താൻ ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. എന്റെ ജീവിതത്തിൽ സംഭവിച്ച അതെ കാര്യം ദർഭയുടെ ജീവിതത്തിലും സംഭവിച്ചതാണ്. നിങ്ങൾക്ക് അറിയാമല്ലോ എന്റെ നിശ്‌ചയം കഴിഞ്ഞതാണ്.
ബിഗ് ബോസ് , സിനിമ ടെലിവിഷൻ താരമാണ് ഷിയാസ് കരിം. താരത്തിന്റെ വിവാഹവർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഏറെ രഹസ്യമാക്കിയാണ് ഇത്തവണ വിവാഹകാര്യം ഷിയാസ് വച്ചിരുന്നത്. എല്ലാം സെറ്റ് ആയിട്ട് പുറത്തേക്ക് അറിയിച്ചാൽ മതി എന്ന് ഇരു കൂട്ടരും എടുത്ത തീരുമാനം ആയിരുന്നു എന്നാണ് ഷിയാസ് പറയുന്നത്.
നവംബർ 25നാണ് ഷിയാസും ദർഫയുമൊത്തുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്. ആദ്യവിവാഹം ഉറപ്പിക്കും മുൻപേ പെണ്ണ് കണ്ട കൂട്ടത്തിൽ ദർഭ ഉണ്ടായിരുന്നു എന്നും എന്നാൽ അന്ന് അത് വേണ്ടെന്നു വച്ചതും ഷിയാസ് കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. ആ പെണ്ണ് കാണലിന് ശേഷം ദർഭയുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു താനെന്നും എന്നാൽ പ്രായം കുറവായതുകൊണ്ടാണ് അന്ന് വിവാഹം ചെയ്യാതെ ഇരുന്നത് എന്നും ഷിയാസ് പറയുന്നു.
താൻ ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. എന്റെ ജീവിതത്തിൽ സംഭവിച്ച അതെ കാര്യം ദർഭയുടെ ജീവിതത്തിലും സംഭവിച്ചതാണ്. നിങ്ങൾക്ക് അറിയാമല്ലോ എന്റെ നിശ്‌ചയം കഴിഞ്ഞതാണ്. അതേപോലെ ദര്ഭക്കും ഒന്ന് കഴിഞ്ഞിരുന്നു. എന്നാൽ എന്നെ പോലെ അവൾക്കും മുടങ്ങി. ആ സമയത്താണ് നമ്മൾ നല്ല സുഹൃത്തുക്കൾ ആകുന്നതും. ഞാൻ ഒരുപാടു പ്രശ്നത്തിലൂടെ കടന്നുപോയ കാലത്ത് ദർഫയുമായി സംസാരിക്കുമായിരുന്നു. അന്ന് അവൾ തന്ന ഒരു പിന്തുണ ഉണ്ട്. അതായിരുന്നു എനിയ്ക്ക് മുൻപോട്ട് പോകാൻ ഊർജ്ജം നൽകിയത്- ഷിയാസ് പറഞ്ഞു.
ദർഭ ദുബായിൽ സെറ്റിൽഡ് ആണെന്നും താൻ വിവാഹശേഷം കൂടുതൽ സമയം അവിടെ ആകുമെന്നും ഷിയാസ് പറയുന്നു.
ജീവിതത്തിൽ കണ്ണേറ് കിട്ടുന്ന സങ്കല്പത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും, ഉദാഹരണം പോലെ ആയി തന്റെ ജീവിതമെന്നും ഷിയാസ്. എല്ലാം തികഞ്ഞ ആളുകൾ ആരുമില്ല എല്ലാവർക്കും കുറ്റവും കുറവുകളും ഉണ്ടാകും. നമ്മൾ നമ്മുടെ കാര്യം നോക്കി ജീവിക്കുക എന്നാണ് പറയാൻ ഉള്ളത്. നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റീവ് വരുന്നതല്ല, ആളുകൾ ഉണ്ടാക്കി തരുന്നതാണ്. ഞാൻ അതൊന്നും സീരിയസ് ആക്കാറില്ല.
ആരാണ് നമ്മുടെ ഒപ്പം നിൽക്കുന്നത് എന്ന് ഏറ്റവും ഒടുവിലത്തെ വിഷയം വന്നപ്പോൾ മനസിലായി. എന്റെ ഭാര്യയുടെ പിറന്നാൾ കൂടിയാണ് 25 അങ്ങനെ വളരെ പ്രത്യേകതകൾ ഉണ്ട് . ഡിസംബറിൽ ആണ് എന്റെ പിറന്നാൾ. നവംബറിൽ ആണ് വൈഫ് .ദർഫ അബുദാബിയിലാണ്. എമിറേറ്റ്സ് എൻബിഡിയിലാണ് ജോലി. അവർ കുടുംബമായി അവിടെയാണ് താമസം. ഒരു അനുജൻ ആണ് ദര്ഭക്ക്- ഷിയാസ് വാചാലനാകുന്നു.
@All rights reserved Typical Malayali.
Leave a Comment