മലയാളത്തിന്റെ മരുമകനായി വരവ്; 3 വിവാഹങ്ങൾ, പാലാരിവട്ടത്ത് കൊട്ടാരം പോലെയുള്ള വീട്; എല്ലാം ഉണ്ടായിട്ടും ബാല എന്നും വിവാദങ്ങളിൽ
നടൻ ബാല ഇപ്പോൾ വിവാദങ്ങളിൽ പെടുന്നത് പതിവാണ്. നായകൻ, സഹനടൻ, വില്ലൻ-തുടങ്ങിയ എല്ലാ വേഷങ്ങളും സിനിമയിൽ ആടിത്തിമിർത്ത ബാല അടുത്തിടെ കോമഡിയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരുന്നു. കളഭം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ ബാല തൂടര്‍ന്ന് മലയാള സിനിമയില്‍ സജീവമായി. മമ്മൂട്ടിയുടെ ബിഗ്ബിയിൽ അഭിനയിച്ചതോടെ ബാലയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകളിലാണ് ബാല അഭിനയിച്ചത്.
സ്വന്തം നാട്ടിൽ കിട്ടുന്നതിനേക്കാൾ സ്വീകാര്യത ആണ് ബാലക്ക് മലയാള നാട് കൊടുത്തതും. സ്റ്റാർ സിംഗറിൽ ഗസ്റ്റ് ജഡ്ജ് എന്ന ലേബലിൽ എത്തി.അമൃത എന്ന പതിനെട്ടുവയസ്സുകാരിയെ പ്രണയിക്കുന്നു. പിന്നീട് വിവാഹത്തിന് തുല്യമായ നിശ്ചയച്ചടങ്ങുകൾ. അതും തമിഴ് കേരള സ്റ്റൈലിൽ. തമിഴ് നാട്ടുകാരൻ നമ്മുടെ നാട്ടിലേക്ക് മരുമകൻ ആയെത്തിയപ്പോൾ നിറഞ്ഞ മനസ്സോടെ മലയാളികൾ സ്വീകരിച്ചു.പിന്നീട് അത്യാഢംബര പൂർവ്വം വിവാഹച്ചടങ്നടക്കുന്നു . കുറച്ചുനാൾ കരിയറിൽ നിന്നും മാറി നിന്ന അമൃത പിന്നീട് ബാലയുടെ തന്നെ ചിത്രമായ ഹിറ്റ് ലിസ്റ്റിലൂടെ പിന്നണി ഗാനരംഗത്തേക്ക് കൂടി എത്തി. വിവാഹത്തോടെ ഭാര്യമാരെ കലാരംഗത്തുനിന്നും മാറ്റി നിർത്തുന്ന ഭർത്താക്കന്മാരെ പോലെ അല്ല ബാല എന്ന് അറിഞ്ഞതോടെ വീണ്ടും കൈയ്യടി. ഇരുവർക്കും ഒരു മകൾ ജനിക്കുന്നു. അതും, മലയാളക്കാര ആഘോഷമാക്കി.
ആദ്യത്തെ പോസ്റ്റ്
ചാനൽ തോറും വന്ന അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഇന്നും വൈറൽ ആണ്., എന്നാൽ ചില അഭിമുഖങ്ങളിൽ ഭാര്യയെ കളിയാക്കുന്ന ബാലയെ കുറിച്ച് ചിലർ എങ്കിലും നീരസം പ്രകടിപ്പിച്ചു. നാളുകൾ കഴിഞ്ഞു തങ്ങൾക്കിടയിൽ വിഷയം ആദ്യമായി ബാല സോഷ്യൽ മീഡിയയിൽ പബ്ലിക്കായി അറിയിക്കുന്നു. എന്നാൽ അങ്ങനെ വിബിശ്യങ്ങൾ ഇല്ല എന്ന് ചൂണ്ടിക്കാട്ടി അമൃത എത്തുകയുംചെയ്തു., പക്ഷെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരുടെയും ഡിവോഴ്‌സും മകൾക്ക് വേണ്ടിയുള്ള വക്കാലത്ത് കാലവും. മകളുമായി ബന്ധപ്പെട്ട വൈറൽ വീഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.
പിന്നെയും വിവാഹം
ഇതിനിടയിൽ മറ്റൊരു മലയാളി പെൺകുട്ടിയെ വിവാഹവും ചെയ്ത ബാല പിന്നെയും കേരളത്തിൽ തന്നെ സജീവമായി. സ്വന്തം, നാട്ടിൽ വിരുന്നു കാരനായി മാത്രം പോകുന്ന ബാലക്ക് പാലാരിവട്ടത്ത് കൊട്ടാരം പോലെയൊരു വീടും,വിലപിടിപ്പുള്ള കാറുകളും സാധന സാമഗ്രഹികളും ഏറെയുണ്ട്. ഇടക്ക് വച്ച് കരൾ രോഗി ആയും ബാല മാറി. അന്ന് കൂട്ടുനിന്നത് ആകട്ടെ രണ്ടാം ഭാര്യ എലിസബത്തും. പൂർണ്ണ ആരോഗ്യവാനായി ബാല മാറും വരെ എലിസബത്ത് കൂടെ ഉണ്ടായിരുന്നു. എന്നാൽ അധികം വൈകാതെ ആ ബന്ധത്തിലും വിള്ളൽ ഉണ്ടെന്ന സൂചനയോടെ ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ബാല അഭിമുഖങ്ങളും നൽകി തുടങ്ങി. ഇന്നും ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ലാതെ നിന്നപ്പോഴാണ് ബാലഅമൃതയ്ക്കും മുൻപേ മറ്റൊരു വിവാഹം കൂടി കഴിച്ചു എന്ന് അമൃത തന്നെ തുറന്നു പറയുന്നത്.
“ബാല ചേട്ടൻ എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തിൽ പിൻമാറാൻ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാൻ തയ്യാറായില്ല.ഉപദ്രവം കൂടി വന്നപ്പോൾ മകളെ ബാധിച്ചു തുടങ്ങിയപ്പോൾ ആ വീട്ടിൽ നിന്ന് ഓടിയതാണ്. കോടികൾ എടുത്ത് കൊണ്ടല്ല ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു” , എന്നും അമൃത പറഞ്ഞു.
ഏറ്റവും ഒടുവിൽ കേസും അമൃതയുടെ തുറന്നുപറച്ചിലും കുഞ്ഞിന്റെ ലൈവ് വീഡിയോയും എല്ലാം ഇപ്പോൾ എത്തിയിരിക്കുന്നത് ജാമ്യം പോലും ലഭിക്കാത്ത കേസിലേക്ക് ആണ്. മുന്‍ഭാര്യയുടെ പരാതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ബാലയെ കൊച്ചി കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ബാലയുടെ മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു. വിവാഹമോചന കരാര്‍ ലംഘിച്ചു, കുട്ടിയോട് ക്രൂരത കാട്ടി തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിയിരിക്കുന്നത് എന്ന്വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
@All rights reserved Typical Malayali.
Leave a Comment