14 വര്‍ഷം നീണ്ട ആദ്യ ദാമ്പത്യം തകര്‍ന്നു..!! ഐഎഎസുകാരിയുമായി രണ്ടാം വിവാഹം..!! ഇന്ന് മുന്‍ ഭാര്യയുടെ പീഡനമേറ്റ് ജീവിതം..!!! നടന്‍ നിതീഷിന്റെ ഇപ്പോഴത്തെ അവസ്ഥ.

പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ ഗന്ധർവനെ ഓർമ്മയില്ലാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. സദാ ചിരിക്കുന്ന മുഖവുമായി ശരിക്കും ദേവലോകത്ത് നിന്നും വന്നതുപോലെ ഒരാൾ ആയിരുന്നു നിതിഷ് ഭരദ്വാജ് എന്ന താരം. ഇന്ന് രാവിലെ മുതൽ നിതീഷിന്റെ പേര് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതിനു കാരണം ആദ്യ ഭാര്യയ്ക്ക് എതിരെ മാനസിക പീഡനം ചൂണ്ടിക്കാട്ടി നിതീഷ് നൽകിയ പരാതിയാണ്. സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മക്കളെ കാണാൻ അനുവദിക്കുന്നില്ല എന്നതുമാണ് നിതീഷ് ഭാര്യയ്ക്ക് എതിരെ നൽകിയിരിക്കുന്ന പരാതി. ഇതിനിടയിൽ മുൻപൊരിക്കൽ അദ്ദേഹം നൽകിയ ഒരു അഭിമുഖം ആണ് വൈറൽ ആവുന്നത്.

എവിടെയായിരുന്നു ഗന്ധർവ്വൻ?

ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഗന്ധർവ്വന്റെ പ്രൊഡ്യൂസറും എന്റെ സുഹൃത്തുമായിരുന്നയാൾ സിനിമ നിർമ്മിക്കാൻ അവസാനിപ്പിച്ചു. ആരാണ് പിന്നെ എന്റെ കൂടെ സിനിമയെടുക്കുന്നത്. പിന്നീട് ഞാൻ ഗന്ധർവ്വന്റെ പ്രീമിയർ കാണാൻ ഞാനും പദ്മരാജൻ സാറും കൂടി പോയി കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നോട് രണ്ടു സഹോദരന്മാരുടെ ഒരു രസകരമായ കഥ പറഞ്ഞു. അദ്ദേഹത്തിന് അത് എന്നെയും മോഹൻലാൽ സാറിനെയും വച്ച് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് എന്നും പറഞ്ഞിരുന്നു.

പക്ഷെ ആ പ്രീമിയർ ഒക്കെ കഴിഞ്ഞ ശേഷം അദ്ദേഹം നമ്മളോട് വിട പറഞ്ഞിരുന്നു. ആ സിനിമ അതുകൊണ്ട് ചെയ്യാൻ പറ്റിയില്ല. ഒരുപക്ഷെ ആ സിനിമ ചെയ്തിരുന്നു എങ്കിൽ ഞാൻ അന്ന് കേരളത്തിൽ സെറ്റിൽ ആയേനെ. ഒരുപാട് മലയാളം സിനിമകളും ചെയ്തേനെ. ഞാൻ അതിനു ശേഷം ഒരു നാലുവർഷം ഇംഗ്ലണ്ടിൽ ആയിരുന്നു, ഇംഗ്ലീഷ് തീയറ്റർ ചെയ്യുകയായിരുന്നു. അതിനു ശേഷം ബോംബൈയ്ക്ക് പോയി. അതിനു ശേഷം ഞാൻ പാർലമെന്റിൽ എംപി ആയി, പിന്നീട് ടീവി സീരിസ് ഒക്കെചെയ്യാൻ തുടങ്ങി. അങ്ങിനെ പ്രൊഡ്യൂസറും ഡയറക്ടറുമൊക്കെയായി മുംബൈയിൽ ജീവിതം തിരക്കുള്ളതായി.

കൃഷ്ണനും ഗന്ധർവനും എങ്ങിനെ സ്വാധീനിച്ചു?

ഞാൻ ഈ ലോകത്ത് എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയുന്നത് ഒന്ന് മഹാഭാരതത്തിലെ കൃഷ്ണൻ ആയും രണ്ട് ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ ഗന്ധർവ്വൻ ആയും. ഞാൻ നിരവധി ഹിന്ദി സിനിമകളും മറാത്തി സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷെ ആളുകൾ എന്നെ അതിന്റെയൊന്നും പേരിൽ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൃഷ്ണന്റെ വേഷം എന്റെ ജീവിതത്തിൽ ഒരുപാട് ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. അക്കാഡമിക്സ് പ്രകാരം ഞാൻ ഒരു വെറ്റിനറി സർജൻ ആണ്. കൃഷ്ണനെ പോലെ ഞാനും എപ്പോഴും കാലിത്തൊഴുത്തിലും കന്നുകാലികളുടെ കൂടെയുമാണ്.

എങ്ങിനെ ഗന്ധർവ്വനായി?

80 കളിൽ ഞാൻ സിനിമയിൽ ഒരുപാട് സ്ട്രഗിൾ ചെയ്യുന്ന സമയമാണ്. കേരളത്തിൽ നിന്നുള്ള സിനിമകൾ അന്ന് അന്ധേരിയിലും ജുഹുവിലുമൊക്കെ കാണാൻ സാധിക്കുന്നത് ഡബ്ബ് ചെയ്ത പോൺ സിനിമകൾ പോലെയുള്ള സെക്സി സിനിമകൾ ആണ്. അതിന്റെ പേരുകൾ ഒന്നും ഓർമ്മയില്ല. മഹാഭാരതം ചെയ്ത ശേഷം എനിക്കൊരു ലെറ്റർ വന്നു. അന്ന് ഇന്നത്തെ പോലെ ഫോൺ ഒന്നും ഇല്ല. ആ ലെറ്റർ പദ്മരാജൻ എന്നൊരു സംവിധായകൻ അയച്ചത് ആയിരുന്നു. അത് ആരാണെന്നു അറിയില്ല. ഞാൻ കരുതിയത് അദ്ദേഹത്തിന് ഏതോ പോൺ സിനിമ ചെയ്യാൻ ആണെന്ന്, അതുകൊണ്ട് ഞാൻ റെസ്പോണ്ട് ചെയ്തില്ല.

അതുകഴിഞ്ഞ് എന്നെ ഗുഡ്നൈറ്റ് മോഹൻ വിളിച്ചു. പദ്മരാജൻ നിങ്ങളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ലെറ്റർ കിട്ടിയ കാര്യം പറഞ്ഞു. എന്തുകൊണ്ടാണ് റെസ്പോണ്ട് ചെയ്യാത്ത എന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു. സോഫ്റ്റ് പോൺ സിനിമ ആണെന്ന് വിചാരിച്ചു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിക്കാൻ തുടങ്ങി. അങ്ങിനെ മോഹൻജി ആണ് എന്നെ പദ്മരാജൻ സാറിന്റെയടുത്ത് കൊണ്ടുപോകുന്നതും കഥ കേൾപ്പിക്കുന്നതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *