ഉപ്പയായിരുന്നു.. മകനെ പോലെ എന്നെ സ്‌നേഹിച്ചു’..!! മാമുക്കയുടെ മൃതദേഹത്തിനു മുന്നില്‍ നെഞ്ചുപൊട്ടി ഇര്‍ഷാദ്..!! ചേര്‍ത്തുപിടിച്ച് മക്കള്‍

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ മാമുക്കോയ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരിക്കുകയാണ്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകളൊക്കൊ വിടപറഞ്ഞു കൊണ്ടിരിക്കുകയാണ്. മാർച്ച് 26 നായിരുന്നു ഇന്നസെൻ്റിൻ്റെ അന്ത്യം. ഇപ്പോഴിതാ ഏപ്രിൽ 26 – ന് മലയാളികളെ കുടുകുടാ ചിരിപ്പിച്ച മറ്റൊരു കലാകാരൻ കൂടി വിട പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. രണ്ട് ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലിൽ ചികിത്സയിലായിരുന്നു.ഹുദയാഘാതം വന്നതിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. മാമുക്കോയയുടെ പെട്ടെന്നുള്ള വിയോഗം മലയാള സിനിമാപ്രേക്ഷകരെയും സഹപ്രവർത്തകരെയും തളർത്തിയിരിക്കുകയാണ്. നാലു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിട പറഞ്ഞിരിക്കുന്നത്. മാമുക്കോയയുടെ മൃതദേഹം ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചതിനു ശേഷം ഇന്ന് വസതിയിലേക്ക് കൊണ്ടുവന്നു.

ഇന്ന് പത്ത് മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലാണ് നടക്കുക. അദ്ദേഹത്തിനെ ഒരു നോക്കു കാണാൻ നിരവധി പേരാണ് കോഴിക്കോട് എത്തിയിരിക്കുന്നത്. മാമുക്കോയയെ കാണാൻ വന്ന സഹപ്രവർത്തകരിൽ ഇർഷാദ് അലി മാമുക്കോയയുടെ മക്കളെ പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. മാമുക്കോയ ഇർഷാദലിക്ക് ഒരു ഉപ്പയെപ്പോലെയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *