വിനീതിനെ കെട്ടിപ്പിടിച്ച് നടി ശോഭന ഇപ്പോഴും ഇവർ ഒരുമിച്ച് തന്നെ ഇവർ തമ്മിലെ ബന്ധം അറിയാമോ
മലയാള സിനിമയിലെ ക്ലാസിക് എന്നാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 1993 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും നിരവധി ആരാധകരാനുള്ളത്. ചിത്രത്തിലെ സംഭാഷണങ്ങളും പാട്ടുകളുമൊക്കെ മലയാളികൾക്ക് മനപാഠമാണ്. ശോഭനയും മോഹൻലാലും സുരേഷ് ഗോപിയും അവിശ്മരണീയമാക്കിയ ചിത്രം ഇന്നും മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തന്നെ ആണ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കൽ ത്രില്ലറായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കാലകാലങ്ങളായി ചിത്രത്തിന്‍റെ ഓരോ അണിയറ വിശേഷങ്ങളും സംവിധായകൻ ഉൾപ്പെടെ പുറത്തുവിടാറുണ്ട്. അതൊക്കെ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടതും. ഇപ്പോഴിത ചിത്രത്തിലെ ഒരു മുറൈ വന്ത് പാർത്തായ എന്ന പാട്ടിന്‍റെ ഗാനരംഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശോഭന. ഈ ഗാനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ഗാനരംഗത്തെ ശോഭനയുടെ പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
ശോഭനയും ശ്രീധറും ആണ് ചിത്രത്തിൽ നാഗവല്ലിയും രാമനാഥനുമായി എത്തിയത്. ഇരുവരുടെയും നൃത്തം ആയിരുന്നു ഗാനത്തിന്‍റെ ഹൈലൈറ്റ്. കറുത്ത നിറത്തിലെ തറയിൽ നിന്നുകൊണ്ടായിരുന്നു ഇരുവരും നൃത്തം ചെയ്തത്. തറയിലെ തിളക്കം ആ പാട്ടിൽ കാണുവാനും കഴിയും. തറയിൽ എണ്ണ പുരട്ടിയത് കൊണ്ടാണ് അങ്ങനെ തിളക്കം വന്നതെന്ന് പറയുകയാണ് ശോഭന. എണ്ണമയമുള്ള തറയിൽ നൃത്തം ചെയ്യാൻ താനും ശ്രീധറും ഏറെ ബുദ്ധിമുട്ടിയെന്നും ശോഭന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. തന്‍റെ നൃത്ത വിദ്യാലയത്തിലെ കുട്ടികൾക്ക് ഗാനത്തിന്‍റെ ചുവടുകൾ ശോഭന പറഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണാം.
ശോഭന എന്ന നടിയ്ക്ക് ഏറെ പ്രശംസകൾ നേടി കൊടുത്ത കഥാപത്രമാണ് മണിച്ചിത്രത്താഴിലേത്. നാഗവല്ലിയെ പോലെയാകാൻ ശ്രമിക്കുന്ന ഗംഗയെ അതിമനോഹരമായാണ് ശോഭന സ്ക്രീനില്‍ അവതരിപ്പിച്ചത്. ഗംഗ എന്ന കഥാപത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ചിത്രത്തിലെ അഭിനത്തിനു ദേശീയ പുരസ്‌കാരവും ലഭിച്ചു. ശോഭന എന്ന പേരിനൊപ്പം ചേർത്തു വയ്ക്കാവുന്ന കഥാപാത്രമാണ് ഗംഗയും നാഗവല്ലിയുമെന്ന് നിസംശയം പറയാം.അടുത്തിടെ ചിത്രത്തിലെ തന്‍റെ ഇഷ്ടപ്പെട്ട ഗാനത്തെ കുറിച്ചും ശോഭന തുറന്നു പറഞ്ഞിരുന്നു. വരുവാനില്ലാരുമീ… എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ചായിരുന്നു ശോഭനയുടെ തുറന്നു പറച്ചിൽ. മണിച്ചിത്രത്താഴിലെ ഏറ്റവും ഇഷ്ടപ്പെട്ട് പാട്ട് ഒരു മുറൈ വന്ത് പാർത്തയാ, പഴന്തമിഴ് എന്നീ പാട്ടുകൾ ആണെന്നും എന്നാൽ ഇപ്പോൾ സിനിമ വീണ്ടും കണ്ടതോടെ വരുവാനില്ലാരുമീ എന്ന ഗാനത്തിൽ മയങ്ങി പോയെന്നും ശോഭന കുറിച്ചു. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം.. എംജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു- ശോഭന ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.ഇതിന് മുൻപ് പലപ്പോഴും ശോഭന തന്‍റെ വിദ്യാലയത്തിലെ നൃത്ത വീഡിയോ പങ്കുവച്ചിട്ടുണ്ട്. ശോഭനയുടെ വീഡിയോകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇടയ്ക്ക് തന്‍റെ യാത്ര വിശേഷങ്ങളും ശോഭന പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും നൃത്ത വേദികളിൽ സ്ഥിരസാന്നിധ്യമാണ് താരം.
@All rights reserved Typical Malayali.
Leave a Comment