എന്റെ പ്രാക്ക് കാരണമാണ് ജഗതി ചേട്ടന് അപകടമുണ്ടായത് ആ സത്യം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരികയെ എത്തിയ രഞ്ജിനി ഹരിദാസിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. രഞ്ജനിയുടെ കരിയറിലെ തന്നെ ഒരു വലിയ വിവാദമായിരുന്നു നടൻ ജഗതി ശ്രീകുമാറുമായി ഉണ്ടായിരുന്നത്. വേദിയിൽ വച്ച് ജഗതി രഞ്ജിനിയെ വിമർശിച്ചിരുന്നു. ആ സംഭവത്തെക്കുറിച്ച് ഇപ്പോൾ രഞ്ജിനി തുറന്ന് പറയുകയാണ്. റെഡ്‌ കാർപെറ്റ് എന്ന പരിപാടിയിലാണ് താരം ഇത് തുറന്നു പറയുന്നത്. എല്ലാവരെയും പോലെ തന്നെ തനിക്കും ഒരുപാട് ഇഷ്ടപ്പെട്ട കലാകാരനായിരുന്നു ജഗതി ശ്രീകുമാർ.അന്ന് ആ പ്ലാറ്റ്ഫോമിൽ വച്ച് അദ്ദേഹം എന്നെ വിമർശിച്ചത് നിർഭാഗ്യകരം എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. അദ്ദേഹം എന്നോട് അങ്ങനെ സംസാരിച്ചതിന് അദ്ദേഹത്തിന് പല കാരണങ്ങൾ ഉണ്ടായിരിക്കാം. ഇപ്പോൾ ഈ സാഹചര്യത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഞാൻ ഇവിടെ പറയുന്നില്ല. എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞ വാചകത്തിന് ശരിക്കും ഞാൻ അങ്ങനെയല്ല പ്രതികരിക്കുന്നത്. എന്നാൽ ഞാൻ പ്രതികരിച്ചത് എന്റെ തൊഴിലിനെ ബഹുമാനിക്കുന്നത് കൊണ്ടാണ്.ശരിക്കും പറഞ്ഞാൽ ഞാനത് കേട്ടപ്പോൾ ഒന്നുകിൽ ആ പരിപാടി ക്യാൻസൽ ചെയ്തുകൊണ്ട് ഇറങ്ങി പോകണം ആയിരുന്നു. അദ്ദേഹം പറഞ്ഞ വാചകത്തിന് എന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നു. ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് ഒരു താമസം വന്നാൽ അത് ടീമിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ എന്റെ ഉത്തരവാദിത്വം പോലെ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. ചിലപ്പോൾ അദ്ദേഹത്തിന്റെ ദേഷ്യസമയമായതു കൊണ്ടായിരിക്കാം അത്. ഒരാവശ്യവും ഇല്ലാത്ത കാര്യമാണ് അന്ന് നടന്നിരുന്നത്. ആ ദിവസം രാത്രി ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞില്ല.

പിന്നീട് അദ്ദേഹത്തെക്കുറിച്ച് പത്രത്തിൽ എഴുതിയിരുന്നു. അതിന്റെ കുറച്ചുദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. അതെന്റെ പ്രാക്ക് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് അപകടമുണ്ടായത്. എന്നാൽ അദ്ദേഹത്തെ പിന്നെ ഒരു പരിപാടിയിൽ കണ്ടപ്പോൾ വീൽചെയറിൽ ആയിരുന്നു. അവിടെവച്ച് അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു. അത് മതിയായിരുന്നു എല്ലാത്തിനും എന്നും രഞ്ജിനി പറയുന്നുണ്ട്.എന്നാൽ രഞ്ജിനിയുടെ ഈ തുറന്നുപറച്ചിലിന്നും ചിലർ മോശം കമന്റുമായി എത്തിയിട്ടുണ്ട്. ആരുടെയൊക്കെ പ്രാക്ക് കൊണ്ടാണ് നിങ്ങൾ ഇപ്പോൾ വെറുതെ വീട്ടിൽ ഇരിക്കുന്നത്. ജഗതി ശ്രീകുമാർ എന്ന മഹാനടനെ കുറിച്ച് പറയാൻ നിങ്ങൾക്ക് എന്ത് അർഹതയാണ് ഉള്ളത് എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്യുന്നത് രഞ്ജിനി ഹരിദാസ് ആണ് അവതരണ രംഗത്ത് ഒരു വലിയ മാറ്റം കൊണ്ടുവന്നത് എന്ന് പറയാം. അവതരണത്തിന്റെ കാര്യത്തിൽ രഞ്ജിനി വളരെ പ്രഫഷണൽ ആണ് എന്ന് പലരും പറയാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *