57 ലും അതിശയിപ്പിക്കുന്ന മെയ് വഴക്കം.. കമഴ്ന്ന് കിടന്ന് അഭ്യാസം.. ചിത്രം പകർത്തിയത് ആരെന്ന് മനസ്സിലായോ ?

തിരക്കുകളില്‍ നിന്നെല്ലാം മാറി ലിസി ലക്ഷ്മിയും മകള്‍ കല്യാണിയും ലണ്ടനിലെത്തിയിരിക്കുകയാണ്. ഇത് ഞങ്ങള്‍ അമ്മയുടെയും മകളുടെയും യാത്രയാണെന്ന ക്യാപ്ഷനോടെയായിരുന്നു ലിസി യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചത്. അമ്മയോടൊപ്പമുള്ള യാത്രയിലെ മനോഹരനിമിഷങ്ങള്‍ കല്യാണിയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനിടയില്‍ കല്യാണിയുടെ പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചിട്ടുള്ളത്.lissy lakshmi shared a funny post with her daughter kalyani priyadarshan.ആ പോസ് മാറ്റിയേ അമ്മ! കല്യാണിയുടെ ക്ലിക്കില്‍ സൂപ്പര്‍മോഡലായി ലിസി ലക്ഷ്മി! ലണ്ടന്‍ യാത്രയിലെ വിശേഷങ്ങള്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രിയദര്‍ശന്റേത്. അച്ഛനും മകനും സിനിമയുടെ പിന്നണിയില്‍ തിളങ്ങുമ്പോള്‍ അമ്മയെപ്പോലെ ക്യാമറയ്ക്ക് മുന്നില്‍ ജോലി ചെയ്യാനാണ് കല്യാണി താല്‍പര്യം പ്രകടിപ്പിച്ചത്. എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് കല്യാണി പറഞ്ഞ സമയത്ത് ആശങ്കയും ആശ്ചര്യവുമാണ് തോന്നിയതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും മകളുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. തെലുങ്ക് സിനിമയായ ഹലോയിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. തെലുങ്കിന് പിന്നാലെയായാണ് മലയാളത്തിലേക്കെത്തിയത്. ലുക്കില്‍ മാത്രമല്ല അഭിനയത്തിലും വ്യത്യസ്തതയുമായി മുന്നേറുകയാണ് താരപുത്രി.
അച്ഛന്‍ സംവിധാനം ചെയ്ത ചിത്രത്തിലും അമ്മയ്‌ക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരവും കല്യാണിക്ക് ലഭിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ കല്യാണി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അമ്മയ്‌ക്കൊപ്പമായി ലണ്ടന്‍ യാത്ര നടത്തിയതിന്റെ വിശേഷങ്ങള്‍ കല്യാണിയും പങ്കുവെച്ചിരുന്നു. ഇത് ഞങ്ങള്‍ അമ്മയുടെയും മകളുടെയും സമയമാണെന്ന് പറഞ്ഞ് ലിസിയും എത്തിയിരുന്നു.

ഞങ്ങളുടെ ലണ്ടന്‍ യാത്രയിലെ പ്രധാന വിശേഷങ്ങള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു കല്യാണി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഫോണ്‍ ബൂത്തിന് മുന്നില്‍ നിന്നൊരു ഫോട്ടോ എടുത്തില്ലെങ്കില്‍ മോശമല്ലേ. സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഇവിടെ നിന്നും ഫോട്ടോ എടുക്കണമെന്നായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളെക്കുറിച്ച് കല്യാണി പറഞ്ഞത്. ഇവിടത്തെ ഭക്ഷണത്തിന്റെ ഫോട്ടോയും ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്. എവിടെപ്പോയാലും ഞാന്‍ ആ നാട്ടിലെ ജിം എവിടെയാണെന്ന് അന്വേഷിച്ച് പോവാറുണ്ട്. അങ്ങനെ പോയാല്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ ദു:ഖിക്കേണ്ടി വരില്ല. ഈ ചിത്രം ക്യൂട്ടാണ്, ഇത് ഞാനൊരിക്കലും ഡിലീറ്റ് ചെയ്യില്ലെന്നായിരുന്നു അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തെക്കുറിച്ച് കല്യാണി കുറിച്ചത്.മകളോട് ഫോട്ടോ എടുത്ത് തരാന്‍ പറഞ്ഞാലുള്ള അവസ്ഥ ഇതാണെന്ന് പറഞ്ഞായിരുന്നു ലിസി വീഡിയോ പങ്കുവെച്ചത്. ഞാന്‍ ഫോട്ടോ എടുക്കാനാണ് പറഞ്ഞത്, അവള്‍ വീഡിയോ എടുത്തിരിക്കുന്നു. അമ്മ പറഞ്ഞത് ഫോട്ടോ എടുക്കാനാണ്, പക്ഷേ, ഞാന്‍ വീഡിയോ എടുക്കുകയാണ്. ആ പോസൊന്ന് മാറ്റൂ അമ്മായെന്നും കല്യാണി പറയുന്നുണ്ട്. ഇപ്പോഴൊരു സൂപ്പര്‍ മോഡലിനെപ്പോലെയുണ്ടെന്നും കല്യാണി അമ്മയോട് പറയുന്നതും വീഡിയോയിലുണ്ട്. ഖുശ്ബു, പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങി നിരവധി പേരാണ് വീഡിയോയുടെ താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. നിങ്ങളെ കാണുമ്പോള്‍ സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *