സുചിത്രയുടെ കൈപിടിച്ച് ലാലേട്ടന്‍ ജയ്പ്പൂരിലെ കല്യാണത്തിന് എത്തിയപ്പോള്‍

മലയാളികൾക്ക് ഏറെ സുപരിചിതമായ വ്യക്തിയാണ് കെ മാധവൻ. എന്നാൽ ആ പേരിനെക്കാളും ഏഷ്യാനെറ്റ് മാധവൻ എന്ന് പറഞ്ഞാൽ ആയിരിക്കും മലയാളികൾക്ക് കൂടുതലും ഇദ്ദേഹത്തിനെ ഓർക്കാൻ സാധിക്കുക, ശ്രദ്ധിക്കാൻ സാധിക്കുക. അദ്ദേഹത്തിൻ്റെ വീട്ടിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്നെ സന്തോഷവാർത്ത ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ മകൻ്റെ വിവാഹമാണ് എന്നുള്ളത് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. കെ മാധവൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ് മോഹൻലാൽ.മോഹൻലാൽ ഈ ചടങ്ങിൽ എത്താത്തതിന് ആദ്യമൊക്കെ ചർച്ച ഉണ്ടായിരുന്നെങ്കിലും, പിന്നാലെയുള്ള വിവാഹച്ചടങ്ങുകൾക്ക് മോഹൻലാൽ എത്തിയതും, നൃത്തം ചെയ്തതും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അങ്ങനെ അവസാനത്തെ ദിവസത്തെ ആഘോഷവും കടന്നിരിക്കുന്നു എന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെ. മാധവൻ്റെ മകൻ്റെ വിവാഹത്തിന് പങ്കെടുത്തിരിക്കുന്ന വിശേഷം സ്റ്റീഫൻ ദേവസ്യ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്. അതിൽ മോഹൻലാലിൻ്റെയും സുചിത്രയുടെയും വേഷവും അവരെയുമാണ് ആരാധകർ കൂടുതൽ ശ്രദ്ധിച്ചത്. ഗൗതം മാധവിൻ്റെയും ഹിരങ്കിയുടെയും വിവാഹമായിരുന്നു കഴിഞ്ഞ 5, 6 ദിവസമായി തന്നെ മലയാളം, തമിഴ് തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികൾ എല്ലാം ആഘോഷമാക്കിയത്.
പല താരങ്ങളും അവിടെ നിന്നും ഇവിടെ നിന്നുമുള്ള ഇൻ്റസ്ട്രികളിൽ നിന്ന് എത്തിയിട്ടുണ്ടായിരുന്നത്. എന്നാൽ ഡയമണ്ട് ചോക്കറിട്ടപിങ്ക് കുർത്തിയിൽ അതീവ സുന്ദരി ആയി നിൽക്കുന്ന സുചിത്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലായി നിൽക്കുന്നത്. കറുത്ത കുർത്ത യോടൊപ്പം തന്നെ സുചിത്രേച്ചിയോടൊപ്പം തിളങ്ങുന്ന ലാലേട്ടനും എന്നുള്ള ക്യാപ്ഷനോടു കൂടിയാണ് ആരാധകർ ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. താരദമ്പതികൾ ഒരുമിച്ച് എത്തിയ കല്യാണത്തിൻ്റെ വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അപ്പോഴൊന്നും സുചിത്രയെ കണ്ടില്ല എന്നുള്ള പരാതി ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ അത് മാറ്റി പറയിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് സ്റ്റീഫൻ പങ്കുവച്ചിരിക്കുന്നത്. അവസാന ദിവസത്തെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കറുത്ത സിൽവർലൈൻ ഉള്ള കുറത്ത അണിഞ്ഞിരിക്കുന്ന ലാലേട്ടനും, റെഡ് കളർ ചുരിദാറിനോടൊപ്പം ചേരുന്ന ഗോൾഡ് റെഡ്വർക്ക് ഉള്ള ചുരിദാറിൽ തിളങ്ങിനിൽക്കുന്ന സുചിത്രയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആയി മാറി. അതിൽ ആരാധകർ ഏറ്റവും കൂടുതൽ ഏറ്റെടുത്തത് മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് എന്ന് തന്നെ പറയാം.ഒപ്പം ഇതേ വേദിയിലേക്ക് നിരവധി താരങ്ങളും ആരാധകരും എത്തിയതും സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത ഒരു വാർത്ത തന്നെയാണ്. ഈ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച, എല്ലാവരെയും ക്ഷണിച്ച മാധവൻ സാറിന് വലിയ നന്ദിയും സ്നേഹവും എന്നാണ് സ്റ്റീഫൻ ദേവസ്യ കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *