ബെസ്റ്റിയോ പ്രണയമോ ഒന്നുമില്ല..പക്ഷെ,,മണിക്കുട്ടൻ യഥാർത്ഥത്തിൽ വിവാഹം കഴിക്കാത്തതെന്ത് എന്നതിന് ഉത്തരം ഇതാ ..
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് മണിക്കുട്ടന്. ബിഗ് ബോസ് സീസണ് 3ലെ വിജയി കൂടിയാണ് മണിക്കുട്ടന്. ഷോയില്‍ മത്സരിച്ചതോടെയാണ് മണിക്കുട്ടന് എംകെ എന്ന് പേര് വന്നത്. മികച്ച പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തിയെങ്കിലും വോട്ടിംഗിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. ഷോയ്ക്ക് ശേഷവും അതേ ഇഷ്ടം പ്രേക്ഷകര്‍ നിലനിര്‍ത്തുന്നുണ്ട്. റെഡ് കാര്‍പ്പറ്റില്‍ ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം അതിഥിയായി മണിക്കുട്ടനും എത്തിയിരുന്നു.
ബോയ് ഫ്രണ്ട് എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ മകനായാണ് മണിക്കുട്ടന് അഭിനയിച്ചത്. അന്ന് മാം എന്ന് വിളിച്ചിരുന്നുവെങ്കിലും ലക്ഷ്മി എന്ന് വിളിച്ചാല്‍ മതിയെന്നായിരുന്നു പറഞ്ഞത്. എന്തിനാണ് അമ്മ വേഷം ചെയ്തതെന്നായിരുന്നു ആ സമയത്ത് എല്ലാവരും തന്നോട് ചോദിച്ചിരുന്നതെന്നായിരുന്നു താരം പറഞ്ഞത്. യേശുദാസ് ചിത്രത്തില്‍ പാടി അഭിനയിച്ചിട്ടുണ്ടെന്നും അത് വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
നാളിത്രയായിട്ടും മണിക്കുട്ടന് വിവാഹം കഴിക്കാത്തതെന്താണെന്നുള്ള ചോദ്യവും സ്വാസിക ചോദിച്ചിരുന്നു. സ്ക്രീനിലൂടെയായി അനൂപ് കൃഷ്ണനും ഇതേക്കുറിച്ച് തിരക്കിയിരുന്നു. വിഷുവിന് പൊട്ടിക്കാനായി കല്യാണവുമായി ബന്ധപ്പെട്ട് വല്ലതും കൈയ്യിലുണ്ടോയെന്നായിരുന്നു അനൂപിന്റെ ചോദ്യം. എന്തിനാണ് ഇത് വൈകിപ്പിക്കുന്നതെന്നും ചോദിച്ചിരുന്നു. ഞാന്‍ തന്നെ കുറേപേര സജസ്റ്റ് ചെയ്ത് തന്നിരുന്നതല്ലേയെന്നും അനൂപ് പറഞ്ഞിരുന്നു.
കേരളത്തിലെ വലിയൊരു ആഭ്യന്തര പ്രശ്നത്തെക്കുറിച്ചാണ് അവന് പറഞ്ഞത്. അവന് ഇവിടെയും വന്നോ, യഥാര്‍ത്ഥത്തില്‍ ഈ ചോദ്യം ചോദിക്കാത്തവരായി ആരുമില്ല. നമ്മളിപ്പോ മൂന്ന് പേരും കെട്ടിയിട്ടില്ല, അതോണ്ട് പാസ് പറയാം. അത്രേയുള്ളൂ. ഉള്ളിലൊരു പ്രണയമൊന്നുമില്ല, അങ്ങനെ ഒളിച്ച് വെക്കാനെന്തിരിക്കുന്നു, എന്തേലും ഉണ്ടേല്‍ ഞാന്‍ എല്ലാവരോടും പറയും. ബിഗ് ബോസ് നടക്കുന്ന സമയത്ത് അനൂപിന്റെ വിവാഹം വലിയൊരു ചര്‍ച്ചയായിരുന്നു. അവന്റെ മനസ് പോലെ തന്നെ വലിയൊരു ഭാഗ്യമാണ് ഐശ്വര്യ. അതുപോലെ എനിക്കും നല്ലൊരു ഭാഗ്യം വരും.
ഇവിടെ ആരേലും വന്നാല്‍ ഞാന്‍ അവരോട് കുനുഷ്ട് ചോദ്യം ചോദിക്കാറുണ്ട്. പിറ്റേ ദിവസം യൂട്യൂബില്‍ അതേക്കുറിച്ചായിരിക്കും ചോദ്യം. മണിക്കുട്ടനും സ്വാസികയും തമ്മിലെന്ത് എന്നൊക്കെയായിരിക്കും ഇനി വരുന്നത്. വിവാഹത്തെക്കുറിച്ച് കുറേ തവണ വാര്‍ത്തകള്‍ വന്നിരുന്നു. അവര്‍ തന്നെ വരനേയും കണ്ടെത്തുമെന്നുമായിരുന്നു സ്വാസിക പറഞ്ഞത്
@All rights reserved Typical Malayali.
Leave a Comment