ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി സംഭവം വൈറൽ

ബാങ്കിലെത്തിയ കോടീശ്വരനോട് മാസ്ക് ധരിക്കാൻ പറഞ്ഞ ജീവനക്കാരന് കിട്ടിയ പണി ഇപ്പോൾ ലോകമെങ്ങും വൈറലാണ്. ചൈനയിലാണ് സംഭവം നടന്നത്. ബാങ്കിലെത്തിയ കോടീശ്വരനട് മാസ്ക് ധരിക്കാൻ സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇത് കോടീശ്വരന് തീരെ ഇഷ്ടമായില്ല. ഉടൻ തന്നെ ബാങ്കിൽ നിന്നും അഞ്ചു കോടി 80 ലക്ഷം രൂപ പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചു. അവിടെയും നിന്നില്ല, തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി തരാനും ഇയാൾ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ഷഹഗായിൽ നിന്നാണ് സുരക്ഷാ ജീവനക്കാരൻ്റെ നിർദ്ദേശം ഇഷ്ടപ്പെടാതിരുന്ന സൻവെയർ എന്നറിയപ്പെടുന്ന സമ്പന്നൻ വൻതുക പിൻവലിച്ചത്.

ഒരു ദിവസം പിൻവലിക്കാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. എന്നാൽ കലിയടങ്ങാത്ത കോടീശ്വരൻ എന്നും ബാങ്കിലെത്തി തൻ്റെ നിക്ഷേപം പൂർണമായും പിൻവലിക്കാനാണ് തീരുമാനം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജീവനക്കാർ രണ്ടു മണിക്കൂറിലേറെ എടുത്ത് എണ്ണിത്തിട്ടപ്പെടുത്തിയ പണം 3 വലിയ പെട്ടികളിലാക്കി തൻ്റെ ആഡംബര കാറിൽ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുക മറ്റൊരു ബാങ്ക് നിക്ഷേപിക്കുമെന്ന് വ്യക്തമാക്കി. ബാങ്ക് തന്നെ ഏൽപ്പിച്ച ജോലി ചെയ്തു എന്ന നിലപാടാണ് ജീവനക്കാരൻ സ്വീകരിച്ചത്. ജീവനക്കാരൻ്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *