ലാലേട്ടനോട് വന്ന് കാണാൻ പറഞ്ഞിട്ടുണ്ട്; ടി.പി.മാധവനെ ചേർത്തുപിടിച്ച് ​ഉറപ്പുനൽകി ഗണേഷ് കുമാർ

കൊല്ലം: ഗതാഗത മന്ത്രിയായതിന് പിന്നാലെ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവൻ സന്ദർശിച്ച് കെ.ബി. ​ഗണേഷ്കുമാർ. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ​ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പഴയ സഹപ്രവർത്തകനെ ​ഗണേഷ്കുമാർ ചേർത്തുപിടിച്ചു. നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ​ഗണേഷ് പറഞ്ഞു. മോഹൻലാൽ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനുള്ള വീണ്ടും വന്നുകാണാം എന്ന ഉറപ്പും ടി.പി.മാധവന് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ​ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണത്തിൽ സംസാരിക്കവേ ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ജാതിമതങ്ങൾക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾമാത്രം കൈമാറുന്ന, അത്തരം പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മലയാള സിനിമയില്‍ സജീവമായിരുന്ന ടി.പി മാധവന്‍. 2015ൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. പുനലൂര്‍ സോമരാജന്റെ നേത്വത്തിലാണ് ഗാന്ധി ഭവന്‍ പ്രവര്‍ത്തിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *