നടൻ കൈലാസിന്റെ അവസാന വീഡിയോ..!! ഇടറിയ വാക്കുകളോടെ കൈ കൂപ്പി ആ പാവം പറഞ്ഞത്..!! പക്ഷെ.. ഒന്നും നടന്നില്ലല്ലോ ദൈവമേ..!!

കഴിഞ്ഞദിവസമാണ് കൈലാസ് നാഥ് വിടവാങ്ങുന്നത്. രോഗം ഭേദമായി പതിയെ അഭിനയത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം മരണവാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവം പങ്കിട്ടെത്തിയിരിക്കുകയാണ് സിദ്ദു പനക്കൽ.കൈലാസ്നാഥിനെ ഞാൻ ആദ്യം കാണുന്നത് തിരശീലയിലാണ്. ഒരു കൂട്ടം പുതുമുഖങ്ങൾ അഭിനയിച്ച് രാജേന്ദ്രൻ എന്നൊരാൾ കഥയും സംഭാഷണവും ഗാനങ്ങളും സംഗീത സംവിധാനവും ചെയ്തു E M ഇബ്രാഹിം നിർമ്മിച്ചു സംവിധാനം ചെയ്ത “ഒരു തലൈ രാഗം ” എന്ന സിനിമയിൽ. ഈ രാജേന്ദ്രൻ ആണ് പിന്നിട് Tരാജേന്ദർ എന്ന പേരിൽ തമിഴ് സിനിമയിൽ പ്രശസ്തനായത്.സിനിമയിൽ ടൈറ്റിലിനു ശേഷം ട്രെയിനിറങ്ങി കോളേജ് വിദ്യാർത്ഥികൾ നടന്നുവരുന്ന ഒരു വൈഡ് ഷോട്ടാണ്. ആ ഗ്രൂപ്പിലാണ് ആദ്യം കൈലാസ് നാഥിനെ കാണുന്നത്. പടത്തിൽ ആദ്യത്തെ ക്ലോസ് രവീന്ദ്രന്റേതാണ്. അടുത്ത ക്ലോസ് കൈലാസ് നാഥിന്റെയും. തുമ്പു എന്നാണ് കഥാപാത്രത്തിന്റെ പേര്. 1980ൽ റിലീസ് ആയ സിനിമയാണിത്.
സംവിധായകനും താരങ്ങളുമടക്കം എല്ലാവരും പുതുങ്ങളായ ഈ സിനിമ പ്രൊപ്പറായ വിതരണക്കാരെ കിട്ടാതെ മദ്രാസ് നഗരത്തിൽ ഒരു തിയേറ്ററിൽ നൂൺഷോ ആയാണ് പ്രദർശനം ആരംഭിച്ചത്. പക്ഷെ ഒരാഴ്ച കൊണ്ട് നഗരത്തിലെ പ്രധാന തീയേറ്റുകളിലെല്ലാം റെഗുലർ ഷോ ആയി പ്രദർശനം തുടങ്ങി. തിയേറ്ററുകളിൽ ഒരു വർഷം നിറഞ്ഞോടി ഒരു തലൈരാഗം. “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” ക്കു മുൻപ് ശങ്കർ നായകനായ സിനിമ.
പടത്തിൽ അഭിനയിച്ച കൈലാസ്നാഥ് അടക്കമുള്ള എല്ലാവർക്കും തിരക്കോട് തിരക്കായി. ആ കാലത്ത് ഞാൻ മലയാളചലച്ചിത്രപരി ഷത്തിലെ ഓഫീസ് ബോയ് ആയിരുന്നു. അന്നൊക്കെ തമിഴ് പടങ്ങൾക്കെല്ലാം ഡാൻസ് സീൻ ഷൂട്ട് ചെയ്യുന്നതിനു മുൻപ് റിഹേഴ്സൽ ഉണ്ടാകുമായിരുന്നു. നടിനടന്മാർ അടക്കം ഡാൻസേഴ്സ് റിഹേഴ്സലിന് വരും. പരിഷത്ത് ഹാൾ റിഹേഴ്സലിന് വാടകക്ക് കൊടുക്കാറുണ്ട്.അങ്ങിനെ ഒരിക്കൽ “പാലവനച്ചോലൈ” എന്ന പടത്തിന്റെ ഡാൻസ് റിഹേഴ്സലിനു വന്നപ്പോഴാണ് കൈലാസ്നാഥിനെ ഞാൻ നേരിൽ കാണുന്നത്. ചന്ദ്രശേഖർ, കൈലാസ് നാഥ്,ത്യാഗു, രാജീവ്, ജനകരാജ്, തുടങ്ങിയവരാണ് റിഹേഴ്സലിനു വന്നത്. “ആളാണാലും ആള് ഇവ അഴുത്തമാണ ആള്” “പൗർണമി നേരം പാലൈവനത്തിൽ മിന്നൽപോലെ” ഈ രണ്ടു പാട്ടുകളുടെ റിഹേഴ്സൽ ആണ് നടന്നത്. ഒരു തലൈ രാഗത്തിന്റെ ഡാൻസ് മാസ്റ്റർ ശ്രീധർ മാസ്റ്റർ തന്നെയാണ് ഈ പടത്തിന്റെയും ഡാൻസ് മാസ്റ്റർ. ഒരു തലൈ രാഗത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച റോബർട്ട്‌ – രാജശേഖരൻ, ഇവർ രണ്ടുപേരും ആണ് പാലവനച്ചോലൈയുടെ ഛായഗ്രഹണവും സംവിധാനവും. ഈ പടത്തിന്റെ റീമേക്കാണ് മലയാളത്തിലെ “ഇത് ഞങ്ങളുടെ കഥ “എന്ന പടം.

അവർക്കെല്ലാം ഭക്ഷണം വാങ്ങിക്കൊണ്ടു വരികയും വിളമ്പിക്കൊടുക്കുകയും അവർ കഴിച്ച പാത്രങ്ങൾ കഴുകി വെക്കുകയും ചെയ്യണം. നാലുദിവസം റിഹേഴ്സൽ ഉണ്ടായിരുന്നു. പോകുമ്പോൾ എല്ലാവരും ടിപ്പ് തരും. കൈലാസനാഥിന്റെ കയ്യിൽ നിന്നും എനിക്ക് ടിപ്പ് കിട്ടിയിട്ടുണ്ട്.ഞാൻ പ്രൊഡക്ഷൻ മാനേജർ ആയതിനുശേഷം ആദ്യം ഇദ്ദേഹത്തെ കണ്ടപ്പോൾ ഈ കാര്യങ്ങൾ ഞാൻ ഓർമിപ്പിച്ചു. റിഹേഴ്സലിന്റെ കാര്യമൊക്കെ അദ്ദേഹത്തിന് ഓർമ്മയുണ്ട്.എന്നെ അങ്ങനെ ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഇടക്കൊക്കെ കാണാറുണ്ടായിരുന്നെങ്കിലും ഞാൻ വർക്ക് ചെയ്ത ഒരു സിനിമയിൽ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. രവി വള്ളത്തോളിനെ പോലെ സ്വഭാവത്തിൽ ഒരു പാവം മനുഷ്യനായിരുന്നു അദ്ദേഹം. രണ്ട് വർഷം മുൻപ് മരണത്തിന്റെ വാക്കോളമെത്തിയ അദ്ദേഹം മരണത്തെ തോൽപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇത്തവണ മരണം അദ്ദേഹത്തെ തോൽപ്പിച്ചു. മനുഷ്യനും മരണവും തമ്മിലുള്ള ഒരു പകിട കളിയാണല്ലോ ജീവിതം. എത്ര തവണ മനുഷ്യൻ ജയിച്ചാലും ഒരിക്കൽ ആ കളിയിൽ മരണം വിജയിക്കുകതന്നെ ചെയ്യും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *