ചായയില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കലക്കി കുടിച്ചു.. ഞരമ്പ് മുറിച്ച് മരിക്കാന്‍ നോക്കി.. ആക്സിഡന്റിൽ നടുവും കാലും തളർന്നു… പക്ഷേ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു

ചായയിൽ ടോയ്‌ലെറ്റ് ക്ളീനർ കലക്കി കുടിച്ചും ഞരമ്പും കട്ട് ചെയ്തു മരണം കാത്തുകിടന്ന ആരതി; ജീവിതം മാറ്റിമറിച്ചത് ഉർവ്വശി.സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും, ബോഡി ബിൽഡറും മോഡലും ആണ് ആരതി കൃഷ്ണ. വനിതകൾ കടന്നുവരാൻ മടിക്കുന്ന ബോഡി ബിൽഡിങ് മേഖലയിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച ആരതി ഇപ്പോൾ വൈറൽ വീഡിയോസിലൂടെ പ്രേക്ഷകരുടെ മനം കവരുകയാണ്. സ്റ്റാർമാജിക്കിലൂടെ അടുത്തിടെ മിനി സ്ക്രീനിലും കടന്നു വന്ന ആരതി മിസ് പത്തനംതിട്ടയും, മിസ് കേരള ഫിറ്റ്‌നസ് കിരീടവും ഒക്കെ സ്വന്തമാക്കിയ ആളുകൂടിയാണ്. ഫിറ്റ്നസ് ഫ്രീക്കുകളുടെ സ്വന്തം താരമായി മാറിയ ആരതി പ്രതിസന്ധികൾ അതിജീവിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.വർഷങ്ങൾക്ക് മുൻപ് വിഷാദം താങ്ങാൻ ആകാതെ ആരതി ആത്മഹത്യക്ക് ശ്രമിച്ച കാര്യം അധികമാർക്കും അറിവുള്ള കാര്യം ആയിരിക്കില്ല. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ആരതി മനസ്സ് തുറക്കുന്നത്. ചായയിൽ ടോയ്‌ലെറ്റ് ക്ളീനർ കലക്കി കുടിച്ചാണ് മരണത്തെ വരിക്കാൻ ആരതി തീരുമാനിക്കുന്നത്. എന്നാൽ ആരതിക്ക് ഒന്നും സംഭവിച്ചില്ല. പിന്നീട് നട്ടെല്ലിന് ക്ഷതം പറ്റിയ ആരതി അതിനെയും അതിജീവിച്ചുകൊണ്ട് കർമ്മ മേഖലയിൽ സജീവം ആയി. പിന്നീട് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ആയിരുന്നു ആരതിയുടെ ജീവിതത്തിൽ സംഭവിച്ചത്.

പഠിപ്പിസ്റ്റായിരുന്നു എട്ടാം ക്ലാസ് വരെ. എന്നാൽ ആരുമായും ജെൽ ആകാത്തതുകൊണ്ട് അധികം കൂട്ടുകാരൊന്നും തനിക്ക് ഇല്ലായിരുന്നു എന്നും ആരതി അഭിമുഖത്തിൽ പറയുന്നു. പത്താം ക്‌ളാസിൽ 88 ശതമാനം മാർക്ക് വാങ്ങിയ താൻ തട്ടിയും മുട്ടിയും ആണ് പ്ലസ് റ്റു പാസ് ആയതെന്നും ആരതി അഭിമുഖത്തിൽ പറയുന്നുണ്ട്. ബി എ ലിറ്ററേച്ചറിന് ചേരുന്ന സമയം തനിക്ക് നല്ലൊരു സുഹൃത്തിനെ കിട്ടി എന്നും ആരതി പറയുന്നു. പ്രിയപ്പെട്ട ടീച്ചർ.പ്രിയപ്പെട്ട ആ റ്റീച്ചറിനോട് ഇമോഷണലി കൂടുതൽ അറ്റാച്ച്ഡ് ആയി പോയി. ചില കാര്യങ്ങളെ തുടർന്ന് ആ സൗഹൃദം അവസാനിച്ചു. പണ്ടൊരു സമയത്തെ ഡിപ്രെഷന് അതായിരുന്നു കാരണം എന്നും ആരതി പറഞ്ഞു.ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒരു ചിന്തകൾ വരും. സമ്മർദ്ദവും ശൂന്യതയും കൂടും. അങ്ങനെ ഒരു ദിവസം ആണ് ചായയിൽ ടോയ്‌ലെറ്റ് ക്ളീനർ കലക്കി കുടിച്ചും , ഗുളികകകൾ വിഴുങ്ങിയും ഞരമ്പ് കട്ട് ചെയ്തും ഒക്കെ മരിക്കാൻ നോക്കിയത്. എന്നാൽ തനിക്ക് ഒന്നും പറ്റിയില്ലെന്നും ആരതി പറയുന്നു.കുട്ടിക്കാലം ഞാൻ നോർമൽ ആയ കുട്ടി ആയിരുന്നു. എന്നാൽ ടീനേജ് ആയപ്പോഴേക്കും ഞാൻ ഒരു സൈക്കോയെ പോലെ ബിഹേവ് ചെയ്യാൻ തുടങിയത്. കോളേജ് ആയപ്പോൾ ആണ് അത് പീക്കിൽ എത്തുന്നത്. പിന്നെ കോളേജിൽ പോയി പഠിക്കുന്നത് ഇഷ്ടം അല്ലാതെ ആയി. എല്ലാം ഡിസ്റ്റൻഡ് ആയിട്ടാണ് പഠിച്ചത്. കോളേജിൽ പഠിക്കുന്ന സമയത്താണ് ബോഡി ഇങ്ങനെ ആകണം അങ്ങനെ ആകണം എന്ന് ശ്രദ്ധിച്ചു തുടങ്ങിയത്. ആരതി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.ഒറ്റക്ക് ആണെന്ന ചിന്ത മറികടക്കാൻ ആണ് ഉർവ്വശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറിമറിഞ്ഞു. ഉർ\വ്വശിയോടുള്ള ഇഷ്ടം ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതിൽ വരെ എത്തി. ലാബ്രഡോർ അടക്കമുള്ള ബ്രീഡുകളെയും ആരതി വാങ്ങി. ഡിസ്റ്റന്റ് ആയി എം എ ലിറ്ററേച്ചർ പഠിച്ചു. ആ കാലത്തു തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ എംഎസ്സിയും, ബ്രിട്ടീഷ് എം ബി എ യും ആരതി തന്റെ ജീവിതത്തിൽ നേടുകയുണ്ടായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *