ആദ്യത്തെ കുഞ്ഞായി അധികം വൈകാതെ അടുത്ത കുഞ്ഞായി!ഹൃദയം പൊട്ടി മരിച്ച അവസ്ഥയിലൂടെ പോയ നിമിഷങ്ങളുണ്ട്; നീത പറയുന്നു

മല്ലു ഫാമിലി യൂട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് സുജിനും നിതയും. പൊന്നൂസെന്നാണ് നിതയെ സുജിന്‍ വിളിക്കുന്നത്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം ഇവര്‍ ചാനലിലൂടെ പങ്കിടാറുണ്ട്. ഇവരുടെ മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. കിടു ബേബിയും ഇവ ബേബിയും. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ, സ്വന്തം വീട്ടിലെ മക്കളെ പോലെയാണ് പ്രേക്ഷകർ ഓരോരുത്തരും ഇവരെ സ്വീകരിച്ചിട്ടുള്ളതും. ഇപ്പോഴിതാ തന്റെ മൂത്തമകനെ കുറിച്ച് ഒരുഇമോഷണൽ പോസ്റ്റ് പങ്കു വച്ചെത്തിയിരിക്കുകാണ് നിത സുജിൻ.

മക്കൾ ഉറങ്ങുന്നത് കാണുമ്പോൾ ഓരോന് ഓർത്ത് അവരെ നോക്കി കരയുന്ന അമ്മമാർ ആയിരിക്കും നമ്മളിൽ പലരും 🥹ആദ്യം ജനിക്കുന്ന കുഞ്ഞ് നമ്മക്ക് എപ്പോഴും സ്പെഷ്യൽ ആയിരിക്കും അല്ലെ ? ഒരുപാട് കാത്തിരുന്നു ഒരുപാട് ലാളിച്ചും കൊണ്ട് നടന്നത് കൊണ്ട് ആവാം പക്ഷെ എന്റെ കാര്യത്തിൽ അത് തിരിച്ചു ആണ് ഒരുപാട് ഒരുപാട് കാത്തിരുന്നു കൊഞ്ചിക്കാൻ കൊതിച്ചിരുന്നു കിട്ടിയത് ആണ് കിടുനെ പക്ഷെ മതിവെരുവോളം അവനെ കൊഞ്ചിക്കാനോ അരികിൽ കിടത്തി ഉറക്കാനോ എടുത്തു കൊണ്ട് നടക്കാനോ കഴിയാതെ പോയ ഒരു അമ്മ ആണ് ഞാൻ കിടുന് 9 മാസം ആയപ്പോൾ ആണ് ഇവ മോളെ ഞാൻ പ്രഗ്നൻറ് ആവുന്നത് പല വട്ടം കിടുനെ കുറിച് ഉള്ള വേവലാതി കാരണം വേണോ വേണ്ടയോൻ ചിന്തിച്ചെങ്കിലും സാരില്ല എല്ലാം കൊഴപ്പില്ലാതെ അവർ രണ്ടാളും ഒരുമിച്ച് വളർന്നോളും എന് എലാവരും എനിക്ക് ആശ്വാസം തന്നു.

പക്ഷെ അവിടെ എനിക്ക് നഷ്ടം ആയത് എന്റെ മോന്റെ കൂടെ ഉള്ള എന്റെ ഒരുപാട് നല്ല നിമിഷങ്ങൾ ആണ്ഫു ൾ ബെഡ് റസ്റ്റ്‌ പറഞ്ഞപ്പോഴും അവൻ കരയുമ്പോ ഒന്നു എടുക്കാൻ പോലും ആരും എന്നെ സമ്മതിക്കാതെ ആയപ്പോഴും ജീവിനോടെ ഉണ്ടെങ്കിലും ഹൃദയംപൊട്ടി മരിച്ച അവസ്ഥ ആയിരുന്നു എനിക്ക്. അവനെ അടുത്ത് കിടത്തി ഉറക്കി മതിയാവും മുൻപ് തന്നെ അമ്മടെ അരികിലേക്കി മാറ്റി കിടത്തേണ്ടി വന്നപ്പോ എന്റെ മോൻ എന്റെ അരികിൽ നിന്നു കൂടുതൽ അകലുവാണോ എന്ന് ഉള്ള ചിന്ത എന്നെ കൊല്ലാതെ കൊന്ന് കൊണ്ട് ഇരിന്നു.

കണ്ണ് അടച്ചു തുറക്കും മുന്പേ എന്റെ കുഞ്ഞ് വളർന്നു സത്യത്തിൽ എന്റെ രണ്ട് മക്കളുടെയും കുട്ടികാലം വേണ്ടപോലെ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലാന്ന് പറയുന്നതാവും ശെരി. ഇന്നും കിടു ഉറങ്ങിയതിന് ശേഷം അവനെ അമ്മടെ അടുത്ത് കൊണ്ട്പോയി കിടത്തുമ്പോ നെഞ്ചിൽ ഒരു വിങ്ങൽ ആണ്,എന്തകൊണ്ടോ കുഞ്ഞിലെ എന്റെ മോനെ വേണ്ടപോലെ പരിഗണിക്കാൻ കഴിഞ്ഞില്ലാലോ എനിക്ക് എന്നുള്ള കുറ്റബോധം അവനെ കാണുമ്പോളും അവനെ കുറിച്ച് ഓർക്കുമ്പോളും എല്ലാം എന്റെ കണ്ണ് നിറച്ച് കൊണ്ട് ഇരിന്നു ഇത് എല്ലാം എന്നെ സ്വയം വേട്ടയാടുന്നത് കൊണ്ട് ആവാം കിടു എനിക്ക് എന്നും എന്റെ സ്പെഷ്യൽ ബേബി ആണ്- നിത പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *