ദിലീപിന്റെ ഈ നായികയെ ഓർമ്മയുണ്ടോ ഒരു മാറ്റവുമില്ലാതെ താരം കുടുംബത്തിൽ പുതിയ വിശേഷങ്ങൾ

വിവാഹത്തോടെയായിരുന്നു ബ്രേക്കെടുത്തത് ഇതുപോലൊരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു 6 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ച് മിത്ര കുര്യന്‍ പറഞ്ഞത്.മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച് മുന്നേറുന്നതിനിടയിലായിരുന്നു മിത്ര കുര്യന്റെ വിവാഹം. വിവാഹത്തോടെയായി താരം അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. 6 വര്‍ഷത്തെ ബ്രേക്ക് അവസാനിപ്പിച്ച് അമ്മ മകള്‍ എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം.നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി മിത്ര കുര്യന്‍ അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അമ്മ മകളെന്ന പരമ്പരയിലൂടെയായാണ് താരം തിരിച്ചെത്തിയത്. സ്‌ക്രീനില്‍ മാത്രമല്ല റിയല്‍ ലൈഫിലും അമ്മ ജീവിതം ആസ്വദിച്ച് വരികയാണ് താരം. വിവാഹത്തോടെയായാണ് താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതെന്ന് താരം പറയുന്നു. സീരിയലുകളിലൂടെയായി തിരിച്ചുവരവ് നടത്താമെന്ന് കരുതിയിരുന്നു. അതേപോലെ തന്നെയായി തിരിച്ചെത്തുകയായിരുന്നു മിത്ര. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മിത്ര കുര്യന്‍ വിശേഷങ്ങള്‍ പങ്കിട്ടത്.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലായിരുന്നു മിത്ര കുര്യന്‍ ഒടുവിലായി അഭിനയിച്ചത്. 2015ലായിരുന്നു വിവാഹം. കരിയര്‍ പോലെ തന്നെയായി പ്രധാനപ്പെട്ട കാര്യമാണ് കുടുംബജീവിതവും. അതിനാലാണ് അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. കൃത്യമായ ബ്രേക്ക് കിട്ടുമെന്ന് മനസിലാക്കിയതിനാലാണ് തിരിച്ചുവരവ് സീരിയലിലൂടെയാവാമെന്ന് കരുതിയതെന്നും മിത്ര പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സംവിധായകനാണ് തനിക്ക് ആത്മവിശ്വാസമേകിയതെന്ന് മിത്ര പറയുന്നു. വിവാഹശേഷം ഇടവേള എടുത്തപ്പോള്‍ സിനിമ ശരിക്കും മിസ് ചെയ്തിരുന്നു. അനിവാര്യമാണ് ഈ ഇടവേളയെന്നും വിഷമം തോന്നേണ്ടതില്ലെന്നും മനസിനെ പറഞ്ഞുപഠിപ്പിച്ചിരുന്നു.

ബോര്‍ഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ മിത്രയും എത്തിയിരുന്നു. ആ സമയത്ത് നയന്‍താരയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ചിത്രത്തിലെ സേതുലക്ഷ്മിയെ ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അന്ന് എനിക്ക് വേണ്ടി തന്നിരുന്ന വസ്ത്രങ്ങള്‍ കണ്ട് ഇതെന്താ ഇങ്ങനെ, കുറച്ച് നല്ല കോസ്റ്റിയൂം കൊടുത്തൂടേ എന്നൊക്കെ ചോദിക്കുമായിരുന്നു. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ സെറ്റില്‍ വെച്ചാണ് പിന്നീട് നയന്‍താരയെ കണ്ടത്. അന്ന് വിശേഷങ്ങളൊക്കെ പങ്കുവെച്ചിരുന്നു.സീരിയലിലൂടെയുള്ള തിരിച്ചുവരവില്‍ മിത്ര ബിഗ് സ്‌ക്രീനിലേക്കും എത്തുമോയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. നേരത്തെ സിനിമാചിത്രീകരണമെന്ന് പറഞ്ഞാല്‍ പാറിപ്പറന്ന് നടക്കാനാവുമായിരുന്നു. ഇപ്പോള്‍ മോന്റെ കാര്യങ്ങളൊക്കെയായി തിരക്കിലാണ്. അവനെ ഒത്തിരി ദിവസം വിട്ട് നില്‍ക്കാന്‍ പറ്റില്ല. വല്ലാതെ മിസ് ചെയ്യും. മികച്ച അവസരം ലഭിക്കുകയാണെങ്കില്‍ സിനിമയും നോക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നുമായിരുന്നു മിത്ര കുര്യന്‍ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *