കാമുകനല്ല, ഭര്‍ത്താവാണ്; ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന റൊമാന്റിക് ചിത്രങ്ങളുമായി അശ്വതി ആഷ്, കല്യാണം കഴിച്ചതെന്താ മറച്ചുവച്ചത്?
കുടുംബവിളക്ക് എന്ന സീരിയലില്‍ സുമിത്രയുടെ മരുമകളായി വന്ന് ശ്രദ്ധ നേടിയ നടിയാണ് അശ്വതി ആഷ്. ആതിര മാധവ് പിന്മാറിയ സാഹചര്യത്തിലാണ് അനന്യ എന്ന കഥാപാത്രമായി അശ്വതിയുടെ വരവ്. എന്നാല്‍ ചെറിയ കാലയളവില്‍ തന്നെ കുടുംബ വിളക്കില്‍ അശ്വതിയുടെ റോള്‍ അവസാനിച്ചു, പിന്നാലെ സീരിയലും. ഇപ്പോള്‍ തമിഴകത്തെ സജീവമാണ് നടി. സണ്‍ ടിവിയിലും, വിജയ് ടിവിയിലും വിജയകരമായി പോകുന്ന സീരിയലിലെ നായികയാണ് വരദ.
ഏറ്റവുമൊടുവില്‍ ഏതാനും റൊമാന്റിക് ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂട പങ്കുവച്ചിട്ടുണ്ട്. ഹൃദയം തകരുന്ന ഇമോജികളാണ് ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകളായി വരുന്നത്. ചിത്രത്തില്‍ കാണുന്നത് അശ്വതിയുടെ കാമുകന്‍ അല്ല, ഭര്‍ത്താവ് തന്നെയാണ്. താന്‍ വിവാഹിതയാണെന്നും അഞ്ച് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞതാണെന്നും യൂട്യൂബ് ചാനലിലൂടെ അശ്വതി വെളിപ്പെടുത്തിയത് ആരാധകര്‍ക്ക് വലിയ ഷോക്കിങ് ന്യൂസ് ആയിരുന്നു.
ഇന്റസ്ട്രിയിലേക്ക് വരുന്നതിന് മുന്‍പേ വിവാഹം കഴിഞ്ഞതുകൊണ്ട് ആരും അറിഞ്ഞില്ല, മറച്ചുവച്ചതല്ല എന്ന് അശ്വതി വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ വിരളമായി മാത്രമാണ് അശ്വതി ഭര്‍ത്താവ് ദീപക് ചന്ദ്ര ദിവാകറിനൊപ്പമുള്ള ഫോട്ടോ പങ്കുവയ്ക്കുന്നത്. ആരാണെന്ന് മെന്‍ഷന്‍ ചെയ്യാറുമില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ കണ്‍ഫ്യൂഷനിലായിരുന്നു. ഇപ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ എടുത്ത ഏതാനും റൊമാന്റിക് ചിത്രങ്ങളാണ് ആഷ് പങ്കുവച്ചിരിയ്ക്കുന്നത്
ഇക്കഴിഞ്ഞ ജൂലായിലാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആ രഹസ്യം അശ്വതി തുറന്ന് പറഞ്ഞത്. അഞ്ച് വര്‍ഷം മുന്‍പ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. ആള് വളരെ ഇന്‍ട്രോവേര്‍ട്ട് ആണെങ്കിലും എന്റെ ബാക്ക് ബോണ്‍ ആണ്. സീരിയല്‍ അഭിനയിക്കുന്നതിനും യൂട്യൂബ് ചാനല്‍ ആരംഭിയ്ക്കുന്നതിനും എല്ലാം എന്നെ പ്രോത്സാഹിപ്പിച്ചത് ഇച്ച എന്ന് ഞാന്‍ വിളിക്കുന്ന എന്റെ ഭര്‍ത്താവാണ് എന്ന് ആഷ് പറയുന്നു.
ചെറിയ പിണക്കങ്ങളൊക്കെയുണ്ടെങ്കിലും ഞങ്ങളുടേത് വളരെ ഹാപ്പിയായ ജീവിതം ആണെന്ന് അന്ന് ദീപക്കും പറഞ്ഞിരുന്നു. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ദീപക്. അത്തരം കാര്യങ്ങളിലൊന്നും ഇടപെട്ട് ആഷ് മുടക്കം പറയാറില്ലത്രെ. മറ്റ് ഭാര്യമാരെ പോലെ എന്നെയും കൂട്ടി പോകണം, എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമാണ് എന്ന പരാതിയൊന്നും ആഷിനില്ല, അവള്‍ ഷൂട്ടിങുമായി തിരക്കിലാണ്. ഒരുമിച്ചുള്ള സമയം ഞങ്ങള്‍ക്ക് പ്രീഷ്യസാണ് എന്ന് ഇരുവരും പറയുന്നു.
@All rights reserved Typical Malayali.
Leave a Comment