ഇത് നന്മയുടെ കഥയാണ് അല്ല ജീവിതമാണ് അതും നമ്മുടെ കേരളത്തിലെ നന്മ ഈ മക്കൾ ഇപ്പോൾ സന്തോഷത്തിലാണ്
എത്ര കണ്ടാലും മതിവരാത്ത ഒരു ഓണച്ചിത്രം. അത്തപ്പൂക്കളം ഇടുന്ന നാല് പൊന്നോമനകളുടെ മനോഹര ചിത്രത്തിന് സ്നേഹം കൊണ്ടാണ് ഫ്രെയിമിട്ടിരിക്കുന്നത്. പെൺമക്കളെ ഭാരമായി ബാധ്യതയായി കണ്ട് ഉപേക്ഷിച്ചുപോയ മാതാപിതാക്കളിൽ നിന്നാണ് ഈ നാല് കൺമണികളെ തോമസിനും നീനക്കും കിട്ടിയത്. അന്നുതൊട്ട് സ്വന്തം മക്കളായി നെഞ്ചിൽ ചേർത്ത് വളർത്തുകയാണ് കോട്ടയം പുതുപ്പള്ളി സ്വദേശികളായ ഈ അച്ഛനും അമ്മയും. പുനെ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുട്ടികളെ തോമസും നീനയും കാണുന്നത്.ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ നിയമ സഹായത്തോടെ സ്വന്തം ജീവിതത്തിലേക്ക് ഒപ്പം കൂട്ടുകയായിരുന്നു ഇരുവരും. 2019 -ൽ ആയിരുന്നു തോമസും നീനയും മുംബൈയിലേക്ക് യാത്ര പ്ലാൻ ചെയ്തത്. നേരിട്ട് മുംബൈയിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റ് അവർക്ക് കിട്ടിയില്ല. ശേഷം പുനെയിലേക്ക് ചെന്ന ശേഷം അവിടെ നിന്നു മുംബൈയിലേക്ക് ടിക്കറ്റ് എടുക്കാമെന്ന് ഇരുവരും നീനയും പുനെയിലേക്ക് വണ്ടി കയറി. പുനെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് തോമസിൻ്റെയും നീനയുടെയും ശ്രദ്ധ നാല് പെൺകുട്ടികളിൽ പതിയുന്നത്. റെയിൽവേ സ്റ്റേഷൻ്റെ ഒരു മൂലയിൽ മൂന്നു കുട്ടികളെയും ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു മുതിർന്ന പെൺകുട്ടി.കുട്ടികളുടെ ഇരിപ്പിൽ പന്തികേട് തോന്നിയ തോമസ് അവരുടെ അടുത്തുപോയി കാര്യങ്ങൾ തിരക്കി. നാല് ദിവസം മുൻപ് കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു മാതാപിതാക്കൾ. പിന്നീട് അനുജത്തിമാരെ ചേർത്തുപിടിച്ച് മുതിർന്ന കുട്ടി അവർക്ക് കാവൽ ഇരിക്കുകയായിരുന്നു. കുട്ടികളോട് സംസാരിച്ചപ്പോൾ തോന്നിയ സ്നേഹവും വാത്സല്യവും കാരണം അവരെ അവിടെ ഉപേക്ഷിച്ച് പോകാൻ തോമസിനും നീനയ്ക്കും ആയില്ല. ഇതോടെ കുട്ടികളെ വളർത്താമെന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചു.ഒപ്പം മുംബൈ യാത്ര ക്യാൻസൽ ചെയ്തു. കുട്ടികളെയുംകൊണ്ട് പുനെയിലുള്ള സുഹൃത്തിൻ്റെ സഹായത്തോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോയി.
കുട്ടികളെ ഒപ്പം കൊണ്ടു പോകുന്നതിന് നിയമപരമായി ഏറെ തടസ്സങ്ങൾ ഉണ്ടായിരുന്നു. ഒരു മാസത്തേക്ക് കുട്ടികളെ താൽക്കാലികമായി തോമസിനും നീനയ്ക്കുമൊപ്പം അയച്ചു. നാട്ടിൽ എത്തിയതോടെ അടുത്ത ബന്ധുക്കളിൽ ചിലർ പ്രശ്നമുണ്ടാക്കി.ഇതോടെ കുട്ടികളെയും കൊണ്ട് വാടക വീട്ടിലേക്ക് തോമസും നീനയും താമസം മാറി. കഴിഞ്ഞ ജൂലൈയിൽ നാലുപേരെയും ദത്തെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. വനിത ശിശു വികസന മന്ത്രാലയത്തിൽ നിന്നും കുട്ടികളെ വളർത്താനുള്ള അംഗീകാരം ലഭിച്ചു. 9 വയസ്സുള്ള ഐറസ് എലിസ തോമസ്, എട്ടുവയസ്സുള്ള ഇരട്ടകളായ ആൻഡ്രിയ റോസ് തോമസ്, ഐറിൻ സാറാ തോമസ്, ആറുവയസുള്ള അലക്സാഡ്രിയ സാറാ തോമസ് എന്നിവരാണ് തോമസിൻ്റെയും നീനയുടെയും ഹൃദയം കവർന്ന ആ പൊന്നു മക്കൾ. എല്ലാ സങ്കടങ്ങളിലും സന്തോഷങ്ങളിലും തോമസിനും നീനക്കുമൊപ്പം താങ്ങായി ഈ കുരുന്നുകൾ കൂടെ ഉണ്ട്.
@All rights reserved Typical Malayali.
Leave a Comment