ആൾക്കാർ പലതും പറയും അവർ പറയുന്നത് പറഞ്ഞോട്ടെ, എന്റെ കുഞ്ചുവിനെ എനിക്ക് അറിയില്ലേ; തന്റെ ഭർത്താവ് റൊമാന്റിക്കെന്ന് സ്വാസിക
സ്വാസിക വിജയ് പ്രേം ജേക്കബ് പ്രണയവും വിവാഹവും ഒക്കെ അതീവ രഹസ്യമായി നടന്ന കാര്യമാണ്. സ്വാസികയുടെ വിവാഹവാർത്ത പലവട്ടം സോഷ്യൽ മീഡിയയിൽ നിറഞ്ഞത് കൊണ്ടുതന്നെ റിയൽ വെഡിങ് ന്യൂസ് വന്നപ്പോളും ആ സംശയം ആരാധകർക്ക് ഉണ്ടായി. സ്വാസികയും പ്രേമും വിവാഹം കഴിക്കുന്നു എന്ന് വാർത്തകൾ നിറഞ്ഞപ്പോൾ പക്ഷേ ഷൂട്ടിങ് ആകാം എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. എന്നാൽ പിന്നാലെ വിവാഹചിത്രങ്ങൾ കൂടി എത്തിയതോടെ അത് പരസ്യം ആവുകയും ചെയ്തു.
മിക്ക അഭിമുഖങ്ങളിലും തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട് സ്വാസിക. ആ വിവാഹസങ്കല്പങ്ങൾ എല്ലാം യാഥാർഥ്യം ആയതിന്റെ ത്രില്ലിൽ ആണ് ഇപ്പോൾ സ്വാസിക. പ്രേമിനെ കുഞ്ചു എന്നാണ് സ്വാസിക വിളിക്കുന്നത്.
കുഞ്ചുവിനെ ആദ്യം പ്രൊപ്പോസ് ചെയ്തപ്പോൾ മുതലുള്ള കാര്യങ്ങൾ പല അഭിമുഖങ്ങളിലായി സ്വാസിക പറഞ്ഞിട്ടുണ്ട്. പ്രേമിന്റെ ആറ്റിട്യൂടും ശബ്ദവും സ്വഭാവും സർവ്വോപരി പേഴ്സണാലിറ്റിയും ഒക്കെയാണ് തന്നെ ആകർഷിച്ചത് എന്നും സ്വാസിക പറഞ്ഞിരുന്നു. സ്വാസിക നടിയായും നർത്തകി ആയും പ്രേക്ഷകർക്ക് പ്രിയങ്കരി ആകുമ്പോഴും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വ്ലോഗർ ഒക്കെയാണ് താരം.
ഈ വരുന്ന നവംബർ 5 ന് മുപ്പത്തിമൂന്നിലേക്ക് സ്വാസിക കടക്കുകയാണ്. പ്രേമിനെക്കാൾ പ്രായകൂടുതൽ ഉണ്ടോ എന്നൊക്കെയുള്ള സംസാരം ഇവരുടെ വിവഹാം കഴിഞ്ഞവേളയിൽ ആരാധകരുടെ ആശങ്ക ഇനത്തിൽ പെട്ടിരുന്നു എന്നാൽ പ്രായം കൊണ്ട് സ്വാസികക്ക് മുകളിൽ ആണ് പ്രേം.
മാത്രമല്ല ഇവരിൽ കൂടുതൽ റൊമാന്റിക്ക് ആരാണ് എന്ന് ചോദിച്ചാൽ സ്വാസികയുടെ പേരാണ് പലപ്പോഴും ആരാധകർ പറയുന്നത്. പ്രേം ചേച്ചിയെ വച്ച് നോക്കുമ്പോൾ ഒട്ടും റൊമാന്റിക് അല്ലെന്ന പരിഭവവവും കളിയാക്കലുകളും ചിലർ പങ്കിടാറുണ്ട്. അങ്ങനെ പറയുന്നവർക്ക് നല്ലൊരു മറുപടി ആയിട്ടാണ്ഇപ്പോൾ സ്വാസിക എത്തിയത്. അത് മറ്റൊന്നുമല്ല. വരുന്ന പിറന്നാളിന് മുന്നോടിയായി സ്വാസികക്ക് പ്രേം ഒരുക്കിയ സർപ്രൈസ് ആണ് സ്വാസികയുടെ ചാനൽ വഴി പുറത്തുവന്ന വീഡിയോയിൽ ഉള്ളത്.
സ്വാസികക്ക് ഇഷ്ടപെട്ട ഒരു ഷോപ്പിൽ പോവുകയും അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ വാങ്ങി നൽകുകയും ആണ് പ്രേം ലക്‌ഷ്യം വയ്ക്കുന്നത്. എന്നാൽ സ്വാസിക ഇഷ്ടപ്പെട്ടിട്ടും എടുക്കാതെ ജസ്റ്റ് ടച്ച് ചെയ്തു പോകുന്ന കാര്യങ്ങൾ ഒക്കെയും അവർക്ക് വാങ്ങി നൽകുന്നതിനാണ് പ്രേം ശ്രദ്ധിക്കുന്നത്.
ഒടുക്കം ടാസ്ക്ക് കംപ്ലീറ്റ് ആകുന്നു. സ്വാസിക തീർത്തും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് അവർക്ക് ലഭിക്കുകയും ചെയ്യുന്നു. ഇതോടെയാണ് തന്റെ ഭർത്താവ് എത്ര ക്യൂട്ട് ആണ് റൊമാന്റിക് ആണ് എന്ന് സ്വാസിക പറയുന്നത്. എന്റെ കുഞ്ചു ഇത്ര റൊമാന്റിക് ഐഡിയാസ് ഉള്ള ആളായിരുന്നോ എന്നാണ് സ്വാസിക ചോദിക്കുന്നത്. മാത്രവുമല്ല ആളുകൾ പറയുന്നത് പറഞ്ഞോട്ടെ എനിക്ക് അറിയാം കുഞ്ചു റൊമാന്റിക് ആണെന്നും സ്വാസിക പറയുന്നുണ്ട്.
അതേസമയം സ്‌ക്രീനിൽ ബോൾഡ് ക്യാരക്ടർ കൈകാര്യം ചെയ്താലും റിയൽ ലൈഫിൽ തന്റെ കാൽ തൊട്ടു തൊഴുന്ന ഒരു ഭാര്യ ആണ് സ്വാസിക എന്ന് അടുത്തിടെ പ്രേം പറഞ്ഞിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് മുൻപൊരിക്കൽ ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
@All rights reserved Typical Malayali.
Leave a Comment