, പറക്കാട് തങ്കപ്പൻമാരാർ തുടങ്ങിയ പ്രമുഖന്‍ കൈനീട്ടം ഏറ്റുവാങ്ങി. ബി ജെ പി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *