സുരേഷ് ഗോപിയ്ക്കരികെ ഒരു സുന്ദരിക്കുട്ടി.. കക്ഷി ജയറാമിന്റെ ആരെന്നറിയാമോ

മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലനടയിൽ വച്ചുനടന്ന ചടങ്ങിലാണ് നവനീത് മാളവികയെ താലിചാർത്തി സ്വന്തമാക്കിയത്. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റാണ് നവനീത്. ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ വിവാഹം അത് വളരെ മനോഹരമായി നാടാണ് എന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് പാർവതിയും ജയറാമും പ്രതികരിച്ചത്.

മുപ്പത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ചെയ്തപോലെ ഗുരുവായൂരപ്പന്റെ മുന്നിൽ ചക്കിയും വിവാഹിതയയി എന്നും ജയറാം ഓർമ്മകൾ പങ്കിട്ടുകൊണ്ട് പറഞ്ഞു. തമിഴ് സ്റ്റൈലിൽ ആയിരുന്നു വിവാഹത്തിന് മാളവിക വേഷം അണിഞ്ഞത്. കൾച്ചറൽ ലുക്കിൽ എത്തണം എന്നത് ചക്കിയുടെ ആഗ്രഹം ആയിരുന്നു എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെ പറഞ്ഞത്. ഒരു പക്കാ ട്രഡീഷണൽ മേക്കപ്പ് ആണ് മാളവികയ്ക്കായി വികാസ് ചെയ്തതും.

“പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്‌ വെള്ളിചിട്ടണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌”, അതി സുന്ദരി ആയിട്ടാണ് മാളവിക ചടങ്ങിൽ പാങ്കെടുക്കാൻ എത്തിയത്. മകളെ കൈ പിടിച്ചുകൊടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ജയറാമിന്. പാർവതിയും വികാരാധീനയായി. നടൻ സുരേഷ് ഗോപി ആനി, ഷാജി കൈലാസ് തുടങ്ങി നിരവധിപേരാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസം തന്നെ ഗുരുവായൂരിലേക്ക് എത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *