വീട്ടിലേക്ക് ആരെയും കയറ്റാതെ ഭിക്ഷക്കാരി, എന്നാൽ അവരെ മാറ്റി ആ കുടിൽ പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത്
ജമ്മു കശ്മീരിലെ ലൗജോരി ജില്ലയിൽ ഭിക്ഷടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു പിന്നീട് ഇവർ താമസിച്ചിരുന്ന താത്കാലിക സ്ഥലം പരിശോധന നടത്തിയ ഉദോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ.65 വയസ്സ് ഉള്ള ഇവർ മുപ്പത് വര്ഷത്തിൽ അധികം ആയി ബസ് സ്റ്റാൻഡിലും മറ്റും ഭിക്ഷ യാചിച്ചു കൊണ്ടായിരുന്നു ജീവിച്ചിരുന്നത്.
ഇത്തരക്കാർക്ക് മെച്ചമുള്ള ജീവിത സാഹചര്യം നൽകുന്നതിന് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുഗജൽ വെളിപ്പെടുത്തി.ഇവർ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ വേണ്ടി എത്തിയ മുനിസിപ്പൽ തൊഴിലാളികളാണ് മൂന്നു പ്ലാസ്റ്റിക് ബാഗിൽ ആയി കൊണ്ട് നോട്ടും ചില്ലറയും ഭദ്രമായി പൊതിഞ്ഞു വെച്ചത് കണ്ടത്.
അപ്പോൾ തന്നെ പോലീസിൽ അറിയിച്ചു പോലീസും മജിസ്ട്രേട്ടും സംഭവ സ്ഥലത്തു എത്തി പരിശോധന നടത്തി മണിക്കൂറുകൾക്ക് ശേഷമാണു 258507 രൂപ എണ്ണി തിട്ടപ്പെടുത്തിയതു എന്ന് കമ്മീഷണർ വ്യക്തമാക്കി.
പണം ഉടമക്ക് തന്നെ തിരികെ നൽകും എന്നും കൂട്ടി ചേർത്തു .ഭിക്ഷ യാചിച്ചു കിട്ടിയ പണം മുഴുവൻ ഇവർ പ്ലാസ്റ്റിക് ബോക്സിൽ ആക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇവർ എവിടെ നിന്നാണ് വരുന്നത് എന്നോ മറ്റു വിവരമോ ആർക്കും അറിയില്ല.മുപ്പത് വർഷത്തിൽ അധികം ആയി ഇവർ ഇവിടെ ഭിക്ഷ യാചിക്കുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment