സ്റ്റാർ സിംഗർ വിജയികൾ ഇപ്പോൾ എവിടെയെന്ന് നോക്കാം …അർജുൻ മുതൽ മാളവിക വരെ …

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത പരിപാടിയാണ് സ്റ്റാർ സിംഗർ. വർഷങ്ങൾക്ക് ശേഷം എട്ടാം സീസണുമായി പരിപാടി തിരിച്ചു വന്നപ്പോഴും ഇരുകൈയ്യും നീട്ടിയാണ് സംഗീത പ്രേമികൾ ഈ റിയാലിറ്റി ഷോ സ്വീകരിച്ചത്. മലയാളം സംഗീത രംഗത്തേക്ക് ഒട്ടേറെ മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത പരിപാടികൂടിയാണിത്. ആദ്യ സീസണിലെ വിജയി അരുൺ രാജ് മുതൽ കഴിഞ്ഞ സീസണിലെ വിന്നർ മാളവിക വരെ, ഈ മുൻകാല മത്സര വിജയികൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം…

ഒന്നാം സീസണിലെ വിജയി അരുൺ രാജ് ഇപ്പോൾ ഒരു സംഗീത സംവിധായകനാണ്. ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക് എന്നീ സിനിമകളിൽ സംഗീതം ചെയ്തിരിക്കുന്നത് അരുണാണ്.

അരുണിനൊപ്പം അതെ സീസണിൽ ഒന്നാം സ്ഥാനം പങ്കുവെച്ച ഗായികയാണ് കവിത ജയറാം. റിയാലിറ്റി ഷോയ്ക്കു ശേഷം അത്ര ശോഭിച്ചില്ല എങ്കിലും, ഇപ്പോൾ ഓൺലൈനിൽ കവർ സോങ്ങുകകളും ഒക്കെയായി ശ്രദ്ധ നേടുകയാണ് കവിത.

നജിം അർഷാദ്

രണ്ടാം സീസണിലെ വിജയി, നജിം അർഷാദ് മലയാളികൾക്ക് പ്രിയപ്പെട്ട പിന്നണി ഗായകനാണിപ്പോൾ. ഒട്ടേറെ ഹിറ്റ് പാട്ടുകളും കഴിഞ്ഞ വർഷത്തെ മികച്ച പിന്നണി ഗായകനുള്ള സ്റ്റേറ്റ് അവാർഡും ഒക്കെയായി സംഗീത രംഗത്ത് സജീവമാണ് നജീം.

വിവേകാനന്ദൻ

റിയാലിറ്റി ഷോ വിജയിയായ പുറകെ തന്നെ ഒട്ടേറെ പ്ലേബാക്ക് അവസരങ്ങൾ ലഭിച്ച വയലിനിസ്റ് കൂടിയായ ഗായകൻ ഇപ്പോൾ സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലിൽ കവർ ഗാനങ്ങൾ പോസ്റ്റ് ചെയ്തു സംഗീത പ്രേമികളെ ആസ്വദിപ്പിക്കുന്നു.

സോണിയ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കവർ ഗാനങ്ങളുമായി പ്രീതി നേടുന്ന സോണിയയായിരുന്നു വിവേകാനന്ദനൊപ്പം ആ വർഷത്തെ സ്റ്റാർ സിംഗർ ഒന്നാം സമ്മാനം പങ്കുവെച്ചത്. സ്റ്റാർ സിംഗറിന് ശേഷം തമിഴ് റിയാലിറ്റി ഷോ സൂപ്പർ സിംഗറിലും പങ്കെടുത്തിരുന്നു സോണിയ.

ജോബി ജോൺ
സ്റ്റാർ സിംഗർ 2009 വിജയി ജോബി ജോൺ ഇപ്പോൾ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ ചെയ്തു സംഗീത രംഗത്ത് തന്നെ സജീവമായി തുടരുന്നു.

കല്പന രാഘവേന്ദർ

അഞ്ചാം സീസൺ വിജയിയായ കല്പന പിന്നണി ഗായിക എന്നതിലുപരി ഇപ്പോഴും റിയാലിറ്റി ഷോ രംഗത്ത് നിറസാന്നിധ്യമാണ്. സ്റ്റാർ സിംഗറിന് ശേഷം ബിഗ് ബോസ് തെലുഗ് ആദ്യ സീസണിൽ മത്സരാർത്ഥിയായിരുന്നു കല്പന. ഇതിനുപുറമെ, സൂപ്പർ സിംഗർ എന്ന തമിഴ് മ്യൂസിക് ഷോയിൽ ജഡ്ജുമായിരുന്നു ഈ ഗായിക.

മെറിൻ ഗ്രിഗറി

സ്റ്റാർ സിംഗർ വിജയി മെറിനും പിന്നണി ഗായികയായി ഒട്ടേറെ സിനിമകളിൽ പാടി ഹിറ്റുകൾ സമ്മാനിച്ചിരുന്നു. ഈയിടെ സരിഗമപ ഷോയിൽ മെന്ററായി മെറിൻ എത്തിയിരുന്നു.

മാളവിക അനിൽകുമാർ

ഇക്കഴിഞ്ഞ സീസൺ വിജയി മാളവിക, ഉലക നായകൻ കമൽഹാസന്റെ വരെ പ്രശംസ നേടിയ ഗായികയാണ്. പാപനാസം എന്ന കമൽ സിനിമയിലെ ഒരു ഗാനം പാടിയതിനു അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം നേടിയിരുന്നു മാളവിക ഈയിടെ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *