മകള്‍ക്ക് വേണ്ടി ജീവിച്ച ഈ അമ്മ എങ്ങനെ സഹിക്കും ലാളിച്ചു വളര്‍ത്തിയ ഏക മകള്‍ പൊന്നമ്മയോട് ചെയ്തത്

മലയാളസിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് കവിയൂർ പൊന്നമ്മ, സിനിമകളിൽ തന്റെ അമ്മ വേഷം വിജയിച്ചുവെങ്കിലും ജീവിതത്തിൽ തനിക്കു അത് പരാചയം ആയിരുന്നു എന്ന് താരം പറയുകയാണ്, തന്റെ കുടുംബജീവിതം വളരെ ദുരിതം ആയിരുന്നു, സിനിമ നിർമാതാവായ മണിസ്വാമി ആയിരുന്നു താരത്തിന്റെ ഭർത്താവ്. ഇരുവർക്കും ഒരു മകൾ ഉണ്ട്. എന്നാൽ മകൾക്ക് ഒരു തരി സ്നേഹം തന്നോട് ഉണ്ടായിട്ടില്ല താരം ദുഃഖത്തോടു പറയുകയുണ്ടായി.ഇരുവർക്കും സ്നേഹം അങ്ങോട്ടും, ഇങ്ങോട്ടും പങ്കുവയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്നും താരം മുന്പൊരിക്കല ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. വിവാഹ ശേഷം ഭർത്താവിൽ നിന്നും ഒരുപാടു ഉപദ്രവങ്ങൾ താരം സഹിച്ചിട്ടുണ്ടെന്നും താരം അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. മകൾ അമേരിക്കയിൽ സെറ്റിൽ ആണ് റിലേറ്റീവ് തന്നെയാണ് മകളെ വിവാഹം കഴിച്ചത്. മകൾ പറയുന്നത് താൻ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്നാണ്, എന്നാൽ താൻ തന്റെ മകൾക്കൊപ്പമുള്ളപ്പോൾ ഒരുപാടു സ്നേഹിച്ചിട്ടുണ്ട്

കുടുംബത്തിൽ അന്നം ഉണ്ടാക്കണമെങ്കിൽ ഞാൻ ജോലിക്കു പോകാതെ കഴിയില്ല. എന്നാൽ അത് മകൾ മനസിലാക്കിയില്ല, അത് ഇത്രയും വലുതായിട്ടും. തന്നോടൊപ്പം നിന്ന സമയത്തു താൻ മകൾക്ക് സ്നേഹവും, വാത്സല്യവും നൽകിയിട്ടുണ്ട്, എന്നാൽ അവൾ അത് തിരിച്ചറിയാതെ പോയി. ഒരിക്കൽ മകൾ താൻ അവൾക്ക് മുലപ്പാൽ പോലും കൊടുത്തില്ല എന്ന് ആരോപിച്ചിട്ടുണ്ട്, എന്നാൽ എന്റെ ജോലി സംബദ്ധമായ കാര്യങ്ങളിൽ ആകുമ്പോൾ എനിക്ക് അതിനു കഴിഞ്ഞിട്ടില്ല,എന്നാൽ അവൾക്ക് ഞാൻ എട്ടുമാസത്തോളം മുലപ്പാൽ നൽകിയിരുന്നു, എല്ലാവരും കഴിക്കണമെങ്കിൽ ഞാൻ അഭിനയിക്കാൻ പോകാതെ കഴിയില്ല, എന്നാൽ മകൾ വലുതായപ്പോൾ എങ്കിലും അത് മനസിലാകണം, അവൾ അന്നും, ഇന്നും അകറ്റുകയാണ് സങ്കടത്തോട് മലയാളസിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *