വേദനകള്‍ മറന്ന് ബിനു അടിമാലി വേദിയില്‍..!! പക്ഷെ.. വാക്കിലും ചിന്തയിലും സുധി മാത്രം..!!

സുധിയെകുറിച്ച് ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മയാണ് തന്റെ ഉള്ളിൽ ഇപ്പോളെന്ന് ബിനു അടിമാലി. കാരണം ആ വിഷയം കഴിഞ്ഞശേഷം ശരിക്കൊന്ന് എനിക്ക് ഉറങ്ങാൻ ആയിട്ടില്ല. എന്റെ സഹോദരനെയാണ് നഷ്ടമായിരിക്കുന്നത്. ദുഃഖം മാത്രമാണ് മനസ്സിൽ. ഈ സംഭവം നടന്ന ദിവസത്തെ കാര്യങ്ങൾ എല്ലാം കണ്ടുകൊണ്ടിരുന്നത് ഞാൻ ആണ്. ആശുപത്രിയിൽ എത്തും വരെയുള്ള സുധിയാണ് എന്റെ മനസ്സിൽ ബിനു അടിമാലി പറയുന്നു.സുധിയെക്കുറിച്ച് ഞാൻ പിന്നെ എപ്പോഴെങ്കിലും പറയുന്നത് ആയിരിക്കും എന്റെ മാനസിക അവസ്ഥയ്ക്ക് നല്ലത് എന്നാണ് തോന്നുന്നത്. ഞാൻ ഇവിടെ ഇരുന്ന് ആഫോട്ടോയിൽ നോക്കുമ്പോൾ തന്നെ എനിക്ക് താങ്ങാൻ ആകാത്ത അവസ്ഥയാണ്. ഓരോ കൂട്ടുകാരൊക്കെ അടുത്ത് വന്നിരിക്കുമ്പോൾ ആ വിഷമം ഓർക്കില്ല. പക്ഷെ രാത്രി ആകുമ്പോൾ ഈ സംഭവം കയറി വരും.ഉറങ്ങാൻ ആകാതെ അങ്ങിട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുകയാണ് ഇപ്പോൾ രാത്രി കാലങ്ങളിൽ. എന്റെ സഹോദരന്റെ വിയോഗം സഹിക്കാൻ ആകില്ല. എന്റെ കുടുംബത്തിലെ ഒരു അംഗം ആണ്. രേണുവിനെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ല. സുധിയെ അടക്കിയിരിക്കുന്ന ഇടത്തുപോയി കാണണം എന്നുണ്ട് പക്ഷെ കാലിനു വിഷയം ഉള്ളതുകൊണ്ട് പോകാൻ ആകില്ല.

കാലൊക്കെ ശരി ആയ ശേഷം ഞാൻ എന്റെ സഹോദരനെ കാണാൻ വരുമെന്നും ബിനു പറയുന്നു. അപകടത്തിനിടയിൽ തല ഇടിച്ചതുകാരണം ഇയർ ബാലൻസിങ്ങിന്റെ വലിയ വിഷയം ഉണ്ടെന്നും ബിനു പറഞ്ഞു. പെട്ടെന്ന് മാറില്ല, പയ്യെ പയ്യെ മാറൂ. പണ്ട് ലിഗ്‌മെന്റിന്റെ വിഷയം ഉണ്ടായിരുന്നു, അത് പിന്നെയും ഇടിച്ചപ്പോൾ വോക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്.കൈയ്യുടെ കൊഴക്കും വിഷയം ഉണ്ട്. രാത്രി തിരിഞ്ഞൊക്കെ ഒന്ന് കിടക്കുമ്പോൾ ആ വിഷയം ഉണ്ട് . മൊത്തത്തിൽ നമ്മൾ വല്ലാത്ത അവസ്ഥയിൽ ആണ്, അതിന്റെ ഒപ്പമുള്ള ഈ മാനസിക ബുദ്ധിമുട്ടുകളും. പിന്നെ അവിടെ ഇരുന്നിട്ട് ഇരിക്കാൻ വയ്യ, അതാണ് ഞാൻ എന്റെ സഹോദരന്റെ വീട്ടിലേക്ക് വന്നത്.പോകുന്ന വഴി മഹേഷിന്റെ അടുത്ത് കേറണം. സുധിച്ചേട്ടൻ എവിടെ എവിടെ എന്ന് ആണ് അവൻ ചോദിച്ചുകൊണ്ടിരുന്നത്- ബിനു അടിമാലി പറയുന്നത്. കഴിഞ്ഞദിവസമാണ് ബിനു അടിമാലി സുധിയുടെ വീട്ടിൽ എത്തിയത്. സുധിക്കൊപ്പം അവസാന സ്റ്റേജ് പങ്കിട്ടതും, ഒരേ വണ്ടിയിൽ യാത്ര ചെയ്യവേ അപകടം സംഭവിച്ചതും എല്ലാം ബിനുവിന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *