.അങ്ങനെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമെത്തി! മീരയെ ചേർത്തുനിർത്തി വിപിൻ പറയുന്നു നീ ആണ് എനിക്ക് എല്ലാം.

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ. നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ… ഈ പാട്ടിന്റെ വരികൾ പോലെയാണ് വിപിൻ പുതിയങ്കം ഭാര്യയും നടിയുമായ മീര വാസുദേവനെ കുറിച്ചെഴുതിയ വരികൾ. നീ ആണ് എനിക്ക് എല്ലാം എന്നാണ് മീരക്ക് ഒപ്പം ചേർന്നുനിന്നൊരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ട് വിപിൻ കുറിച്ചത്.

ഇതോടെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ആയിരുന്നു അത്. കാരണം വിവാഹത്തിന് ശേഷം ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഒന്നും തന്നെ അധികം മീരയോ, വിപിനോ പങ്കുവയ്ക്കാറില്ല. ജോലി റിലേറ്റഡ് കാര്യങ്ങൾ ആണ് ഇരുവരും കൂടുതലും പങ്കുവയ്ക്കുന്നത്.

സോഷ്യൽ മീഡിയ ട്രെൻഡ് അനുസരിച്ചു ഭാര്യയും ഭർത്താവും ഒരു നിശ്ചിത കാലത്തിനു അപ്പുറം പടങ്ങൾ ഒരുമിച്ചു പങ്കിടില്ല എങ്കിൽ അവർ തമ്മിൽ എന്തോ വിഷയങ്ങൾ ഉണ്ടാകും എന്നൊക്കെയുള്ള കാൽക്കുലേഷൻസ് ആകും നടക്കുക. അത്തരത്തിൽ ഇവർക്ക് എന്ത് സംഭവിച്ചു എന്നുള്ള ചർച്ചകളും നടന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഏറ്റവും മനോഗരമായ അതി റൊമാന്റിക് ആയ ഒരു ചിത്രം പങ്കിട്ടുകൊണ്ട് വിപിൻ എത്തിയത്.

സീ കേരളത്തിലെ മധുര നൊമ്പരക്കാറ്റ് സീരിയലിലെ നായികയാണ് ഇപ്പോൾ മീര. കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപത്രത്തിനു ശേഷം മീര അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രമാണ്. ഇമ്പം സിനിമയിലും മികച്ച വേഷം മീര കൈകാര്യം ചെയ്തിരുന്നു.

ഈ വര്ഷം ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ മീര വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞത്.

കരിയറില്‍ മാത്രമല്ല മീരയുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് കുടുംബവിളക്ക് സമ്മാനിച്ചത്. പരമ്പരയുടെ ക്യാമറമാനായിരുന്നു വിപിൻ . ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 2019 മുതല്‍ ഒന്നിച്ച് ജോലി ചെയ്ത് വരികയായിരുന്നു ഞാനും വിപിനും. ഒരു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ഇനിയുള്ള യാത്രകള്‍ ഒന്നിച്ച് എന്നുമായിരുന്നു അന്ന് മീര പറഞ്ഞത്. കോയമ്പത്തൂരില്‍ വെച്ചായിരുന്നു രജിസ്റ്റര്‍ വിവാഹം നടത്തിയത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. മീര മൂന്നാമതും വിവാഹിതയായപ്പോള്‍ രൂക്ഷ വിമര്‍ശനങ്ങളുമായി ചിലരെത്തിയിരുന്നു. മീരയോ വിപിനോ ഇതൊന്നും ഗൗനിച്ചിരുന്നില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *