ഞങ്ങൾക്ക് ഇനി ആ വീട് വേണ്ട’.. ആദിത്യന്റെ സ്വപ്നം വില്പനയ്ക്ക്.. 80 ലക്ഷം രൂപയ്ക്ക് സ്ഥലവും വീടും..

സംവിധായകൻ ആദിത്യന്റെ മരണം ഇപ്പോഴും സാന്ത്വനം സീരിയൽ കുടുംബത്തിലെ അംഗങ്ങൾക്ക് വിശ്വസിക്കാൻ ആയിട്ടില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പര റേറ്റിങ്ങിൽ എന്നും ടോപ്പിലാണ്. കുടുംബബന്ധങ്ങളുടെ കഥ ഇത്രത്തോളം ആഴത്തിൽ വിവരിക്കുന്ന ഒരു പരമ്പര ഏഷ്യാനെറ്റിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്.

പരമ്പരയുടെ എല്ലാ നേട്ടത്തിന് പിന്നിലും ആദിത്യന്റെ പരിശ്രമം ആയിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. സാന്ത്വനത്തിന്റെ ക്യാപ്റ്റൻ എന്നായിരുന്നു ആദിത്യൻ അറിയപ്പെട്ടതും. അദ്ദേഹം ആ സെറ്റിൽ, ആ കുടുംബത്തിൽ ആരായിരുന്നു എന്ന് കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങളുടെ വീഡിയോസ് പുറത്തുവന്നപ്പോൾ ഏവർക്കും മനസിലായിട്ടുണ്ടാകും. ഇപ്പോഴിതാ പരമ്പരയിൽ അച്ചു എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുഷ മാർട്ടിൻ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.

മഞ്ജുഷയുടെ വാക്കുകൾ

ആദിത്യൻ സാർ ഞങ്ങളെ വിട്ടു പ്പോയി എന്ന റിയാലിറ്റി അക്സെപ്റ്റ് ചെയ്യാൻ തന്നെ കുറച്ചു ഡെയ്‌സ് വേണ്ടി വന്നു. അവസാനമായി സാറിനെ ഒരു നോക്ക് കാണാൻ വരാൻ പോലും മനസ്സ് സമ്മതിച്ചില്ല കാരണം. മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ആ ചിരിച്ച ജീവനുള്ള മുഖം ആണ്. അത് അങ്ങനെ തന്നെ മായാതെ ഇരിക്കട്ടെ എന്ന് ഓർത്തു. സാറിന്റെ ആരുമല്ലാത്ത എനിക്ക് വേണ്ടി സാർ കാണിച്ച സ്നേഹം ധൈര്യം ഒരിക്കലും ഒരിക്കലും മറക്കില്ല.

എന്നും മനസ്സിൽ ഉണ്ടാവും സാർ . സാർ ഞങ്ങളെ വിട്ടു പോയി എന്ന മോമെന്റ്റ് തൊട്ട് ഈ നിമിഷം വരെ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു ഒരു തരം മരവിപ്പായിരുന്നു അവസ്ഥ. ഇത് റിയൽ ആണോ എന്ന് അറിയാത്ത അവസ്ഥ. പക്ഷേ ഈ വീഡിയോ എഡിറ്റ് ആക്കിയ ടൈമിൽ ഇനി അദ്ദേഹം ഇല്ലല്ലോ എന്ന റിയാലിറ്റി ഉൾക്കൊണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഭാരം പോലെ. ആഗ്രഹിച്ചിട്ടും കരയാൻ കഴിയാത്ത അവസ്ഥ. എന്തായാലും ഭാവി തലമുറയ്ക്ക് കണ്ടു പഠിക്കാൻ ഒരുപാട് പാഠം തന്ന സാർ എന്നും ഞങ്ങളുടെ മനസ്സിൽ കാണും. സാന്ത്വനത്തിന്റെ ക്യാപ്റ്റൻ. ഭാവിയിലെ മഞ്ജു വാര്യർ എന്ന് പറഞ്ഞു പറഞ്ഞു മോട്ടിവേറ്റ് ചെയ്ത സാറിന്റെ ആ അനുഗ്രഹം മാത്രം മതി ഇനി മുൻപോട്ട് നീങ്ങാൻ . എല്ലാത്തിനും നന്ദി സാർ- മഞ്ജുഷ കുറിച്ചു.

ഹൃദയം തൊടുന്ന ഗുരുത്വം തുളുമ്പുന്ന വാക്കുകൾ… മഞ്ജുവിന്റ മിനി സ്ക്രീനിലെ ഗുരുനാഥന്റെ ആത്മാവിന് നിത്യ ശാന്തി നീ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ആ ഗുരുനാഥന്റെ മനസ്സിൽ മുഴങ്ങുന്ന വാക്കുകൾ മാത്രം മാത്രം മതി അതിന്.. ഒപ്പം ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും ഉണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *