തന്റെ അവസ്ഥ വളരെ മോശം എന്നു നടി – നൃത്തം ഒക്കെ ഉപേക്‌ഷിച്ചു – നടിയുടെ അവസ്ഥ

സൗന്ദര്യം കൊണ്ട് മാത്രമല്ല അഭിനയവും നൃത്തവും കൊണ്ട് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു ഭാനുപ്രിയ. തെലുങ്കിലും തമിഴിലും മലയാളത്തിലും അടക്കം മികച്ച സിനിമകൾ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളിൽ തെന്നിന്ത്യൻ താര സുന്ദരി ആയി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി. നായികയായ ചിത്രങ്ങളിൽ അധികവും വലിയ ഹിറ്റുകൾ. മലയാളികൾക്ക് പ്രിയങ്കരിയാണ് ഭാനുപ്രിയ. രാജശില്പി, അഴകിയരാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഭാനുപ്രിയ ഇന്ന് സിനിമാലോകത്തുനിന്നും വളരെക്കാലമായി വിട്ടുനിൽക്കുകയാണ്.ഇപ്പോഴിതാ ഒട്ടും സന്തോഷം തരുന്ന വാർത്തയല്ല ഭാനുപ്രിയയെ കുറിച്ച് പുറത്തുവരുന്നത്. ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഓർമ്മക്കുറവ് നേരിടുന്നതായി ഭാനുപ്രിയ വെളിപ്പെടുത്തി. . ക്ലാസിക്കൽ നർത്തകിയായ ഭാനുപ്രിയ നൃത്തത്തിലും സജീവ അല്ലാതായിരിക്കുന്നു എന്നാണ് പറയുന്നത്. എനിക്ക് കുറച്ചു നാളുകളായി സുഖമില്ല. ഓർമ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. പിന്നീട് താല്പര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും ഞാൻ പറക്കുകയാണ്. പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്.

ചില മരുന്നുകൾ കഴിക്കുന്നുണ്ട്. ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്ത തെറ്റായിരുന്നു. അദ്ദേഹം ഹൈദരാബാദിലും ഞാൻ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോൾ അഭിനയിച്ച് ഒരുപാട് യാത്ര ചെയ്തു. വിവാഹമോചനം നേടി എന്ന വാർത്തയിൽ സത്യം ഇല്ല. മകൾ അഭിനയ. 20 വയസ്സാണ്. ഏകമകളാണ്. ലണ്ടനിലെ ലോങ്ങ് ബറോ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ് അവൾ. നാച്വറൽ സയൻസ് ആണ് വിഷയം. അവധി കിട്ടുമ്പോൾ അവൾ വരാറുണ്ട്. എന്നും ഭാനുപ്രിയ പറഞ്ഞു. ഭാനുപ്രിയയുടെ ഭർത്താവ് 2018-ൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *