അർച്ചന ഡിവോഴ്സ് നേടാൻ കഷ്ടപ്പെട്ടു എന്നു തുറന്നുപറയുന്നു ഞാൻ ഇപ്പോഴും അവന്റെ കുടുംബവുമായി നല്ല ബന്ധത്തിൽ തന്നെയാണ്

ആറു മാസത്തിനുള്ളിൽ ഗർഭിണിയാകാൻ പറഞ്ഞു ഡോക്ടറുടെ ഉപദേശത്തെ കുറിച്ച് അർച്ചന.ഞാൻ ഇപ്പോഴും അവന്റെ കുടുംബവുമായി നല്ല ബന്ധത്തിൽ തന്നെയാണ് . അവൻ ഒരു സെൻസിറ്റീവ് ആയ മനുഷ്യനാണ് കൂടാതെ തന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും അവന് അറിയാമായിരുന്നു എന്ന് മുൻപൊരിക്കൽ അർച്ചന പറഞ്ഞിട്ടുണ്ട്.മലയാളികളുടെ സ്വന്തം നീലത്താമരയാണ് നടി അര്‍ച്ചന കവി. സൈബറിടത്തിൽ സജീവമായ അർച്ചന പെയിൻ്റിങ് വെബ് സീരിയലുകൾ ബ്ലോഗുകൾ ഇപ്പോൾ മിനി സ്‌ക്രീൻ അഭിനയം എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. അർച്ചനയും അബീഷും വേർപിരിഞ്ഞ കാര്യം സോഷ്യൽ മീഡിയ ആയിരുന്നു ആദ്യം ചർച്ച ചെയ്തത്. അടുത്തിടെ താൻ നേരിട്ട മാനസികാരോഗ്യ പ്രശ്നത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ​ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ.മാനസികമായി ബുദ്ധിമുട്ടുകൾ ശരീരത്തെ ആകമാനം ബുദ്ധിമുട്ടിച്ചു എന്ന് പറയുകയാണ് അർച്ചന. ആദ്യം വീട്ടിൽ നിന്നും ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോയെന്നും അപ്പോൾ ആ ഡോക്ടർ നൽകിയ ഉപദേശം അതി വിചിത്രം ആയിരുന്നു എന്നുമാണ് അർച്ചന പറയുന്നത്. ആറു മാസത്തിനുള്ളിൽ ഗർഭിണിയാകാൻ പറഞ്ഞു. അതിനുള്ള പിൽസും സജസ്റ്റ് ചെയ്തുവെന്നും അർച്ചന പറയുന്നു.

മുൻ കൈ എടുത്തത് ഞാൻ തന്നെ.ഇത് എങ്ങനെ വർക്ക് ആകുമെന്ന് ചോദിച്ചപ്പോൾ അത് ഹോർമോണിൽ വേരിയേഷൻസ് ഉണ്ടാകുമ്പോൾ താനേ ശരിയാകും എന്നാണ് ഡോക്ടർ ഉപദേശിച്ചതെന്നും അർച്ചന പറയുന്നു. ആ സമയം അബീഷുമായുള്ള ബന്ധം സ്മൂത്തായിരുന്നു എന്നും അഭിമുഖത്തിനിടയിൽ അർച്ചന പറയുന്നുണ്ട്. അതേസമയം മെന്റൽ ഹെൽത്ത് എന്ന് പറയുന്നത് മാറ്റാരോഗ്യ പ്രശ്നങ്ങൾ പോലെ നമുക്ക് വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന ഒന്നല്ല എന്നും, ഗൈനക്കോളജിസ്റ്റിനെ കണ്ടശേഷം ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ താൻ ആണ് മുന്കൈ എടുത്തതെന്നും അർച്ചന പറയുന്നുണ്ട്.മുക്തമാകാൻ സമയം എടുത്തു.ആ സമയം അത്ര ഈസി ആയിരുന്നില്ല. എനിക്ക് പിന്തുണയ്ക്ക് എല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും അതിൽ നിന്നും മുക്തമാകാൻ സമയം എടുത്തു. അപ്പോൾ ഈ ഘട്ടത്തെ കുറിച്ച് അധികം അറിവില്ലാത്ത ആളുകൾ എന്ത് ചെയ്യും എന്നോർത്തിട്ടാണ് സോഷ്യൽ മീഡിയയിൽ എനിക്കുണ്ടായ വിഷയം തുറന്നു പറഞ്ഞത്- ഇതായിരുന്നു എന്റെ പ്രോസസ്സ് എന്ന് ആളുകൾക്ക് അവബോധം നൽകണം എന്നചിന്ത ആയിരുന്നു അതിന് പിന്നിൽ എന്നും അർച്ചന പറയുന്നു.വിവാഹമോചനത്തിനു കാരണം ആയില്ല.താൻ വിഷാദരോഗത്തിന് അടിമ പെട്ടിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അർച്ചന തുറന്നുപറഞ്ഞത്. അതിനടിയിൽ ആണ് ഇതൊരിക്കലും വിവാഹമോചനത്തിനു കാരണം ആയില്ല എന്ന് അർച്ചന തുറന്നുപറഞ്ഞത്. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഞങ്ങൾ വിവാഹമോചനം നേടിയത്. അത് അത്ര കയ്പ്പേറിയ അനുഭവം ആയിരുന്നില്ല എന്നും- അർച്ചന പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *