48 വയസ്സായി, കല്യാണം കഴിച്ച് കുഞ്ഞുങ്ങളൊക്കെയായി ജീവിക്കാന്‍ ആഗ്രഹമുണ്ട്; എപ്പോൾ വേണമെങ്കിലും അത് സംഭവിച്ചേക്കാം എന്ന് നഗ്മ

48 വയസ്സായി, കല്യാണം കഴിച്ച് കുഞ്ഞുങ്ങളൊക്കെയായി ജീവിക്കാന്‍ ആഗ്രഹമുണ്ട്; എപ്പോൾ വേണമെങ്കിലും അത് സംഭവിച്ചേക്കാം എന്ന് നഗ്മ.വിവാഹം കഴിക്കാതെ ജീവിച്ചോളാം എന്ന ശപഥം ഒന്നും ഞാന്‍ എടുത്തിട്ടില്ല. കല്യാണം കഴിച്ച് കുട്ടികളൊക്കെയായി ജീവിക്കാനാണ് എനിക്കിപ്പോഴും ഇഷ്ടം. പ്രതീക്ഷയുണ്ട്, ഇനിയും വൈകിയിട്ടില്ല എന്ന് നഗ്മ പറയുന്നു.nagma revealed whether she would want to settle down in life anytime soon
48 വയസ്സായി, കല്യാണം കഴിച്ച് കുഞ്ഞുങ്ങളൊക്കെയായി ജീവിക്കാന്‍ ആഗ്രഹമുണ്ട്; എപ്പോൾ വേണമെങ്കിലും അത് സംഭവിച്ചേക്കാം എന്ന് നഗ്മ.തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായിക നടിയാണ് നഗ്മ. തമിഴിലായിരുന്നു കൂടുതലും അഭിനയിച്ചത്. തമിവിന് പുറമെ ഹിന്ദി, മലയാളം, കന്നട ബംഗാളി, മറാത്തി, പഞ്ചാബി ഭാഷകളില്‍ എല്ലാം സിനിമകള്‍ ചെയ്തിട്ടുണ്ട്. 1990 ല്‍ പുറത്തിറങ്ങിയ ഭാഗി എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പമാണ് നഗ്മയുടെ തുടക്കം. പിന്നീട് സിനിമയില്‍ സജീവമായ നടി ഇപ്പോള്‍ രാഷ്ട്രീയത്തിലാണ്.അന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞ ചില സെലിബ്രിറ്റികളുമായുള്ള നഗ്മയുടെ ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. സൗരവ് ഗാംഗുലി, ശരത് കുമാര്‍, രവി കൃഷ്ണ, മനോജ് തിവാരി തുടങ്ങിയവര്‍ക്കൊപ്പം ഉണ്ടായിരുന്ന നഗ്മയുടെ അവിഹിതങ്ങള്‍ വലിയ ചര്‍ച്ചയായി. 2014 ല്‍ ആണ് നഗ്മ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.പല പ്രണയ ബന്ധങ്ങളിലും പെട്ടുപോയെങ്കിലും, ഇപ്പോഴും നഗ്മ അവിവാഹിതയാണ്. 48 വയസ്സായി. എന്നാല്‍ ഇപ്പോഴും തനിക്ക് വിവാഹം ചെയ്ത് കുട്ടികളൊക്കെ ആയി ജീവിക്കാന്‍ ആഗ്രഹമുണ്ട് എന്ന് നഗ്മ പറയുന്നു. ഒരു തമിഴ് ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

വിവാഹം കഴിക്കാതെ, അവിവാഹിതയായി തുടര്‍ന്നോളാം എന്ന നിലപാടൊന്നും എനിക്കില്ല. സത്യത്തില്‍ ഇപ്പോള്‍ എനിക്ക് കല്യാണമൊക്കെ കഴിച്ച്, കുട്ടികളൊക്കെയായി ജീവിക്കാന്‍ ആഗ്രഹമുണ്ട്. എന്താണ് സംഭവിയ്ക്കുന്നത് എന്ന് നോക്കാം. ഇനിയും സമയമുണ്ടല്ലോ, എപ്പോള്‍ വേണമെങ്കിലും അത് സംഭവിച്ചേക്കാം എന്നാണ് നഗ്മ പറഞ്ഞത്.വിവാഹിതയല്ലാതെ, ഈ ഒറ്റയ്ക്കുള്ള ജീവിതം എന്നെങ്കിലും സങ്കടപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. വിവാഹം കഴിച്ചില്ലെങ്കിലും ഞാന്‍ സന്തോഷവതിയാണ്. ജീവിതത്തിലെ സന്തോഷത്തിന് അതുകൊണ്ട് കുറവുകളൊന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു നഗ്മയുടെ മറുപടി.നഗ്മ സൗരവ് ഗാംഗുലി ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും പ്രണയിച്ചു നടന്നു. സൗരവിന് അപ്പോള്‍ ഭാര്യയും കുടുംബവുമൊക്കെയുണ്ടായിരുന്നു. പിന്നീട് ബന്ധം വേര്‍പിരിഞ്ഞു. താനുമായുള്ള ബന്ധം സൗരവിന്റെ പ്രൊഫഷനെ ബാധിക്കുകയും, അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരികയും ചെയ്തപ്പോള്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്ന അതെന്നാണ് നഗ്മ നേരത്തെ പറഞ്ഞത്.ബോജ്പുരി നടന്‍ രവി കൃഷ്ണയുമായുണ്ടായിരുന്ന ബന്ധവും പരസ്യമാണ്. രവി കൃഷ്ണ തന്നെ ആ ബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. ഭാര്യയുമായി താമസിക്കുന്ന തന്റെ വീട്ടിലാണ് നഗ്മയും താമസിച്ചിരുന്നത് എന്നും, ഭാര്യയ്ക്ക് തങ്ങളുടെ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല, സത്യത്തില്‍ നഗ്മയുമായി തന്റെ ഭാര്യയ്ക്ക് നല്ല സൗഹൃദ ബന്ധം ഉണ്ടായിരുന്നു എന്നാണ് രവി കൃഷ്ണ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *