‘ഞാൻ വിവാഹം ചെയ്തെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടായേനെ’! അതിനിടയിലാണ് ഖുശ്ബു വന്നത്; സുന്ദറിന്റെ പ്രണയ കഥ പറഞ്ഞ് ബയൽവാൻ രംഗനാഥൻ!

വിവാഹ ശേഷം ഖുശ്ബു മതം മാറിയെന്ന രീതിയിൽ കുറെ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയെല്ലാം ശക്തമായി ഖുശ്ബു പ്രതികരിച്ചിട്ടുണ്ട്. ഇരുവർക്കും അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്. ഒരുമിച്ചുള്ള 29 വർഷങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഖുശ്ബു കുറിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.actor bayilvan ranganathan reveales khusbu husband sundar c decided to propose actress soundarya before his marriage.’ഞാൻ വിവാഹം ചെയ്തെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടായേനെ’! അതിനിടയിലാണ് ഖുശ്ബു വന്നത്; സുന്ദറിന്റെ പ്രണയ കഥ പറഞ്ഞ് ബയൽവാൻ രംഗനാഥൻ!.മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത താരമാണ് ഖുശ്ബു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ ഖുശ്ബു അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് ഖുശ്ബു പ്രേക്ഷകരുടെ മിന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ജയറാം എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പവും മലയാളത്തിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെങ്കിലും രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’യിലൂടെ ഒരു തിരിച്ചുവരവും നടത്തിയിരുന്നു.ഖുശ്ബുവും സംവിധായകൻ സുന്ദറും പ്രണയിച്ചു വിവാഹം ചെയ്തവർ ആണ്. ഇവരെ കുറിച്ച് നടനും സിനിമ നിരൂപകനുമായ ബയൽവാൻ രംഗനാഥന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. “സുന്ദറിനെ പണ്ടുമുതലേ എനിക്ക് അറിയാം. നല്ല മനുഷ്യൻ ആണ്. വളരെ അച്ചടക്കം ഉള്ള മനുഷ്യനുമാണ്. രംഭ സിനിമയിലൂടെയാണ് അദ്ദേഹം പെട്ടെന്ന് പ്രശസ്തനായത്. അതിനു ശേഷം കുറച്ചു പ്രേത സിനിമ ചെയ്തു. ഇപ്പോൾ സിനിമ ഒന്നും ഇല്ല. ഒരിക്കൽ ഒരു പത്രക്കാരൻ സുന്ദറിനോട് ചോദിച്ചു, ഖുശ്ബുവിനെ കല്യാണം കഴിക്കുന്നതിനു മുൻപ് നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്.

സൗന്ദര്യ
എന്തിനാടോ കുടുംബം കലക്കാൻ നോക്കുന്നത് എന്ന് ചോദിക്കേണ്ടതിനു പകരം സുന്ദർ അതിനു മറുപടി പറഞ്ഞു. അതെ ഞാൻ അതിനു മുൻപ് പ്രണയിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി. ആരെയാണെന്ന് ചോദിച്ചപ്പോൾ സൗന്ദര്യയെ അറിയാമോ എന്ന് ആയിരുന്നു മറുപടി. രജിനികാന്തിന്റെ കൂടെ പടയപ്പയിൽ ഒക്കെ അഭിനയിച്ച നടി സൗന്ദര്യ എന്നായിരുന്നു മറുപടി. ആ പെൺകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഒരുതരം ഭ്രാന്ത് പോലെ ഇഷ്ടമായിരുന്നു. ഞാൻ ആ കുട്ടിയെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങിനെ നടന്നെങ്കിൽ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇരുന്നേനെ. അതിനിടയിൽ ആണ് എന്റെ ജീവിതത്തിലേക്ക് ഖുശ്ബു വന്നത്. പിന്നെ ഖുശ്ബുവിനെ വിവാഹം കഴിച്ചു.

ഖുശ്ബുവിനോടും പറഞ്ഞിട്ടുണ്ട്
ഇത് ഞാൻ നിങ്ങളോട് മാത്രമല്ല ഖുശ്ബുവിനോടും പറഞ്ഞിട്ടുണ്ട്. നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ എങ്ങിനെ എങ്കിലും പ്രൊപ്പോസ് ചെയ്ത് സൗന്ദര്യയെ കല്യാണം കഴിച്ചേനെ എന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. അതിന്റെ എഫക്റ്റ് എന്തായിരുന്നു എന്നറിയോ, ഞാൻ ഇത് പറഞ്ഞപ്പോൾ അവൾ ആദ്യം ചെയ്തത് എന്റെ ഒരു സിനിമയിലും ഇനി സൗന്ദര്യയെ അഭിനയിപ്പിക്കാൻ പാടില്ല എന്ന് സത്യം ചെയ്തു വാങ്ങിച്ചു എന്നാണ് സുന്ദർ പറഞ്ഞത്. ഇത് വളരെ രസമുള്ള കാര്യമാണ്. ജീവിതത്തിൽ നല്ലപേര് വാങ്ങിയ ആളാണ്, അല്ലെങ്കിൽ പിന്നെ ഭാര്യയോട് പോയി സൗന്ദര്യയെ ഇഷ്ടമായിരുന്നു എന്ന് പറയുമോ. വീട്ടിൽ പോയി അടി വല്ലതും കിട്ടിയ എന്നറിയില്ല” ബയൽവാൻ രംഗനാഥൻ പറയുന്നു.

ഹെലികോപ്റ്റർ തകർന്ന്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയായിരുന്നു സൗന്ദര്യ. കന്നഡക്കാരിയായ സൗന്ദര്യ 2003 ൽ വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്തു. 2003 ലാണ് സൗന്ദര്യ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ രഘുവിനെ വിവാഹം കഴിക്കുന്നത്. ബന്ധുവും ബാല്യകാല സുഹൃത്തുമായിരുന്നു രഘു. അഭിനയ രംഗത്തോട് വിട പറഞ്ഞ സൗന്ദര്യ, 2004 ൽ ഭാരതീയ ജനത പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി എങ്കിലും; അതേ വർഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യാത്ര ചെയ്യുമ്പോൾ ഹെലികോപ്റ്റർ തകർന്ന് ആണ് മരണപ്പെട്ടത്.

വിവാഹം
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഖുശ്ബുവും സുന്ദറും വിവാഹിതരായത്. കഴിഞ്ഞ ദിവസം ആണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. നക്ത ഖാന്‍ എന്നാണ് ഖുശ്ബുവിന്റെ യഥാര്‍ത്ഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. അഞ്ച് വര്‍ഷം പ്രണയിച്ചതിന് ശേഷം 2000 ല്‍ ആയിരുന്നു ഖുശ്ബുവിന്റെയും സുന്ദര്‍ സിയുടെയും വിവാഹം. വിവാഹത്തിന് ശേഷം പേരിനൊപ്പം ഭര്‍ത്താവിന്റെ പേരും ചേര്‍ത്തുവയ്ക്കുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ഖുശ്ബു തന്റെ പ്രിയതമനെ കുറിച്ച് വാചാലയാകാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *