പ്രണയം വെളിപ്പെടുത്തി അനുശ്രീ ..കല്യാണപെണ്ണായി അണിഞ്ഞൊരുങ്ങി അനുശ്രീ …വരൻ ആരെന്ന് കേട്ടാൽ ഞെട്ടും ..
ഇപ്പോള്‍ അനുശ്രീ ഏറ്റവും അധികം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ചോദ്യം, വിവാഹം കഴിക്കുന്നില്ലേ, പ്രണയമുണ്ടോ എന്നൊക്കെയാണ്. വളരെ ഡിപ്ലോമാറ്റിക് ആയ ഉത്തരം നല്‍കി ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് അനുശ്രീ പൊതുവെ ചെയ്യാറുള്ളത്. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍, നന്നായി ഒരുങ്ങി മുല്ലപ്പൂവൊക്കെ വച്ച് നില്‍ക്കുമ്പോള്‍ വിവാഹം ചെയ്യണം എന്നൊക്കെ തോന്നും, പക്ഷേ ആ വേഷം മാറുമ്പോഴേക്കും ആ ആഗ്രഹവും മാറും എന്നാണ് അനുശ്രീ പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അനുശ്രീ. കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. ക്യാപ്ഷനില്‍ തനിക്ക് ബ്ലാക്ക് ആന്റ് വൈറ്റിനോടുള്ള പ്രണയത്തെ കുറിച്ച് അനുശ്രീ സംസാരിക്കുന്നു. ‘ഞാന്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തോട് പ്രണയത്തിലാണ്; കാലാതീതമായ സൗന്ദര്യവും വികാരവും അതിന്റെ ലാളിത്യത്തില്‍ പകര്‍ത്തുന്നു’ എന്നാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
അനുശ്രീയോടുള്ള സ്‌നേഹവും ആരാധനയും പ്രകടിപ്പിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. നൈയന്‍ ഫ്രെയിംസാണ് അനുശ്രീയുട ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അനുശ്രീയെ നവവധുവായി ഒരുക്കിയിരിക്കുന്നത് സജിത്ത് ആന്റ് സുജിത്താണ്. അലങ്കര്‍ ബൊട്ടീക്കിന്റെ സാരിയും, മെറാള്‍ഡ് ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങലും ധരിച്ചതോടെയാണ് അനുശ്രീയ്‌ക്കൊരു പെര്‍ഫക്ട് ബ്രൈഡല്‍ ലുക്ക് വന്നത്.
പ്രണയ ഗോസിപ്പുകള്‍ അനുശ്രീയുടെ കാര്യത്തില്‍ കുറവൊന്നുമല്ല. ഉണ്ണി മുകുന്ദനും അനുശ്രീയും പ്രണയത്തിലാണെന്ന ഗോസിപ്പ് വളരെ ശക്തമായി പ്രചരിച്ചിരുന്നു. രണ്ടുപേരുടെയും വിശ്വാസവും രാഷ്ട്രീയവും കാഴ്ചപ്പാടുകളും ഒന്നാണെന്ന് പറഞ്ഞായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. ഉണ്ണിയുടെ വിവാഹ സങ്കല്‍പത്തിന് പറ്റിയ പെണ്‍കുട്ടിയാണ് അനുശ്രീ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നു. ഒരുമിച്ചുള്ള ഫോട്ടോകള്‍ പ്രചരിച്ചത് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. എന്നാല്‍ സൗഹൃദത്തിനപ്പുറമുള്ള ഒരു ബന്ധം തങ്ങള്‍ തമ്മിലില്ല എന്ന് ഇരുവരും വ്യക്തമാക്കി.
@All rights reserved Typical Malayali.
Leave a Comment