പോലീസ് പറഞ്ഞത് കേട്ട് വിറങ്ങലിച്ച് കേരളക്കര! ഫര്‍ഫാന ചെയ്തുകൂട്ടിയതൊക്കെ കേട്ടോ..! കാരണം ഞെട്ടിക്കും

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് എന്ന 58 കാരനെ കൊലപ്പെടുത്തി വെട്ടിമുറിച്ച് ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവം വലിയ ഞെട്ടലാണ് കേരളക്കരയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. വെറും പത്തൊമ്പത് വയസ്സുള്ള പെൺകുട്ടിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരൻ എന്നത് ആ ഞെട്ടലിന് ആക്കംകൂട്ടുന്നു. ഇപ്പോഴിതാ സിദ്ദിഖ് ക്രൂരമായി മരണപ്പെട്ട മെയ് 18- ന് ബിക്ലാസ എന്ന ഹോട്ടൽമുറിയിൽ സംഭവിച്ചത് എന്താണെന്ന് കൃത്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് പോലീസ്. സംഭവം മുൻപ് സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിൻ്റെ ഭാഗമാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി മിസ്സ് സുജിത് ദാസ് വെളിപ്പെടുത്തി. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ഉള്ള ശ്രമവും, അതിനെ എതിർത്തതും ആണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും പോലീസ് അറിയിച്ചു. ഫർഹാനയുടെ പിതാവിൻ്റെ കൂട്ടുകാരനാണ് കൊല്ലപ്പെട്ട സിദ്ദിഖ്.ഫർഹാന പറഞ്ഞിട്ടാണ് കാമുകനായ ഷിദിലിക്ക് സിദ്ദിഖ് തൻ്റെ ചിക്ബിക് എന്ന ഹോട്ടലിൽ ജോലി നൽകിയത്. എന്നാൽ വൈകാതെ ഹോട്ടലിൽ മോഷണങ്ങൾ തുടങ്ങിയപ്പോൾ ഷിബിലിയെ പിരിച്ചുവിട്ടു. പിന്നാലെ കൊല്ലപ്പെട്ട സിദ്ദിഖിനെ ഫർഹാനയാണ് ലോഡ്ജിലേക്ക് ക്ഷണിച്ചത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത് ഫർഹാന പറഞ്ഞതാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി. ഉപ്പയുടെ കൂട്ടുകാരനെ ഹണിട്രാപ്പിൽപെടുത്തുകയായിരുന്നു ഫർഹാന. അടുത്തടുത്തായി രണ്ടു മുറികൾ ആണ് എടുത്തത്. ഷൊർണൂരിൽ നിന്നും ഫർഹാന ഈ ഹോട്ടലിലേക്ക് എത്തി. ഒപ്പം കാമുകനായ ഷിബിലിയും കൂട്ടുകാരനായ ആഷിക്കും ഉണ്ടായിരുന്നു. റൂം എടുത്തശേഷം സിദ്ധിക്കുമായി സംസാരിച്ചു. മുറിയിൽവച്ച് നഗ്ന ഫോട്ടോ എടുക്കാൻ ശ്രമം നടത്തി. ഷിബിലിയുടെ കൈയിൽ കത്തി കരുതിയിരുന്നു. ഈ കത്തി ചൂണ്ടിയാണ് പണം ആവശ്യപ്പെട്ട് സിദ്ദിഖിനെ ഭീഷണിപ്പെടുത്തുന്നത്.

എന്നാൽ നഗ്ന ഫോട്ടോ എടുക്കാനുള്ള ശ്രമം സിദ്ദിഖ് ചെറുത്തു. തുടർന്ന് ബലപ്രയോഗം ഉണ്ടാകുകയും സിദ്ദിഖ് താഴെ വീഴുകയും ചെയ്തു. ഈ സമയം ഫർഹാന കയ്യിൽ ഉണ്ടായ ചുറ്റികകൊണ്ട് സിദ്ദിഖിൻ്റെ തലയ്ക്കടിച്ചു. ആഷിക് നെഞ്ചിൽ ചവിട്ടിയതിനെ തുടർന്ന് സിദ്ദിഖിൻ്റെ വാരിയെല്ലുകൾ തകർന്നു. തുടർന്ന് തുടർച്ചയായി മൂന്നു പേരും ആക്രമിച്ചു. ഇത് ശ്വാസകോശത്തെ ബാധിച്ചു. തുടർച്ചയായ ആക്രമണം കാരണമാണ് മരണപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടത്തിൽ നിന്നു മനസ്സിലാകുന്നത് എന്നും എസ് പി സുജിത് ദാസ് പറഞ്ഞു. കൊലപ്പെടുത്തിയശേഷം പുറത്തു നിന്ന് ഇലക്ട്രിക് കട്ടറും 2 ട്രോളി ബാഗുകളും വാങ്ങി.പിന്നീട് പ്രതികൾ സിദ്ദിഖിൻ്റെ ശരീരം ബാത്റൂമിലേക്ക് മാറ്റി രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി സിദ്ദിഖിൻ്റെ തന്നെ കാറിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ തള്ളിയശേഷം നാടുവിടുകയായിരുന്നു. ആയുധങ്ങളും രക്തം തുടയ്ക്കാൻ ഉപയോഗിച്ച വസ്ത്രങ്ങളും ഒരു സ്ഥലത്ത് കൊണ്ടുപോയി തള്ളിയിട്ടുണ്ട്. കാർ ഉപേക്ഷിച്ചു. സിദ്ദിഖിൻ്റെ എടിഎമ്മും, പാസ്‌വേഡും കൈക്കലാക്കിയ ഷിബിലിയും ഫർസാനയും രണ്ടുലക്ഷത്തോളം രൂപ പിൻവലിച്ചു.ആസാമിലേക്ക് നാടുവിടാൻ ആയി ചെന്നൈ എക്സ്പോ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ഇവരെ പോലീസ് പിടിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *