ഇനി പുതിയ തുടക്കം മേഘ്നയുടെ സ്വപ്ന സാക്ഷാത്കാരം കുടുംബത്തോടൊപ്പം സന്തോഷം പങ്കുവച്ചു
ടെലിവിഷൻ രംഗത്തെ പ്രധാന താരങ്ങളിലൊരാളാണ് മേഘ്ന വിൻസെന്റ്. തമിഴകത്തുനിന്നും ബ്രേക്കെടുത്ത് വീണ്ടും മലയാളത്തിലേക്കെത്തിയിരിക്കുകയാണ്. മിസിസ് ഹിറ്റ്ലറിലെ ജ്യോതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന വിന്‍സെന്റ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരം കൂടിയാണ് മേഘ്ന. യൂട്യൂബ് ചാനലിലൂടെയായും മേഘ്ന വിശേഷങ്ങള്‍ പങ്കിടാറുണ്ട്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസ്റ്റര്‍& മിസിസ് ഹിറ്റ്ലറില്‍ അഭിനയിച്ച് വരികയാണ് താരം. അമ്മമാര്‍ക്കൊപ്പമുള്ള രസകരമായ വീഡിയോയുമായി കഴിഞ്ഞ ദിവസം മേഘ്ന എത്തിയിരുന്നു.തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു മേഘ്ന അമ്മമാരോട് ചോദിച്ചത്. അമ്മയും, റേച്ചമ്മയും വാച്ചിയമ്മയുമായിരുന്നു മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നത്. പ്രിയപ്പെട്ട ഭക്ഷണം ചോദിച്ചപ്പോള്‍ എല്ലാവരും ഒരേ പോലെയായിരുന്നു മറുപടി നല്‍കിയത്. പോവാനിഷ്ടമുള്ള സ്ഥലം ചോദിച്ചപ്പോള്‍ ഷിംലയെന്നായിരുന്നു മേഘ്നയുടെ മറുപടി. പ്രിയപ്പെട്ട വസ്ത്രം പട്ടുസാരിയാണെന്നും മേഘ്ന വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഹാപ്പിയുടെ കൂടെയാണ്. റേച്ചമ്മയില് ഇഷ്ടമില്ലാത്ത ക്യാരക്ടറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓവര്‍തിങ്കിങ് എന്നായിരുന്നു മേഘ്ന പറഞ്ഞത്. വാച്ചിയമ്മ ഒരുകാര്യം ഇങ്ങനെ പറഞ്ഞോണ്ടിരിക്കും, അതത്ര ഇഷ്ടമുള്ള കാര്യമല്ല. കുടുംബചിത്രങ്ങളാണ് കൂടുതലിഷ്ടം. ഹോം ഏറെ പ്രിയപ്പെട്ട ചിത്രമാണ്. ഫാത്തിമയാണ് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്നും മേഘ്ന വ്യക്തമാക്കിയിരുന്നു.
വീട്ടിലെ ഫുഡാണ് ഏറെയിഷ്ടം. താന്‍ അഭിനയിച്ച പരമ്പരകളില്‍ എല്ലാം ഒരുപോലെയിഷ്ടമാണ്. റേച്ചമ്മയുടെ പിറന്നാള്‍ ഡിംസംബറിലാണ്, ആ സമയത്ത് പുള്ളിക്കാരി ഇവിടെയുണ്ടാവില്ല, അതോണ്ട് നേരത്തെ തന്നെ ഗിഫ്റ്റ് മേടിച്ചിരുന്നു. മനോഹരമായ പാദസരമായിരുന്നു മേഘ്ന റേച്ചമ്മയ്ക്കായി വാങ്ങിച്ചത്. മനസ് നിറഞ്ഞു, സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു റേച്ചമ്മ പറഞ്ഞത്.നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൂന്ന് അമ്മമാരും പൊളിയാണ്, ഈ സ്നേഹം എന്നും നിലനില്ക്കട്ടെ, ഇങ്ങനെയൊരു വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. എല്ലാവരേയും ഒന്നിച്ച് കണ്ടതില്‍ സന്തോഷമെന്നും ആരാധകര്‍ കുറിച്ചിരുന്നു. മേഘ്നയെ വിവാഹം കഴിക്കാനിഷ്ടമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. എന്തൊക്കെ നഷ്ടമായാലും എനിക്ക് നിന്നെ ഭാര്യയായിട്ട് വേണമെന്നായിരുന്നു കമന്റ്. നിരവധി പേരാണ് ഈ കമന്റിന് മറുപടി നല്‍കിയിട്ടുള്ളത.
@All rights reserved Typical Malayali.
Leave a Comment