സിബി മലയില്‍ എന്റെ അഭിനയത്തിന് ഇട്ടത് നൂറില്‍ രണ്ട് മാര്‍ക്ക്; എന്റെ മുഖം നല്ലതാണെന്ന് എനിക്ക് തോന്നണ്ടേ?

ദ കംപ്ലീറ്റ് ആക്ടര്‍ ആയി മലയാളികള്‍ കാണുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. ഫാസിലിന്റെയും ആദ്യത്തെ ചിത്രമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മോഹന്‍ലാലിന് മലയാള സിനിമയിലേക്കുള്ള കവാടം തുറന്ന് നല്‍കിയത് ഈ സിനിമയായിരുന്നെങ്കിലും അതിന് മുമ്പ് മോഹന്‍ ലാല്‍ അഭിനയിച്ചത് സുഹൃത്തായ അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടം എന്ന ചിത്രത്തിലാണ്. ഈ ചിത്രം ഏറെ കാലം റിലീസ് ആയിരുന്നില്ല. അതിന് മുമ്പെ വില്ലന്‍ വേഷത്തിലെത്തി മലയാളികളുടെ മനസ് കവര്‍ന്ന നടനായിരുന്നു മോഹന്‍ലാല്‍. ഇപ്പോള്‍ താന്‍ ആ സിനിമയുടെ പരസ്യം കണ്ട് അഭിനയിക്കാനെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്. ജെ.ബി ജംഗ്ഷനില്‍ പണ്ട് മോഹന്‍ ലാല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ഷോട്ട് എന്ന് പറയുന്നത് എന്റെ വീട്ടിന്റെ മുന്നില്‍ എന്റെ റോഡില്‍ ഞാന്‍ ഒരു സൈക്കിളില്‍ വരുന്നതാണ്. സൈക്കിളില്‍ വന്ന് വീഴുന്ന ഷോട്ടായിരുന്നു അത്. ആ സിനിമ മിക്കതും ഷൂട്ട് ചെയ്തിരിക്കുന്നത് എന്റെ വീട്ടില്‍ തന്നെയായിരുന്നു. കോളേജില്‍ അഭിനയിക്കുമ്പോള്‍ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു അപ്പോഴൊക്കെ ഹ്യൂമര്‍ ചെയ്യാന്‍ സാധിച്ചിരുന്നു. അതാണ് തിരനോട്ടം എന്ന ചിത്രത്തില്‍ അത്തരത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിന് കാരണമെന്ന് മോഹന്‍ ലാല്‍ ഓര്‍ത്തെടുത്തു.

‘അശ്വിന്റെ സര്‍പ്രൈസ് ഗിഫ്റ്റ് നിരസിച്ച് ദിയ കൃഷ്ണ !’; അതുവെച്ച് അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് ഉണ്ടാക്കിയത്… Advertisement മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് ആളുകളെ തേടുന്നു എന്ന് പറഞ്ഞ് ഒരു പരസ്യം കണ്ടപ്പോള്‍ തങ്ങള്‍ നിര്‍ബന്ധിച്ചാണ് ലാലിനെകൊണ്ട് ഫോട്ടോ എടുത്ത് അയപ്പിക്കുന്നതെന്ന് പ്രൊഡ്യൂസറും നടനുമായ സുരേഷ് കുമാര്‍ പറഞ്ഞു. ആ ഫോട്ടോസ് ഒന്നും ലാലിന് അത്ര ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം എല്ലാം കൂടി എന്റെ വീട്ടില്‍ കൊണ്ടു വന്ന് ഇട്ടിട്ട് എടാ ഇത് ഞാന്‍ അയക്കുന്നില്ല എന്ന് പറഞ്ഞു. അത് എന്റെ വീട്ടില്‍ മേശപ്പുറത്ത് വെച്ച് ലാല്‍ വീട്ടില്‍ പോയി. അമ്മ ഇത് കണ്ടിട്ട് എന്താണെന്നൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ലാല്‍ കൊണ്ടിട്ടതാണെന്ന്. അമ്മ പറഞ്ഞു, അത് അയച്ചിട്ടേക്ക്. ചുമ്മ കളയുന്നതെന്തിനാണെന്ന്. അപ്പോള്‍ തന്നെ പോയി ഞാന്‍ അത് പോസ്റ്റ് ചെയ്തു. പിറ്റേ ദിവസം ലാലിന് ടെലഗ്രാം വരികയും ചെയ്തു. എന്നിട്ട് ലാല്‍ എന്നോട് ചോദിച്ചു, നീ അത് അയച്ചു അല്ലേ എന്നും സുരേഷ് കുമാര്‍ പരിപാടിക്കിടെ ഓര്‍ത്തെടുത്തു. ‘ഇത് കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് ധ്യാന്‍ പറഞ്ഞു’; കഥയ്ക്ക് പ്രേരകമായത് ആ ചിത്രം: വിനീത് എന്നാല്‍ അന്ന് താന്‍ ഇത് അയക്കാന്‍ പോയിരുന്നു എന്നാണ് ലാല്‍ പറയുന്നത്. താന്‍ അയക്കാന്‍ പോയപ്പോള്‍ തന്റെ കയ്യില്‍ 5 രൂപയോ മറ്റോ അന്നത്തെ വലിയ പൈസയാണ് ഉണ്ടായിരുന്നത്. അപ്പോള്‍ അവിടുള്ള ആള്‍ ചില്ലറ കൊണ്ടു വരാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എന്തോ ദുശ്ശകുനമാണെന്നൊക്കെ തോന്നിയിട്ട് അയച്ചില്ല. മാത്രമല്ല അവസാന ദിവസമായിരുന്നു. പിന്നെ ഫോട്ടോ കണ്ടിട്ട് അയക്കണം എന്ന് എനിക്ക് തോന്നണ്ടേ എന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരുപാട് ഷോകൾ ഏറ്റ സമയത്താണ് അദ്ദേഹം വിട്ട് പിരിയുന്നത്; എന്റെ നഷ്ടം മറ്റുള്ളവർക്ക് ദുരിതമാകരുത്; വിന്ദുജ ‘നല്ല ഫോട്ടോ ആയിരുന്നതുകൊണ്ടല്ല, എന്റെ മുഖം അങ്ങനെ ആയതുകൊണ്ടാണ്. ഇത് കണ്ട് കണ്ടാണ് ആള്‍ക്കാര്‍ക്ക് ഇഷ്ടമായത്. അതാണ് സത്യം. അങ്ങനെ ഈ സിനിമയിലേക്ക് അയക്കുകയും അത് അവസാന ദിവസമായിരുന്നു. അവര്‍ക്ക് അതുവരെ ആരെയും കിട്ടിയിട്ടില്ലായിരുന്നു. അവിടെ ഞാന്‍ ചെന്നപ്പോള്‍ എന്നോട് പറഞ്ഞു, പുതിയ സിനിമയിലേക്ക് ഒരു വില്ലനെ വേണം. രജിനികാന്ത് ഒക്കെ പോലെ ഒരു വില്ലന്‍. അങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു,’ മോഹന്‍ലാല്‍ പറയുന്നു. രജിനികാന്തിനെ പോലെ ഒന്നും അഭിനയിക്കാന്‍ എനിക്ക് അറിയില്ല. എനിക്ക് അറിയാവുന്ന പോലെ ഞാന്‍ ചെയ്യാം എന്നാണ് പറഞ്ഞത്. സിബി മലയില്‍ അടക്കമുള്ള ആളുകള്‍ അന്ന് അവിടെ ഉണ്ട്. അവര് പറഞ്ഞ ചില രംഗങ്ങള്‍ ഒക്കെ ചെയ്തു കാണിച്ചു. അതില്‍ ഏറ്റവും കുറവ് മാര്‍ക്ക് തന്നത് സിബി മലയില്‍ ആണ്. നൂറില്‍ രണ്ട് മാര്‍ക്കാണ് സിബി മലയില്‍ തന്നത്. പക്ഷെ പിന്നെ അദ്ദേഹത്തിന്റെ രണ്ട് സിനിമകൡലൂടെ തന്നെയാണ് എനിക്ക് രണ്ട് നാഷണല്‍ അവാര്‍ഡുകളും കിട്ടിയതെന്നും മോഹന്‍ലാല്‍ പറയുന്നു. പക്ഷെ ഫാസില്‍ എനിക്ക് 95 മാര്‍ക്കോ മറ്റോ ആണ് ഇട്ടത്. ജിജോ 98 മാര്‍ക്കോ മാറ്റോ ആണ് ഇട്ടത്. അങ്ങനെയാണ് തകാന്‍ ഈ സിനിമയിലേക്ക് വന്നതെന്നും മോഹന്‍ലാല്‍ ഓര്‍ത്തെടുക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *