വിവാഹ മോചിതയാണ്, രണ്ട് കുട്ടികളുടെ അമ്മ; എന്റെ ജീവിതം ഇപ്പോള്‍ ടിവി സിരിയല്‍ പോലെയാണെന്ന് ഷെമി മാര്‍ട്ടിന്‍, സെല്‍ഫ് ട്രോള്‍ ചെയ്ത് നടി

സെല്‍ഫ് ട്രോള്‍

എന്നെ ട്രോളാന്‍ ഒരുത്തന്റെയും ആവശ്യമില്ല, അത് വളരെ വൃത്തിയായി ഞാന്‍ തന്നെ ചെയ്യുന്നുണ്ട് എന്ന് വിളിച്ചു പറയുന്ന രീതിയിലാണ് നടി ഷെമി മാര്‍ട്ടിന്റെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റും. സ്വന്തം ജീവിതത്തെ ട്രോളിക്കൊണ്ട് നടി പങ്കുവയ്ക്കുന്ന വീഡിയോ എല്ലാം വൈറലാണ്.

എല്ലാം റീലുകളാണ്

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം അതുവഴി പങ്കുവയ്ക്കാറുണ്ട്. ഡിവോഴ്‌സിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഷെമി മക്കളോടൊപ്പമുള്ള തന്റെ സന്തോഷ നിമിഷങ്ങളും റീലുകളായി പങ്കുവയ്ക്കുന്നു.

വിവാഹ ജീവിതത്തിലേക്ക്

മുന്‍ കാബിന്‍ ക്രൂ ആയിരുന്ന ഷെമി നന്ദനം എന്ന സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായത്. ആ സമയത്തായിരുന്നു സിനിമ സംവിധായകനുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം ഷെമി സീരിയല്‍ ഉപേക്ഷിച്ചു.

തിരിച്ചുവരവ്

എന്നാല്‍ ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് പോകാത്തതിനെ തുടര്‍ന്ന്, മക്കള്‍ക്കൊപ്പം തനിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഭാഗമായിരുന്നു അഭിനയത്തിലേക്ക് തിരിച്ചുവന്നതും.

മാംഗല്യത്തില്‍

നിലവില്‍ മാഗല്യം എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന നടി, ലൊക്കേഷന്‍ ഫണ്‍ മൊമന്റുകള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹ മോചനത്തെ ട്രോളി പങ്കുവച്ച വീഡിയോ അടുത്തിടെ വന്‍ വൈറലാകുകയും ചെയ്തിരുന്നു
ടിവി സീരിയല്‍ പോലെ

ഇപ്പോഴത്തെ എന്റെ ജീവിതം ടിവി സീരിയല്‍ പോലെയാണെന്നാണ് കഴിഞ്ഞ ഒരു റീലിലിലൂടെ ഷെമി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഷോര്‍ട്ട് ടോപ്‌സും കൂളിങ് ഗ്ലാസുമൊക്കെ സ്റ്റൈലായി നടക്കുന്ന ഞാനല്ല യഥാര്‍ത്ഥ ഞാന്‍, വീട്ടില്‍ ഒരു നൈറ്റിയുമിട്ട് പാചകം ചെയ്യുന്ന ഞാനാണ് റിയാലിറ്റി എന്ന് മറ്റൊരു പോസ്റ്റില്‍ ഷെമി പങ്കുവച്ചു.
കാഴ്ചപ്പാടുകള്‍ മാറി

ഞാന്‍ ജീവിക്കണം എന്ന് തീരുമാനിക്കുമ്പോള്‍ മാത്രമാണ് എന്റെ ജീവിതം ആരംഭിയ്ക്കുന്നത് എന്ന് നടി ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തോടുള്ള തന്റെ സമീപനവും, കാഴ്ചപ്പാടും ഓരോ പോസ്റ്റിലും വ്യക്തമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *