തന്റെ പരമ്പര നിലനിർത്തണം ..കുഞ്ഞിനായുള്ള ചികിത്സ ..ബാല ഭാര്യക്കൊപ്പം മധുവിധുവിനു എത്തിയത് ഇവിടെ ..
നടൻ ബാലയുടെ വിവാഹം നടന്ന് ഒരാഴ്ച പിന്നിടിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് വിശേഷങ്ങൾ. വിവാഹത്തോടെ ഇനി സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്ക് മുൻപിൽ ഉണ്ടാകില്ല എന്ന് ആവർത്തിച്ച് പറഞ്ഞ ബാല എന്നാൽ കഴിഞ്ഞദിവസം കൂടി മാധ്യമങ്ങൾക്ക് മുൻപിൽ ഭാര്യ സമേതനായി എത്തി. ഇക്കാര്യത്തിൽ ബാലയെ കുറ്റം പറയാൻ ആകില്ല എന്നാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് പറയാൻ ഉള്ളത്. കാരണം ഇത് അദ്ദേഹം തന്നെ മനസ്സോടെ വിചാരിച്ചാൽ മാത്രമേ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നും ഓവർ അറ്റെൻഷൻ കിട്ടാൻ വേണ്ടി അദ്ദേഹം പോലും അറിയാതെ ചെയ്തു പോകുന്നതാണ് ഈ അവസ്ഥ.
NPD എന്നാണ് ഈ അവസ്ഥക്ക് പറയുന്ന പേര് അമിത സ്വാർത്ഥത വൈകല്യം എന്നും ഇതിനെ പേര് ചൊല്ലി വിളിക്കാം എന്നിങ്ങനെ ഉള്ള കമന്റുകൾ കൊണ്ടാണ് ബാലയുടെയും പുതിയ ഭാര്യ കോകിലയുടെയും വീഡിയോ ആരാധകർ ഏറ്റെടുത്തത്. തന്നെക്കാൾ നല്ല പ്രായ വ്യത്യാസം കോകിലക്ക് ഉണ്ടെന്നും 24 വയസ്സാണ് തന്റെ ഭാര്യക്ക് പ്രായം എന്നും ബാല പറയുന്നുണ്ട്.ഗൂഗിൾ റിപ്പോർട്ടുകൾ പ്രകാരം ബാലക്ക് 42 വയസ്സ് ആണ്. അത് കഴിഞ്ഞ ദിവസത്തെ പ്രെസ് മീറ്റിൽ ബാല സമ്മതിക്കുകയും ചെയ്തു.
ഞാൻ രാജാവും എന്റെ ഒപ്പം നിൽക്കുന്ന ആളുകൾ രാജാവിനെ പോലെ വാഴും എന്ന് പറഞ്ഞ ബാല തന്നോട് ഉള്ള കുശുമ്പ് കൊണ്ടാണ് മോശം കമന്റുകൾ ഇട്ടുകൊണ്ട് ആളുകൾ എത്തുന്നത് എന്നാണ് വാദിക്കുന്നത്. ഞാൻ നാല് കെട്ടി ഏന് പറയുന്നവർക്ക് ഒരുപക്ഷെ പെണ്ണ് കിട്ടികാണില്ല, വീട്ടിൽ വണ്ടി കാണില്ല, സൗകര്യങ്ങൾ ആസ്തി ഒക്കെ കുറവാകും അതാണ് തന്നെ ഇങ്ങനെ നെഗറ്റീവ് പറയുന്നത് എന്നും വാദിക്കുന്നു. മാത്രമല്ല അധികം വൈകാതെ ഞങ്ങൾക്ക് ഒരു കുഞ്ഞു കാണിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ബാല കോകിലയെ വിവാഹം ചെയ്തതിനെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് എത്തുന്നത്
നിങ്ങൾക്ക് വേണ്ടി കാത്തിരുന്ന നിങ്ങളെ മാത്രം സ്നേഹിച്ച കോകില മാത്രം ആയിരിക്കണം ഇനി ബാലയുടെ ജീവിതം. എങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട ആരോഗ്യവും പഴയ ആ ഓജ്ജസ്സും ഒക്കെ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരും. ഇനിയും പഴയ കാര്യങ്ങള് പറഞ്ഞ് വീഡിയോ ചെയ്യാൻ നിൽക്കരുത്. ആർക്കും ഒരു ബുദ്ധിമുട്ടും ആയി മാറരുത് സ്വയം.ശരീരത്തിന് മാത്രം അല്ല മനസ്സിനും ചില അവസരങ്ങളിൽ ചികിത്സ ആവശ്യമാണ്. എന്നും സന്തോഷം ആയി ഇരിക്കാൻ കഴിയട്ടെ.
Dear Actor Bala ഒരു സഹോദരി പറയുന്നതായി വിചാരിച്ചാൽ മതി. പ്രീയ ബാല താങ്കൾക്ക് ഞാനാണ് എല്ലാം എന്ന ഒരു പ്രശ്നം ഉണ്ട്. അതായത് അമിത സ്വാർത്ഥത വൈകല്യം. അത് കൂടുമ്പോൾ നാം സ്വയം മറക്കുന്നു. മറ്റുള്ളവർ ഒന്നുമല്ല എന്ന ചിന്ത അവനവനെ ഭരിക്കുന്നു. അത് മാറാനായി ബാല തന്നെ വിചാരിക്കണം. നല്ല കൗൺസിലിംഗിലൂടെ അത് മാറ്റിയെടുക്കാൻ കഴിയും. നല്ല ബന്ധങ്ങളായിരുന്നു ബാലയ്ക്ക് ലഭിച്ചത്. ആ ഗായിക നല്ല കുട്ടി ആയിരുന്നു. അവൾ നിങ്ങൾക്കൊപ്പം ഒരു പൂമ്പാറ്റയായി പറന്നു നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ആ മനസ് ബാലയ്ക്ക് കാണാൻ കഴിഞ്ഞില്ല.
ബാലയുടെ കുറ്റം അല്ല. അത് ആ രോഗലക്ഷണമാണ്. രണ്ടാമത്തെ എലിസബത്തും നല്ല കുട്ടി ആയിരുന്നു. അവളും താങ്കളെ വിട്ടു പോയി. കാരണം താങ്കളുടെ അമിത സ്വാർത്ഥത വൈകല്യം ആണ്. അത് ബാല വിചാരിച്ചാൽ മാറ്റാൻ കഴിയും. നമ്മുടെ നാട്ടിൽ ധാരാളം കഴിവുള്ള കൗൺസിലേഴ്സ് ഉണ്ട്. പൂർണ്ണമായും മാറും. ഒന്നാമത് ബാലയുടെ മനസിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന ചില ചിന്തകളുണ്ട് അത് മാറ്റി എടുക്കുക. 250 കോടി ഉണ്ട് അത് കൊടുക്കാനാണ് ഒരു ഭാര്യ, എന്ന ചിന്ത പൂർണ്ണമായും മനസിൽ നിന്നും മാറ്റുക. പണമല്ല കുടുംബജീവിതം. എത്ര പണമുണ്ടായാലും അവസാനം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. ഇപ്പോൾ കോകില.
നിങ്ങളെ വിശ്വസിച്ചു വന്നു. കോകില ഇനി കരയരുത്. പണമല്ല സ്നേഹവും കരുതലും ആണ് വേണ്ടത്. അത് നിങ്ങൾ കൊടുത്താലെ അവർക്ക് ലഭിക്കൂ. ആശംസകൾ. എന്നിങ്ങനെ ഒരായിരം കമന്റുകൾ കൊണ്ട് നിറയുകയാണ് അദ്ദേഹത്തിന്റെ കമന്റ് ബോക്സ്.
@All rights reserved Typical Malayali.
Leave a Comment