കണ്ണുനിറയിച്ച് കൊല്ലം സുധിയുടെ അവസാന വീഡിയോ പുറത്ത്..! മകന്‍ നല്‍കിയ സര്‍പ്രൈസ്

അച്ഛനൊപ്പം വളർന്ന മകൻ, കൂട്ടുകാരായിരുന്നു; ചേതനയറ്റ അച്ഛനെ കണ്ട് കരച്ചിലടക്കാനാകാതെ രാഹുൽ; കരൾ അലിയിക്കും രംഗങ്ങൾ.ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു….കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു….കൈക്കുഞ്ഞായപ്പോൾ മുതൽ അച്ഛനൊപ്പം വളർന്ന മകൻ; സുധിയെ കാണാൻ.അമ്മ ഉപേക്ഷിച്ചു പോയപ്പോളും അമ്മയെ പോലെ നെഞ്ചോട് ചേർത്താണ് സുധി മൂത്തമകൻ രാഹുലിനെ വളർത്തിയത്. ഒന്നരവയസ്സുള്ളപ്പോഴാണ് രാഹുൽ അച്ഛന്റെ ഒപ്പം സ്റ്റേജുകളിലും എത്തി തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു സുധിയും മകൻ രാഹുലും. അച്ഛനെ അവസാനമായി കാണാൻ എത്തുമ്പോൾ കരച്ചിൽ അടക്കാൻ പാട് പെടുകആയിരുന്നു ആ കുഞ്ഞു മനസ്സ്.ബാലേട്ടൻ സിനിമയിലെ ഗാനം പോലെ അര്ഥവത്താവുകയാണ് സുധിയുടേയും മകന്റെയും ബന്ധം. “ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു….കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു” ശരിക്കും സുധി മകനൊപ്പം തന്നെ ഓരോ വളർച്ചയിലും ഉണ്ടായിരുന്നു. രാഹുൽ കുഞ്ഞായിരുന്നപ്പോൾ സ്റ്റേജിന് പുറത്ത് സ്പോഞ്ചിന്റെ കൂടുകളിലും മറ്റും ഉറക്കി കിടത്തിയിട്ടാണ് സുധി ജോലി എടുത്തിരുന്നത്.

മകൻ കുറച്ചുക്കൂടി വലുതായപ്പോൾ മകൻ അച്ഛനൊപ്പം കൂടി. രാഹുലിന് അഞ്ച് വയസ്സൊക്കെ ആയപ്പോൾ കർട്ടൻ പിടിക്കാൻ തുടങ്ങിയതാണ്. അച്ഛന്റെ ഭൗതിക ശരീരം അവസാനമായി കണ്ടപ്പോൾ ആ കൗമാരക്കാരനെ ആശ്വസിപ്പിക്കാൻ കൂടെ ഉണ്ടായിരുന്നവർക്ക് കഴിയുമായിരുന്നില്ല.കുടുംബം നോക്കാൻ പാടുപെട്ട സുധി ​
ഭാര്യ മകനെ ഉപേക്ഷിച്ചു പോയപ്പോഴും പ്രതിസന്ധികളിൽ സുധി തളർന്നില്ല. ഒരു വീടായിരുന്നു സുധിയുടെ സ്വപ്നം. ഇപ്പോൾ കോട്ടയത്ത് ഭാര്യ രേണുവിന്റെ വീട്ടിലാണ് സുധി താമസിച്ചത്. “ഇവിടെ അടുത്ത് ഒരു പ്ലോട്ടിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ വന്നപ്പോൾ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായി. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു”, എന്ന് അടുത്തിടെ സുധി നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടം നേടിയവനാണ് സുധി..!പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..!
അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകവും..! ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു- എന്നാണ് കൊല്ലം ശുദ്ധിയെ കുറിച്ച് ഷമ്മി കുറച്ചത്. നിരവധി താരങ്ങളാണ് താരത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി എത്തുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *