കോട്ടയത്തെ 16കാരിയുടെ അമ്മ പറഞ്ഞത് കേട്ടോ? കാര്യമറിഞ്ഞ് തലയില്‍ കൈവച്ച് പോലീസ്..

സഹായം ആവശ്യപ്പെട്ടു കൊണ്ട് വിളിച്ച പതിനാറുകാരിയുടെ പരാതി അന്വേഷിക്കാൻ മിനിട്ടുകൾക്ക് ഉള്ളിൽ പറന്നെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയും അറിഞ്ഞത് അതിലേറെ ഞെട്ടിക്കുന്ന സംഭവവും.ഏറ്റുമാനൂരാണ് പോലീസ് പോലും തലയിൽ കൈ വെച്ച സംഭവം നടന്നത്.വെള്ളി രാത്രി പത്തരക്കാണ് പതിനാറുകാരി സഹായം ഉന്നയിച്ചു സ്റ്റേഷനിൽ വിളിച്ചത് ‘അമ്മ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നും പെരുവഴിയിൽ നിൽക്കുക ആണെന്നും പോലീസ് സഹായം വേണമെന്നുമാണ് പറഞ്ഞത് പരാതി കേട്ടയുടൻ പോലീസ്‌മാർ സ്ഥലത്തേക്ക് എത്തി.അവിടെ എത്തിയപ്പോൾ വീട്ടിൽ നിന്നും അമ്പത് മീറ്റർ അകലെ റോഡിൽ ഇറങ്ങി നില്കുകയാണ് ഈ കുട്ടി കാര്യം അന്വേഷിച്ചപ്പോൾ ‘അമ്മ തനിക്ക് സ്വാതന്ത്രം നൽകുന്നില്ല എന്നും എന്നും ഉപദ്രവിക്കുകയാണ് എന്നും വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നും പറഞ്ഞു.വിദ്യാർത്ഥിനിയെ അനുനയിപ്പിച്ചു കൊണ്ട് കുട്ടിയെ കൂട്ടി വീട്ടിലേക്ക് ചെന്നു.അവിടെ എത്തിയപ്പോൾ വീട്ടിലെ ചില വസ്തുക്കൾ തല്ലി തകർത്ത നിലയിൽ ആയിരുന്നു ചോദിച്ചപ്പോൾ അമ്മയോട് ഉള്ള ദേഷ്യത്തിൽ താൻ തന്നെയാണ് അവ തല്ലിത്തകർത്തത് എന്നും പെൺകുട്ടി പറഞ്ഞു.രാത്രി സിനിമക്ക് കൊണ്ട് പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ ‘അമ്മ സമ്മതിച്ചില്ല

എന്നതാണ് കുട്ടിയുടെ പരാതി യു കെയിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞടേക്കാണ് നാട്ടിൽ എത്തിയത് നാളെ തിരിച്ചു പോകാൻ ഇരിക്കുകയായിരുന്നു കുടുംബം ഈ സാഹചര്യത്തിൽ രാത്രി കാല യാത്ര വേണ്ട എന്ന് ‘അമ്മ പറഞ്ഞതാണ് പെൺകുട്ടിയെ ചൊടിപ്പിച്ചത് പെണ്കുട്ടിയുടെ വീട്ടിൽ എത്തിയ പോലീസ് കണ്ടത് കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയെയാണ്.മകൾക്ക് പിടിവാശി കൂടുതൽ ആണെന്നും തനിക്ക് സമാധാനം നൽകുന്നില്ല എന്നും ‘അമ്മ പോലീസിൽ പറഞ്ഞു സംസാരത്തിന് ഇടയിൽ വീട്ടമ്മയുടെ.നാക്ക് കുഴയുകയും കൺപോള അടയുന്നത് കണ്ട പോലീസിനു സംശയം തോന്നി പോലീസ് ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും എത്തിച്ചു ഹോസ്പിറ്റലിൽ പോകുന്ന സമയത്താണ് താൻ അമിത അളവിൽ ഗുളിക കഴിച്ചിട്ടുണ്ടെന്ന് വീട്ടമ്മ പോലീസിൽ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *